ജനമുന്നേറ്റത്തിനു ശക്തിപകര്‍ന്നത് മുദ്രാവാക്യങ്ങള്‍; വി എസ് അച്യുതാനന്ദന്‍

vs

ജനമുന്നേറ്റത്തിനു ശക്തിപകര്‍ന്നത് മുദ്രാവാക്യങ്ങളാണെന്ന് വി എസ് അച്യുതാനന്ദന്‍ അഭിപ്രായപ്പെട്ടു. തിരുവനന്തപുരം ചന്ദ്രശേഖരന്‍നായര്‍ സ്റ്റേഡിയത്തില്‍ നടന്നുവരുന്ന ഡി സി ബുക്‌സ് പുസ്തകേളയോടനുബന്ധിച്ച് നടന്ന സാംസ്‌കാരികോത്സവത്തില്‍ ജോര്‍ജ് പുളിക്കന്‍ എഴുതിയ കേരളത്തിന്റെ സാമൂഹിക, രാഷ്ട്രീയ ചരിത്രത്തില്‍ മുഴങ്ങിക്കേട്ട മുദ്രാവാക്യങ്ങളുടെ സമാഹരണമായ ‘തോറ്റചരിത്രം കേട്ടിട്ടില്ല എന്ന പുസ്തകം പ്രകാശനം ചെയ്തുസംസാരിക്കുകയായിരുന്നു അദ്ദേഹം.

മുദ്രാവാക്യങ്ങള്‍ പലതും പോരാട്ടങ്ങള്‍ക്കും മുന്നോറ്റങ്ങള്‍ക്കും ശക്തിപകരുകമാത്രമല്ല, അതുമായി ബന്ധപ്പെട്ട ജനങ്ങളെയാകെ ഒരേ ചരടില്‍ കോര്‍ത്തിണക്കുകയുമായിരുന്നു ചെയ്തത് എന്നുപറഞ്ഞാല്‍ മുദ്രാവാക്യങ്ങള്‍ക്ക് കേവലം രാഷട്രീയമോ സാംസ്‌കാരികമോ ആയ വിവക്ഷകള്‍ക്കപ്പുറത്ത് ഒരു ജനതയെ ആകെ ഒന്നിപ്പിക്കാനുള്ള കഴിവും ഉണ്ട് എന്നാണര്‍ത്ഥം.അത് ചിലപ്പൊള്‍ ഒരേ ലക്ഷ്യപ്രാപ്തിക്കുവേണ്ടി ഒരുമിച്ച് കൂടുന്ന ആളുകളെ ഒന്നിപ്പിക്കലായി എന്നുവരും. കേരളത്തിന്റെ മുന്നേറ്റചരിത്രത്തിന്റെ ദശാസന്ധികളിലെല്ലാം ജനമുന്നേറ്റത്തിനു ശക്തിപകരാന്‍ ഇത്തരം മുദ്രാവാക്യങ്ങള്‍ ഉണ്ടായിരുന്നു എന്നും  വി എസ് അച്യുതാനന്ദന്‍ പറഞ്ഞു.

book-release

പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പുസ്തകം ഏറ്റുവാങ്ങി. ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റര്‍ എം ജി രാധാകൃഷ്ണന്‍ അദ്ധ്യക്ഷനായി. പന്ന്യന്‍ രവീന്ദ്രന്‍, വി മുരളീധരന്‍, ജോര്‍ജ് പുളിക്കന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.