വായനാവാരം ആഘോഷിക്കു ഡി സി ബുക്‌സിനൊപ്പം

dc

വായനയുടെ മഹത്വം ഓര്‍മ്മപ്പെടുത്തിക്കൊണ്ട് വീണ്ടുമൊരു വായനാദിനം കൂടി വന്നെത്തുകയാണ്. പുസ്തകത്താളുകള്‍ ഇ ബുക്കുകള്‍ക്കും ഡിജിറ്റല്‍ സാങ്കേതിക വിദ്യയ്ക്കുമൊക്കെ വഴിമാറിയെങ്കിലും വായനയുടെ പ്രസക്തി വര്‍ദ്ധിച്ചു വരുന്നതല്ലാതെ ഇന്നും കുറയുന്നില്ല. കേരള ഗ്രന്ഥശാലാസംഘത്തിന്റെ സ്ഥാപകനായ പി.എന്‍. പണിക്കറുടെ ചരമദിനമായ ജൂണ്‍ 19 ആണ് കേരളത്തില്‍ വായനാദിനമായി ആചരിക്കുന്നത്. അതിനോടനുബന്ധിച്ചുള്ള ഒരാഴ്ച വായനാവാരമായും ആഘോഷിച്ചു വരുന്നു. ഈ അവസരത്തില്‍ ആകര്‍ഷകങ്ങളായ ഓഫറുകളുമായി ഡി സി ബുക്‌സും വായനയുടെ ഉത്സവത്തില്‍ പങ്കാളികളാവുകയാണ്.

ജൂണ്‍ 16 മുതല്‍ 26 വരെയാണ് വായനാവാരമായി ആഘോഷിക്കുന്നത്. വായനാവാരത്തോടനുബന്ധിച്ച് ഡി സി ബുക്‌സിന്റെയും കറന്റ് ബുക്‌സിന്റെയും എല്ലാശാഖകളില്‍ നിന്നും പുസ്തകം വാങ്ങന്ന എല്ലാ കസ്റ്റമേഴ്‌സിനും ആകര്‍ഷകമായ
വിലക്കുറവില്‍ പുസ്തകങ്ങള്‍ ലഭിക്കുന്നതാണ്. ഈ ഓഫര്‍ പ്രകാരം 500 മുതല്‍ 2500 രൂപാവരെ വിലയുള്ള ഇംഗ്ലിഷ് മലയാളം പുസ്തകങ്ങള്‍ 10 ശതമാനം മുതല്‍ 25 ശതമാനം വരെ വിഴക്കിഴിവില്‍ ലഭിക്കുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് 98461 33336/ 0481256 3114 എന്ന നമ്പരില്‍ ബന്ധപ്പെടുക.

Summary in English

DC Books provides discounts on all books across its every DC Books /Current Books Stores as a part of Reading Week. DC Books is well known for its contributions and efforts in inculcating reading habits in spite of age groups for generations. DC Books has a legendary history in the field of literature. Always the publishing house has stood for whatever it takes to encourage reading among the population.

Those who purchase English & Malayalam Books for Rs500 to 1000 will get 10% discount and between Rs1000 to 2000 gets 15% discount and 20% discount with every purchase between Rs2000 to 2500.
Do no t waste time and utilize the offer to the maximum. This can be an opportunity to gift books to your loved ones.