പാലക്കാട് ജില്ലാ ലൈബ്രറി അംഗംങ്ങള്‍ക്ക് ഡി സി ബുക്‌സിന്റെ പ്രത്യേക ഓഫര്‍

palakkad3

ലോകസാഹിത്യത്തിലെ അപൂര്‍വശേഖരവും വായനയുടെ പുതിയലോകവും പാലക്കാടിന് പരിചയപ്പെടുത്തിയ ജില്ലാ പബ്ലിക് ലൈബ്രറി നാലാംവയസ്സിലേക്ക്. വായനയും സാഹിത്യചര്‍ച്ചകളുമൊക്കെയായി പുസ്തകങ്ങളെ സ്‌നേഹിക്കുന്ന ഒരുകൂട്ടം വായനക്കാനാരുള്ള പബ്ലിക് ലൈബ്രറിയുടെ വാര്‍ഷാഘോഷത്തില്‍ മലയാളത്തിലെ മികച്ച പുസ്തകപ്രസാധകരായ ഡി സി ബുക്‌സും പങ്കാളികളാവുകയാണ്. പാലക്കാട് പബ്ലിക് ലൈബ്രറിയിലെ അംഗങ്ങള്‍ക്ക് പ്രത്യേക ഓഫര്‍നല്‍കിയാണ് ഡി സി ബുക്‌സ് ഈ സന്തോഷാവസരത്തില്‍ പങ്കാളിയാകുന്നത്.

പാലക്കാട് കറന്റ് ബുക്‌സില്‍ നിന്നും കഥ, കവിത, നോവല്‍ തുടങ്ങി ഫിക്ഷന്‍, നോണ്‍ ഫിക്ഷന്‍, മാനേജ്‌മെന്റ്, വൈജ്ഞാനികസാഹിത്യം, ബാലസാഹിത്യം തുടങ്ങി എല്ലാ മേഖലയിലെ പുസ്തകങ്ങളും 30 ശതമാനം വരെ വിലക്കിഴിവില്‍ സ്വന്തമാക്കാനുള്ള അവസരമാണ് പബ്ലിക് ലൈബ്രറി അംഗങ്ങള്‍ക്കായി ഡി സി ബുക്‌സ് ഒരുക്കിയിരിക്കുന്നത്.

Categories: LATEST EVENTS