കോഴിക്കോട് കലക്ടറെ മണല്‍മാഫിയ ആക്രമിച്ചു
On 8 Dec, 2012 At 09:53 AM | Categorized As Uncategorized

kv mohankumarകോഴിക്കോട് ജില്ലാ കലക്ടറും പ്രമുഖ സാഹിത്യകാരനുമായ കെ വി മോഹന്‍കുമാറിനു നേരേ സിനിമാ സ്റ്റൈലില്‍ മണല്‍ മാഫിയയുടെ ആക്രമണം. കോഴിക്കോടു നിന്ന് കണ്ണാടിക്കുളത്തേക്കുള്ള പാതയില്‍ ഡിസംബര്‍ എട്ടിനു പുലര്‍ച്ചെ മൂന്നു മണിക്കായിരുന്നു സംഭവം.
അനധികൃതമായി മണല്‍ കടത്തുകയായിരുന്ന വാഹനത്തെ സ്വകാര്യ വാഹനത്തില്‍ പിന്തുടരുമ്പോള്‍ പൊടുന്നനെ വാഹനത്തിലെ മണല്‍ കളക്ടറുടെ കാറിനു മുമ്പില്‍ ഇറക്കി കാര്‍ അപകടപ്പെടുത്താനായിരുന്നു മാഫിയയുടെ ശ്രമം. സഡന്‍ ബ്രേക്കിട്ടതു കൊണ്ട് കാര്‍ മറിയാതെ വലിയൊരപകടത്തില്‍ നിന്നും മോഹന്‍കുമാര്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.
മണല്‍മാഫിയ ഉപയോഗിച്ച ടിപ്പര്‍ ലോറി പോലീസ് തിരിച്ചറിഞ്ഞു. മലപ്പുറം കാവനൂര്‍ സ്വദേശി നൗഷാദ് അലിയുടേതാണ് വാഹനം. ജീവനു ഭീഷണിയുണ്ടെങ്കിലും മണല്‍മാഫിയയ്ക്കെതിരെ ശക്തമായ നടപടികളുമായി മുമ്പോട്ടുപോകുമെന്ന് കലക്ടര്‍ മോഹന്‍കുമാര്‍ പറഞ്ഞു.

 

Related Posts:

Leave a comment

XHTML: You can use these tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>4 + 3 =