‘ഞങ്ങളുടെ അടുക്കള പുസ്തകം’ പ്രകാശിപ്പിക്കുന്നു

adukkala-book

പെണ്‍കരുത്തിന്റെ ശക്തിവിളിച്ചോതുന്ന ഞങ്ങളുടെ അടുക്കള പുസ്തകം പ്രകാശിപ്പിക്കുകയാണ്. മാര്‍ച്ച് 7ന് വൈകിട്ട് 5ന് തിരുവനന്തപുരം പ്രസ്‌ക്ലബ്ബില്‍  ഡോ ടി എന്‍ സീമ, വി ടി ബല്‍റാം, എം സ്വരാജ് സ്വാമി സന്ദീപാനന്ദഗിരി തുടങ്ങിയവര്‍ മുഖ്യ അതിഥികളായെത്തുന്ന ചടങ്ങിലാണ് പ്രകാശനം.

ഡി സി ലിറ്റ്മസ് ഇപ്രിംന്റില്‍ പ്രസിദ്ധീകരിച്ചരിക്കുന്ന ഞങ്ങളുടെ അടുക്കള പുകസ്തം ഒരു ചരിത്രമാണ്. എന്തും കണ്ണുമടച്ച് തുറന്നുപറയാനുള്ള ഇടമായ സോഷ്യല്‍ മീഡിയയില്‍ സംവാദങ്ങള്‍ക്കും, ചര്‍ച്ചകള്‍ക്കും വേണ്ടി സ്ത്രീകള്‍മാത്രമായി തുടങ്ങിയ From The Granite Top എന്ന സ്വകാര്യ കൂട്ടായ്മയില്‍ നിന്നും തിരഞ്ഞെടുത്ത പെണ്ണനുഭവങ്ങളുടെ സാക്ഷ്യപ്പെടുത്തലാണ് ഞങ്ങളുടെ അടുക്കള പുസ്തകം.

അടുക്കളയുടെ നാലുചുവരുകളില്‍ മാത്രം ഒതുങ്ങിക്കഴിയുന്നവരും സമൂഹത്തില്‍ ഉന്നത ജോലി നോക്കുന്നവരുമൊല്ലാം ഉള്‍പ്പെടുന്ന ഈ കൂട്ടായ്മയില്‍, ആരോടും പങ്കുവെയ്ക്കാത്ത സങ്കടങ്ങളും നീറിപ്പുകച്ചിലുകളും… ഭാവനയില്‍ മൊട്ടിട്ട സൃഷ്ടികളും, കാലികപ്രസക്തിയുള്ള വിഷയങ്ങളും, ചൂടേറിയ ചര്‍ച്ചകളും എല്ലാം വിഷയമാകുന്നുണ്ട്. സുനിത ദേവദാസാണ് പുസ്തകം എഡിറ്റ് ചെയ്തിരിക്കുന്നത്.