കാന്‍സര്‍ എന്ന അനുഗ്രഹം പ്രകാശിപ്പിക്കുന്നു

cancer

യുടെ കാന്‍സര്‍ എന്ന അനുഗ്രഹം ഓര്‍മ്മപുസ്തകം ബെന്യാമിന്‍ മുഖ്യമന്ത്രി പിണറായി വിജയനു നല്‍കി പ്രകാശിപ്പിക്കുന്നു.

മെയ് 20 ന് വൈകിട്ട് 7ന് കോഴഞ്ചേരി മാരാമണ്‍ റിട്രീറ്റ് സെന്ററില്‍ നടക്കുന്ന പ്രകാശനചടങ്ങില്‍ ജലവിഭവവകുപ്പ്‌ മന്ത്രി മാത്യു ടി തോമസ്, വീണാ ജോര്‍ജ്ജ് എംഎല്‍എ, രാജു എബ്രഹാം എംഎല്‍എ, ചിറ്റയം ഗോപകുമാര്‍ എംഎല്‍എ തുടങ്ങിയ രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.

ക്രിസോറ്റം തിരുമേനി തനിക്ക് പിടിപെട്ട കാന്‍സര്‍ രോഗത്തെക്കുറിച്ചും, ചികിത്സാരീതികളെക്കുറിച്ചുമൊക്കെയുള്ള തന്റെ അനുഭവങ്ങള്‍ പങ്കുവെക്കുന്ന പുസ്തകമാണ് കാന്‍സര്‍ എന്ന അനുഗ്രഹം. പ്രത്യാശയും ആത്മവിശ്വാസവും പ്രാര്‍ത്ഥനയും കൊണ്ട് കാന്‍സറിനെ അതിജീവിച്ച ഫിപ്പോസ് മാര്‍ ക്രിസോസ്റ്റം തിരുമേനിയുടെ ഓര്‍മ്മക്കുറിപ്പുകള്‍ തയ്യാറാക്കിയത് പത്തനംതിട്ട സ്വദേശിയായ ബാബു ജോണ്‍ ആണ്. ഡി സി ബുക്‌സാണ് പ്രസാധകര്‍.

Categories: LATEST EVENTS