DCBOOKS
Malayalam News Literature Website

സി.വി. ആനന്ദബോസിന്റെ ആത്മകഥ- ‘പറയാതിനിവയ്യ- മാന്നാനം മുതല്‍ മാന്‍ഹറ്റന്‍ വരെ’

മുതിര്‍ന്ന സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥനും സാഹിത്യകാരനുമായ സി.വി. ആനന്ദബോസിന്റെ ആത്മകഥ ‘പറയാതിനിവയ്യ-മാന്നാനം മുതല്‍ മാന്‍ഹറ്റന്‍ വരെ‘ യുടെ പ്രകാശനം എറണാകുളം ഇടപ്പള്ളിയിലെ ചങ്ങമ്പുഴപാര്‍ക്കില്‍ വച്ച് നടക്കും. 2017 ഡിസംബര്‍ 18-ാം തീയതി വൈകുന്നേരം 5.30 ന് കൊച്ചിന്‍ ശാസ്ത്ര-സാങ്കേതിക സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ജെ. ലതയുടെ അദ്ധ്യക്ഷതയില്‍ കൂടുന്നയോഗത്തില്‍ കേരളത്തിലെ മുതിര്‍ന്ന സാഹിത്യ-സാംസ്‌കാരികപ്രവര്‍ത്തകര്‍ ചേര്‍ന്നാണ് പുസ്തകപ്രകാശനം നിര്‍വ്വഹിക്കുന്നത്.

കവിയും ഗാനരചയിതാവുമായ കൈതപ്രം ദാമോദരന്‍ നമ്പൂതിരി, കവി ചെമ്മനം ചാക്കോ, നോവലിസ്റ്റ് കെ.എല്‍. മോഹനവര്‍മ്മ, നിരൂപകനും അദ്ധ്യാപകനുമായ ഡോ. എം. തോമസ് മാത്യു, സംസ്‌കൃതസര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. എം.സി. ദിലീപ്കുമാര്‍, ചങ്ങമ്പുഴ പാര്‍ക്ക് ഭരണസമിതി അദ്ധ്യക്ഷന്‍ അഡ്വ. കെ. ബാലചന്ദ്രന്‍. സി.വി. ആനന്ദബോസ് മുതലായവര്‍ പുസ്തകപ്രകാശനത്തില്‍ പങ്കെടുക്കുന്നുണ്ട്.

 

Comments are closed.