നാടകസംബന്ധിയായ മൂന്നു ശ്രദ്ധേയ രചനകള്‍ പ്രകാശനം ചെയ്യുന്നു

DRAMA

ഡോ കെ ശ്രീകുമാറിന്റെ നാടകസംബന്ധിയായ മൂന്നു ശ്രദ്ധേയ രചനകള്‍ പ്രകാശനം ചെയ്യുന്നു. ആഗസ്റ്റ് 7 ന് വൈകിട്ട് 3ന് കോഴിക്കോട് കെ പി കോശവമേനോന്‍ ഹാളില്‍ നടക്കുന്ന നാടകപ്രവര്‍ത്തക സംഗമത്തില്‍വെച്ചാണ് പുസ്തകങ്ങള്‍ പ്രകാശിപ്പിക്കുന്നത്.

മലയാള പ്രൊഫഷണല്‍ നാടകവേദിയുടെ കുതിപ്പും കിതപ്പും അടയാളപ്പെടുത്തുന്ന അടുത്ത ബെല്‍, 30 നാടകപ്രതിഭവകളുടെ ജീവിതരേഖകള്‍ അടയാളപ്പെടുത്തിയ അരങ്ങ്, ആദ്യകാല മലയാള നാടക-ചലച്ചിത്ര ചരിത്രം അടയാളപ്പെടുത്തുന്ന രാജപ്പാര്‍ട്ട് എന്നീ പുസ്തകങ്ങളാണ് പ്രകാശിപ്പിക്കുന്നത്.

സി എല്‍ ജോസ് (അരങ്ങ്), ഡോ പി വി കൃഷ്ണന്‍നായര്‍ (അടുത്ത ബെല്‍) വില്‍സണ്‍ സാമുവല്‍ (രാജപ്പാര്‍ട്ട്) എന്നിര്‍ പുസ്തകങ്ങള്‍ പ്രകാശനം ചെയ്യും. നിലമ്പൂര്‍ ആയിഷ, കെ ആര്‍ മോഹന്‍ദാസ്, വിജയലക്ഷ്മി ബാലന്‍ തുടങ്ങിയവര്‍ യഥാക്രമം പുസ്തകങ്ങള്‍ ഏറ്റുവാങ്ങും. യു എ ഖാദര്‍ അദ്ധ്യക്ഷതവഹിക്കുന്ന ചടങ്ങില്‍ ജോയിമത്യു മുഖ്യ അതിഥിയായിരിക്കും. ഡോ ആര്‍ വി എം ദിവാകരന്‍ പുസ്തകങ്ങള്‍ പരിചയപ്പെടുത്തും.

പുസ്തകപ്രകാശനത്തിനുമുന്നോടിയായി വൈകിട്ട് 3ന് അരങ്ങിന്റെ വര്‍ത്തമാനം എന്ന വിഷയത്തെക്കുറിച്ച് ചര്‍ച്ചനടത്തും. സജിതാ മഠത്തില്‍ ചര്‍ച്ച ഉദ്ഘാടനം ചെയ്യും. നാടകത്തിന്റെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ പങ്കെടുക്കും.

Categories: LATEST EVENTS