DCBOOKS
Malayalam News Literature Website

വധശിക്ഷ, നീതിയും നിയമവും പാര്‍ശ്വവത്കൃത സമൂഹവും

വധശിക്ഷയുടെ നീതിയും നിയമവും, കോടതിയില്‍ സത്യത്തിനാണോ തെളിവിനാണോ പ്രാധാന്യം, വധശിക്ഷ ആവശ്യമാണോ അല്ലയോ തുടങ്ങി ഗൗരവമേറിയ ചിന്തകളുമായി കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ നാലാം ദിനത്തില്‍ നടന്ന ചര്‍ച്ചയില്‍ കെ.ജെ.ജേക്കബ്, ഇ.പി.ഉണ്ണി, ദീപക് ശങ്കരനാരായണന്‍ എന്നിവര്‍ പങ്കെടുത്തു.

കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവര്‍ക്ക് മരണംതന്നെ ശിക്ഷയായി നല്‍കുന്ന വധശിക്ഷ ഇന്ത്യ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളില്‍ ഇന്നും നിലനില്‍ക്കുന്നു. ഒരു കുറ്റവാളിയെ വിചാരണ ചെയ്ത്, സംഭവം സത്യമാണെന്ന് തെളിഞ്ഞാല്‍ ശിക്ഷ നല്‍കുക എന്നതാണ് നിലവില്‍ നടന്നുകൊണ്ടിരിക്കുന്നത്. ഒരു മനുഷ്യന് മറ്റൊരാളെ വധിക്കാനുള്ള അവകാശം ഇല്ലാത്തത് പോലെ സ്‌റ്റേറ്റിനും അത് ചെയ്യാനുള്ള അവകാശമില്ല. സംസ്‌കാരത്തിന്റെ പുരോഗമനവുമായി ബന്ധപ്പെടുത്തുമ്പോള്‍ വധശിക്ഷ കൊടുക്കുന്ന പല കുറ്റങ്ങളും പണ്ട് കുറ്റങ്ങളായിരുന്നില്ല എന്ന് കെ.ജെ. ജേക്കബ് അഭിപ്രായപ്പെട്ടു. സമൂഹത്തിന്റെ സാംസ്‌കാരികത ഊട്ടിയുറപ്പിക്കുന്ന ഒന്നാണ് വധശിക്ഷ എന്ന് ദീപക് ശങ്കരനാരായണന്‍ പറഞ്ഞു.

കുറ്റവാളികള്‍ക്ക് ശിക്ഷ നല്‍കി അവരെ നേര്‍വഴിക്ക് കൊണ്ടുവരിക എന്നത് ശിക്ഷാരീതികളില്‍ പരാജയപ്പെട്ട ഒന്നാണ്. ഇന്നലെ വരെ കുറ്റവാളിയായിരുന്ന ഒരാള്‍ക്ക് പശ്ചാത്തപിക്കാനും നാളെ മുതല്‍ നല്ലവനാകാനും സാധ്യതയുണ്ടെന്നും ചര്‍ച്ചയില്‍ പറഞ്ഞു. വധശിക്ഷയില്‍ മതത്തിനും രാഷ്ട്രീയത്തിനുമുള്ള പങ്കിനെക്കുറിച്ചും സംവാദത്തില്‍ ചര്‍ച്ചയായി.

Comments are closed.