കേരളം കാന്‍സറിന്റെ പിടിയിലോ ?
On 5 Dec, 2012 At 09:38 AM | Categorized As Health

Cancer hazard to childrenരോഗം വന്നു കഴിയുമ്പോള്‍ , അതിനെ ശക്തമായി നേരിടാനാണ് കേരളീയര്‍ക്ക് താല്‍പര്യം.അതുകൊണ്ടാണ് ആശുപത്രികള്‍ ഇവിടെ കൂണുപോലെ മുളയ്ക്കുന്നത്. ചികിത്സിച്ച് രോഗം അകറ്റുക. ഇതിനാണ് മുന്‍തൂക്കം. രോഗം വരാതിരിക്കാനുള്ള മുന്‍കരുതലുകള്‍ എടുക്കാന്‍ ആരും ശ്രദ്ധിക്കാറില്ല. ഒരു രോഗത്തെ ചികിത്സിച്ച് മാറ്റുമ്പോള്‍ മറ്റൊന്നിന്റെ വരവായി.
ഇപ്പോള്‍ കേരളത്തില്‍ കാന്‍സര്‍ രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍ . കേരളത്തില്‍ മുപ്പത് വര്‍ഷംകൊണ്ട് 280 ശതമാനത്തോലം കാന്‍സര്‍ രോഗികള്‍ ഉണ്ടെന്നാണ് കണക്ക്. തിരുവനന്തപുരം റീജണല്‍ കാന്‍സര്‍ സെന്ററില്‍ ചികിത്സയ്‌ക്കെത്തിയവരുടെ എണ്ണമാണ് വര്‍ഷംതോറും കുതിച്ചുയരുന്നത്. സംസ്ഥാനത്തെ മുന്നിലൊന്ന് ശതമാനം രോഗികളും ആര്‍ .സി.സിയിലാണ് ചികിത്സ തേടുന്നത്. കഴിഞ്ഞ മുപ്പത് വര്‍ഷമായി 2,49,362 രോഗികല്‍ ആര്‍ .സി.സിയില്‍ ചികിത്സയ്‌ക്കെത്തിയതായാണ് രജിസ്റ്ററിലെ കണക്കുകള്‍ . 1983 മുതല്‍ 2011 വരെയുള്ള മൂന്ന് ദശാബ്ദങ്ങളിലെ രോഗികളുടെ എണ്ണമാണ് രജിസ്റ്ററില്‍ ഉള്ളത്. കാന്‍സറിനെക്കുറിച്ചുള്ള അവബോധം വര്‍ദ്ധിച്ചതും ജീവിത ശൈലിയിലും പരിസ്ഥിതിയിലും മാറ്റങ്ങള്‍ ഉണ്ടായതുമാകാം രോഗികളുടെ എണ്ണം കൂടാന്‍ കാരണമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. 1982 ല്‍ 3696 പേര്‍ ആര്‍ . സി.സിയില്‍ ചികിത്സയ്‌ക്കെത്തിയപ്പോള്‍ 2011ല്‍ അത് 14,016 ആയി ഉയര്‍ന്നു. പുരുഷന്‍മാരിലെ വദനാര്‍ബുദം 29.3 ശതമാനത്തില്‍ നിന്നും 13.9 ശതമാനമായി കുറഞ്ഞിട്ടുണ്ട്. എന്നാല്‍ ശ്വാസകോശാര്‍ബുദത്തില്‍ വര്‍ദ്ധനവുണ്ട്. 11.9 ശതമാനത്തില്‍ നിന്ന് 13.6 ശതമാനമായാണ് ഉയര്‍ന്നത്.
പുകവലി വര്‍ദ്ധിച്ചതാണ് ശ്വാസകോശാര്‍ബുദത്തിന്റെ വര്‍ദ്ധനവിന് കാരണമായി പറയുന്നത്. പുകയില വിരുദ്ധ കാമ്പയിനുകളുടെ ഫലം എന്തെന്നറിയാന്‍ ഒരു ദശാബ്ദം കൂടി കാത്തിരിക്കേണ്ടി വരുമെന്നാണ് ആര്‍ .സി.സിയിലെ വിദഗ്ദര്‍ പറയുന്നത്. ആര്‍ .സി.സിയില്‍ എത്തിയ രോഗികളില്‍ ലുക്കീമിയ,തൈറോയ്ഡ് കാന്‍സര്‍ , പ്രോസ്‌റ്റേറ്റ് കാന്‍സര്‍ , മലാശയ കാന്‍സര്‍ എന്നിവയിലും വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. ലുക്കീമിയ ആണ് 14 വയസ്സുവരെയുള്ള കുട്ടികളില്‍ കണ്ടു വരുന്ന പ്രധാന കാന്‍സര്‍ . മുപ്പത് വര്‍ഷംകൊണ്ട് പെണ്‍കുട്ടികളില്‍ 137 ശതമാനവും ആണ്‍കുട്ടികളില്‍ 69 ശതമാനവുമാണ് വര്‍ദ്ധനവ് രേഖപ്പെടുത്തിയിട്ടുള്ളത്.
Cancerസ്ത്രീകളില്‍ കാണുന്ന ഗര്‍ഭാശയ കാന്‍സര്‍ ഗണ്യമായി കുറഞ്ഞെങ്കിലും സ്താനാര്‍ബുദം കൂടുന്നതായാണ് റിപ്പോര്‍ട്ടുകള്‍ . സ്ത്രീകള്‍ക്കുണ്ടാകുന്ന കാന്‍സറില്‍ 28.1 ശതമാനവും സ്തനാര്‍ബുദമാണ്. 13.2 ശതമാനം തൈറോയ്ഡ് കാന്‍സര്‍ രോഗികളുമുണ്ട്. ഫലപ്രദമായ ബോധവല്‍ക്കരണവും സ്‌ക്രീനിങ് പരിപാടികളുമാണ് ഗര്‍ഭാശയ ക്യാന്‍സര്‍ 6.8 ശതമാനമായി കുറയാന്‍ കാരണം.
ആരോഗ്യത്തിനുവേണ്ടി നമ്മുക്കും പലതും ചെയ്യാന്‍ കഴിയും. ആരോഗ്യം നിലനിര്‍ത്തണം എന്ന ചിന്തയാണ് ഏറ്റവും പ്രധാനം. ഇത് വെറുമൊരു മോഹമാകരുത്. തീവ്രമായ അഭിലാഷമായിരിക്കണം. പൂര്‍ണ്ണാരോഗ്യം മനസ്സ് തേടുന്നില്ലെങ്കില്‍ മരുന്നും ടോണിക്കും കുത്തിവെയ്പ്പും റേഡിയോതെറാപ്പിയും വലിയ ഗുണം ചെയ്യില്ല. അസുഖങ്ങളെ കൊണ്ടു വരുന്നതും ഇല്ലായ്മ ചെയ്യുന്നതും നാം തന്നെയാണെന്ന് ഓര്‍ക്കുക.

RELATED BOOKS

Related Posts:

Leave a comment

XHTML: You can use these tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>+ 5 = 6