കേരളത്തിലെ ആദ്യത്തെ പുസ്‌തകക്കൂട്‌ കൊട്ടാരക്കരയിൽ

book-atm

 

നാടിനും നാട്ടുകാർക്കും കൗതുകമായി കൊട്ടാരക്കരയിൽ കേരളത്തിലെ ആദ്യത്തെ പുസ്തക എടിഎം. പൊതു സ്‌ഥലത്ത്‌ സ്‌ഥാപിക്കപ്പെടുന്ന കേരളത്തിലെ ആദ്യത്തെ പുസ്‌തകക്കൂട്‌ പെരുംകുളം റേഡിയോ ജങ്‌ഷനില്‍ ആണ് സ്ഥാപിച്ചിരിക്കുന്നത്. കൊട്ടാരക്കരയിലെ ബാപ്പുജി ഗ്രന്ഥശാലയാണ് പൊതു പുസ്തകക്കൂട് സ്ഥാപിച്ച് മാതൃകയായിരിക്കുന്നത്. വായനക്കായി കുട്ടികള്‍ക്ക്‌ ഒരുക്കിയ പുസ്‌തക എ.ടി.എം നാടിനു കൗതുകമാകുകയാണ്‌.

എ.ടി.എം കൗണ്ടറില്‍ കാര്‍ഡ്‌ ഇട്ടു പണംനേടുമെങ്കില്‍ ഇവിടെ ഒരു പുസ്‌തകം വച്ച്‌ മറ്റൊരു പുസ്‌തകം എടുക്കാം. ഇതാണ്‌ പുസ്‌തക കൂടിന്റെ പ്രവര്‍ത്തന രീതി. ലോക വ്യാപകമായി 50000 ത്തോളം ശാഖകളുള്ള ലിറ്റില്‍ ഫ്രീ ലൈബ്രറിയില്‍ അഫിലിയേറ്റ്‌ ചെയ്യുന്നതിനുള്ള ഒരുക്കത്തിലാണ്‌ സംഘാടകര്‍ . കേരളത്തിലെ രണ്ടാമത്തെ ലിറ്റില്‍ ഫ്രീ ലൈബ്രറിയാണിത്‌.

ഇ-ബുക്കുകള്‍ കൂടി വായിക്കാന്‍ കിട്ടുന്ന ഇന്ത്യയിലെ ആദ്യത്തെ കുട്ടിപ്പുസ്‌തകശാലയാണ്‌ ലക്ഷ്യമെന്നും പുസ്‌തകക്കൂട്‌ സ്‌ഥാപിക്കുന്ന കേരളത്തിലെ ആദ്യ വായനശാല തങ്ങളുടേതാകുമെന്നും ഭാരവാഹികള്‍ പറഞ്ഞു. വെട്ടിക്കവല ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആര്‍.ദീപ പുസ്‌തകക്കൂട്‌ ഉദ്‌ഘാടനം

Categories: Editors' Picks, GENERAL