DCBOOKS
Malayalam News Literature Website

പ്രണയ് ലാലിന്റെ പ്രശസ്ത കൃതി ഇന്‍ഡികയുടെ മലയാളം പതിപ്പ് പ്രകാശനം ചെയ്തു

വാഗമണ്‍: ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ രൂപപ്പെടലിനെയും ചരിത്രത്തിനെയും ആഴത്തില്‍ വിശദീകരിക്കുന്ന പ്രണയ് ലാലിന്റെ പ്രശസ്ത കൃതി ഇന്‍ഡിക്കയുടെ മലയാളം പതിപ്പ് പ്രകാശനം ചെയ്തു. ലോകപരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് വാഗമണ്‍ ഡി സി സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ് ആന്റ് ടെക്നോളജിയുടെ ഓഡിറ്റോറിയത്തില്‍ വെച്ചു നടന്ന പരിപാടിയിലായിരുന്നു പുസ്തകപ്രകാശനം. പ്രണയ് ലാല്‍, രവി ഡി.സി, ബ്രിഗേഡിയര്‍ എം.സി അശോക് കുമാര്‍, ഡോ.ശ്രീകാന്ത് എസ്.വി, ആര്‍ക്കിടെക്ട് ദീപക് വി. എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ചിരിക്കുന്ന ഇന്‍ഡിക്കയുടെ മലയാള വിവര്‍ത്തനം നിര്‍വ്വഹിച്ചിരിക്കുന്നത് സുരേഷ് എം.ജിയാണ്.

ദിനസോറുകളും ഭീകരന്മാരായ ഉരഗങ്ങളും ഭീമാകാരരായ സസ്തനികളും വിസ്മയിപ്പിക്കുന്ന സസ്യവര്‍ഗ്ഗങ്ങളും നിറഞ്ഞുനിന്നിരുന്ന ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ ചരിത്രത്തെ അതീവ മനോഹരമായി അവതരിപ്പിക്കുകയാണ് ഇന്‍ഡിക്കയെന്ന കൃതിയിലൂടെ പ്രണയ് ലാല്‍. ബയോകെമിസ്റ്റും കലാകാരനും പരിസ്ഥിതി പ്രവര്‍ത്തകനുമായ അദ്ദേഹം പൊതുജനാരോഗ്യം, ആഗോളവ്യാപാരം, പാരിസ്ഥിതിക വിജ്ഞാനം, നിഗൂഢമായ പനിരോഗങ്ങള്‍ എന്നീ വിഷയങ്ങളില്‍ നിരവധി കൃതികള്‍ രചിച്ചിട്ടുണ്ട്.

Comments are closed.