DCBOOKS
Malayalam News Literature Website

നോവല്‍ സംവാദവും പുസ്തകപ്രകാശനവും ജൂലൈ 27-ന്

കോഴിക്കോട്: കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെയും ഡി സി ബുക്‌സിന്റെയും കോഴിക്കോട് സാംസ്‌കാരികവേദിയുടേയും സംയുക്താഭിമുഖ്യത്തില്‍ മലയാളത്തില്‍ അടുത്തിടെ പുറത്തിറങ്ങിയ നോവലുകളുടെ പ്രകാശനവും പ്രശസ്ത എഴുത്തുകാര്‍ പങ്കെടുക്കുന്ന നോവല്‍ സംവാദവും സംഘടിപ്പിക്കുന്നു. ജൂലൈ 27-ന് കോഴിക്കോട് മാനാഞ്ചിറയിലുള്ള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹാളില്‍ വൈകിട്ട് നാല് മണിക്കാണ് പരിപാടികള്‍.

പുതുനോവലിന്റെ ദിശകള്‍ എന്ന പേരില്‍ സംഘടിപ്പിക്കുന്ന നോവല്‍ സംവാദത്തില്‍ കല്പറ്റ നാരായണന്‍, ടി.പി.രാജീവന്‍, ടി.ഡി രാമകൃഷ്ണന്‍, മിനി പ്രസാദ് എന്നിവര്‍ പങ്കെടുക്കുന്നു. എം.സി. അബ്ദുള്‍ നാസര്‍ മോഡറേറ്ററായിരിക്കും. തുടര്‍ന്ന് നടക്കുന്ന ചടങ്ങില്‍ ടി.ഡി രാമകൃഷ്ണന്റെ മാമ ആഫ്രിക്ക, ജീവന്‍ ജോബ് തോമസിന്റെ തേനീച്ചറാണി, താഹ മാടായിയുടെ ആയിരത്തൊന്ന് മലബാര്‍ രാവുകള്‍, ഷബിതയുടെ അരുന്ധക്കനി, ഷീല ടോമിയുടെ വല്ലി എന്നീ കൃതികള്‍ പ്രകാശിപ്പിക്കും. എ.കെ.അബ്ദുള്‍ ഹക്കീം അദ്ധ്യക്ഷത വഹിക്കുന്ന പരിപാടിയില്‍ രാജേന്ദ്രന്‍ എടത്തുംകരയാണ് നോവല്‍ പരിചയം നടത്തുക.

മലയാളസാഹിത്യത്തിലെ പ്രശസ്ത എഴുത്തുകാര്‍ പങ്കെടുക്കുന്ന പരിപാടിയിലേക്ക് ഏവര്‍ക്കും ഹൃദ്യമായ സ്വാഗതം.

Comments are closed.