കലാഭവൻ മണിയുടെ മരണം : അന്വേഷണം സിബിഐ ഏറ്റെടുത്തു

KALABHAVAN-MANIകലാഭവൻ മണിയുടെ മരണത്തിൽ അന്വേഷണം സിബിഐ ഏറ്റെടുത്തു. ഇൻസ്പെക്‌ടർ വിനോദിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. അന്വേഷണസംഘം ചാലക്കുടിയിലെത്തുകയും മണിയുടെ മരണവുമായി ബന്ധപ്പെട്ട ഫയലുകൾ സ്റ്റേഷനിൽ നിന്ന് കൈപ്പറ്റുകയും ചെയ്തു. മണിയുടെ സഹോദരൻ ആർഎഎൽവി രാമകൃഷ്ണൻ നൽകിയ ഹർജിയിൽ ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് കേസ് ഇപ്പോൾ സിബിഐ ഏറ്റെടുത്തിരിക്കുന്നത്.നേരത്തെ കേസ് ഏറ്റെടുക്കാൻ താൽപ്പര്യമില്ലെന്ന് സിബിഐ കോടതിയെ അറിയിച്ചിരുന്നു. എന്നാൽ മണിയുടെ സഹോദരൻ വീണ്ടും കേന്ദ്രമന്ത്രിയെ കാണുകയും നിവേദനം സമർപ്പിക്കുകയും ചെയ്തതോടെയാണ് വീണ്ടും ഹൈക്കോടതി ഉത്തരവിറങ്ങുന്നത്. മണിയുടെ മരണകാരണം കരൾരോഗമാണെന്ന് സിബിഐ നേരത്തെ കോടതിയെ അറിയിക്കുകയും ചെയ്തിരുന്നു. 2016 മാർച്ച് ആറിനാണ് മണി മരണപ്പെടുന്നത്.

Categories: LATEST NEWS

Related Articles