DCBOOKS
Malayalam News Literature Website

മുഹമ്മദ് അലി ശിഹാബ് ഐ.എ.എസിന്റെ ‘വിരലറ്റം’ പുസ്തകപ്രകാശനം

സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥന്‍ മുഹമ്മദ് അലി ശിഹാബ് ഐ.എ.എസ് രചിച്ച വിരലറ്റം എന്ന പുതിയ കൃതിയുടെ പ്രകാശനം ഇന്ന് നടക്കും. വൈകിട്ട് അഞ്ച് മണിക്ക് കോഴിക്കോട് കെ.പി കേശവമേനോന്‍ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ എഴുത്തുകാരന്‍ എന്‍.എസ്. മാധവന്‍ കൃതി പ്രകാശിപ്പിക്കും. മുക്കം മുസ്‌ലിം അനാഥശാലയുടെ ജനറല്‍ സെക്രട്ടറി മോയിന്‍മോന്‍ ഹാജി പുസ്തകത്തിന്റെ ആദ്യകോപ്പി ഏറ്റുവാങ്ങും. കോഴിക്കോട് ജില്ലാ കളക്ടര്‍ യു.വി.ജോസ് അധ്യക്ഷനാകുന്ന ചടങ്ങില്‍ എന്‍.പി ഹാഫിസ് മുഹമ്മദ് പുസ്തക പരിചയം നടത്തും.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പ്രൊ വൈസ് ചാന്‍സലര്‍ ഡോ. പി.മോഹന്‍, നടന്‍ ജോയ് മാത്യു, രവി ഡി.സി, എം.കെ രാമദാസ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കുന്നു.

സാഹചര്യങ്ങളോട് പടവെട്ടി സിവില്‍ സര്‍വ്വീസിന്റെ ഉയരങ്ങള്‍ കീഴടക്കിയ മുഹമ്മദ് അലി ശിഹാബിന്റെ ആത്മകഥയാണ് വിരലറ്റം. ഡി.സി ബുക്‌സാണ് ഈ കൃതി പ്രസിദ്ധീകരിക്കുന്നത്.

Comments are closed.