DCBOOKS
Malayalam News Literature Website

ഏപ്രില്‍ 2 മുതല്‍ കുപ്പിവെളളത്തിന്റെ വിലകുറയും

ഏപ്രില്‍ 2 മുതല്‍ കുപ്പിവെളളത്തിന്റെ വിലകുറയ്ക്കുമെന്ന് കുപ്പിവെള്ള നിര്‍മ്മാണ കമ്പനികളുടെ സംഘടനയായ കേരള ബോട്ടില്‍ഡ് വാട്ടര്‍ മാനുഫാക്‌ചേര്‍സ് അസോസിയേഷന്‍ തീരുമാനം. നിലവില്‍ 20 രൂപയായ ഒരു ലിറ്റര്‍ കുപ്പിവെള്ളത്തിന് ഏപ്രില്‍ രണ്ട് മുതല്‍ 12 രൂപയായിരിക്കും.

നേരത്തേ 10 രൂപയായിരുന്ന ഒരു ലിറ്റര്‍ കുപ്പിവെള്ളത്തിന് 12, 15, 17, 20 എന്നിങ്ങനെ വില ഉയരുകയായിരുന്നു. ജിഎസ്ടി നിലവില്‍ വന്ന ശേഷം സര്‍ക്കാര്‍ അഭ്യര്‍ത്ഥന മാനിച്ചാണ് വില കുറയ്ക്കാന്‍ തീരുമാനിച്ചതെന്നും അസോസിയേഷന്‍ വ്യക്തമാക്കി.

Comments are closed.