DCBOOKS
Malayalam News Literature Website

ചാള്‍സ് ഡിക്കന്‍സിന്റെ നാലു നോവലുകള്‍

വിശ്വസാഹിത്യത്തിലെ ഏറ്റവും മികച്ച നോവലിസ്റ്റുകളില്‍ ഒരാളായ ചാള്‍സ് ഡിക്കന്‍സിന്റെ വിഖ്യാതമായ നാലു നോവലുകളുടെ പുനരാഖ്യാനമാണ് ‘ചാള്‍സ് ഡിക്കന്‍സ് നാലു നോവലുകള്‍’ എന്ന കൃതി. ധന്യമായ കഥാകഥന രീതിക്കും അവിസ്മരണീയമായ കഥാപാത്രങ്ങള്‍ക്കും പ്രശസ്തനാണ് ഇംഗ്ലീഷ് ഭാഷയിലെ മഹാന്മാരായ എഴുത്തുകാരില്‍ ഒരാളായ ചാള്‍സ് ഡിക്കന്‍സ്.

ഒലിവര്‍, ഫാഗിന്‍, സ്‌ക്രൂജ്, ജാര്‍വിസ്, ജെര്‍മിയ ക്രഞ്ചര്‍, പിപ്പ്, മിസ് ഹവിഷാം ഇങ്ങനെ എത്രയെത്ര അനശ്വരസൃഷ്ടികള്‍! കഥാപാത്രങ്ങളുടെ ഷേക്‌സ്പീരിയന്‍ ഗാലറിയാണ് ഡിക്കന്‍സ് സൃഷ്ടിച്ചത്. യാഥാര്‍ത്ഥ്യത്തിന്റെ മറയില്ലാത്ത ആവിഷ്‌കാരവും പച്ചയായ മനുഷ്യജീവിതത്തിന്റെ തുടിപ്പുമാണ് 19-ാം നൂറ്റാണ്ടിലെ ഇംഗ്ലീഷ് സാഹിത്യത്തിന് പുതിയ ദിശാബോധം നല്‍കിയ ഡിക്കന്‍സ് കൃതികളുടെ പ്രത്യേകത.

ഒലിവര്‍ ട്വിസ്റ്റ്, ക്രിസ്മസ് കാരള്‍, രണ്ട് നഗരങ്ങളുടെ കഥ, മഹനീയ പ്രതീക്ഷകള്‍ എന്നീ നോവലുകളുടെ സംഗൃഹീത പുനരാഖ്യാനങ്ങളാണ് ‘ചാള്‍സ് ഡിക്കന്‍സ് നാലു നോവലുകള്‍’. കാവുമ്പായി ജനാര്‍ദ്ദനന്‍, കോശി തലയ്ക്കല്‍, പി.എം. വിശ്വനാഥന്‍ എന്നിവരാണ് പുനരാഖ്യാനം നടത്തിയിരിക്കുന്നത്.

പിക്വിക് പേപ്പേഴ്‌സ്, ഒലിവര്‍ ട്വിസ്റ്റ്, നിക്കോളാസ് നിക്കിള്‍ബി, എ ക്രിസ്മസ് കരോള്‍, ഡേവിഡ് കോപ്പര്‍ഫീല്‍ഡ്, ബ്ലീക് ഹൗസ്, ഹാര്‍ഡ് റ്റൈംസ്, എ റ്റെയില്‍ ഓഫ് ടു സിറ്റീസ്, ഗ്രേറ്റ് എക്‌സ്‌പെക്‌റ്റേഷന്‍സ് എന്നിവയാണ് ചാള്‍സ് ഡിക്കന്‍സിന്റെ പ്രധാന കൃതികള്‍.

 

Comments are closed.