ബഹ്‌റിനിൽ കേരളീയ സമാജം ഡി സി ബുക്‌സ് ദേശീയ പുസ്തകോത്സവം മെയ് 17 മുതല്‍ 25 വരെ

book-fair

പുതു തലമുറയ്ക്ക് സമൃദ്ധ വായന സാധ്യമാക്കാൻ ബഹ്‌റിനിൽ കേരളീയ സമാജം ഡി സി ബുക്‌സുമായി ചേര്‍ന്ന് ദേശീയ പുസ്തകോത്സവം സംഘടിപ്പിക്കുന്നു. മെയ് 17 മുതല്‍ 25 വരെ ബഹ്‌റിനിലെ കേരളീയ സമാജം ഡയമണ്ട് ജുബിലീ ഹാളിലാണ് പത്തു ദിവസത്തെ പുസ്തകോത്സവം നടക്കുന്നത്. പുസ്തകോത്സവത്തോടനുബന്ധിച്ച് വിവിധ സാഹിത്യ സാംസ്‌കാരിക പരിപാടികളും , അക്ഷരോത്സവവും, സാഹിത്യ മത്സരങ്ങളും സംവാദങ്ങളും ഓരോ ദിവസങ്ങളിലും നടക്കും.

ഇന്ത്യയിലെ പുസ്തക പ്രസാധകരംഗത്തെ കുലപതികളായ ഡി സി ബുക്സിന്റെ ഏറ്റവും വലിയ പുസ്തകോത്സവമായിരിക്കും ബഹ്‌റിനിൽ നടക്കുന്നത്. സാഹിത്യസംഗത്തിന്റെയും ബൃഹദ്‌വായനയുടെയും പത്ത് ദിനരാത്രങ്ങൾ വായനയെ സ്നേഹിക്കുന്നവർക്ക് നവോന്മേഷം പകരുന്നതായിരിക്കും. പുസ്തകോത്സവത്തിന്റെ ഉദ്ഘാടനം രാഷ്ട്രീയ നേതാവും എഴുത്തുകാരനുമായ ശശി തരൂര്‍ നിര്‍വ്വഹിക്കും. ദേശീയവും അന്തര്‍ദേശീയവുമായ എഴുത്തുകാര്‍ സാംസ്‌കാരിക പ്രവര്‍ത്തകര്‍ എന്നിവര്‍ ഓരോ ദിവസങ്ങളിൽ ഈ അക്ഷരോത്സവത്തിന്റെ ഭാഗമാകും

മലയാളത്തിനു പുറമേ ഇതര ഭാഷകളില്‍ ഉള്ള പുസ്തകങ്ങള്‍ മേളയില്‍ ഉണ്ടാകും. കുട്ടികള്‍ക്കായി പ്രത്യേക സെഷനുകളും പ്രശ്‌നോത്തരികളും ഉണ്ടാകുമെന്നു സമാജം സാഹിത്യ വിഭാഗം സെക്രട്ടറി കെ.സി ഫിലിപ്പ് അറിയിച്ചു.

Categories: LATEST EVENTS