ശ്രീനിവാസന്‍ തിരക്കഥകള്‍ ബെസ്റ്റ്‌സെല്ലര്‍ പട്ടികയിലേക്ക്‌

March 9, 2011 · Posted in Books 

ദിനേശന്‍ : സ്ത്രീകളെന്നെ ഇഷ്ട്ടപ്പെടില്ലേ സാര്‍…
തലപ്പുഴ   : പിന്നേയ്…
ദിനേശന്‍ : ഞാന്‍ സുന്ദരനല്ലേ സാര്‍…സാറു പറയണം..
തലപ്പുഴ   : ദിനേശാ, ഞാന്‍ കണ്ടിട്ടുള്ളതില്‍വച്ച് ഏറ്റവും
സുന്ദരന്‍ നീയാണെടാ..നീ വാ…
(വടക്കുനോക്കിയന്ത്രം, ശ്രീനിവാസന്‍)

കൊമേര്‍ഷ്യല്‍ സിനിമകളെ ഒരിക്കലും അംഗീകരിച്ചിട്ടില്ലാത്ത വിഖ്യാത സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ പോലും ലോകത്തിലെ പത്ത് മികച്ച സിനിമകളിലൊന്നില്‍ വടക്കുനോക്കിയന്ത്രത്തെ ഉള്‍പ്പെടുത്തി. ബഷീറിനും വികെഎന്നിനും ശേഷം മലയാളിയെ ഇരുത്തിച്ചിന്തിപ്പിച്ചിട്ടുളള ഒരേയൊരാള്‍ ശ്രീനിവാസനാണ്്. വടക്കുനോക്കിയന്ത്രം, ചിന്താവിഷ്ടയായ ശ്യാമള, ടി.പി ബാലഗോപാലന്‍ എം എ, സന്തേശം എന്നീ നല്് ശ്രീനിവാസന്‍ തിരക്കഥകള്‍ ‘ചിന്താവിഷ്ടയായ ശ്യാമളയും മറ്റു തിരക്കഥകളും’ എന്ന പേരില്‍ ഡി.സി ബുക്‌സ് പ്രസിദ്ധീകരിച്ചിരിക്കുന്നു. വന്‍ വരവേല്‍പ്പാണ് ഈ പുസ്തകത്തിന് സഹൃദയലോകം നല്‍കിയിരിക്കുന്നത്…

”ഞാന്‍ ചെയ്യാതിരുന്ന അഞ്ഞൂറോളം സിനിമകളാണ് മലയാളസിനിമയ്ക്ക് എന്റെ സംഭാവന’ ഇങ്ങനെ പറയാന്‍
ശ്രീനിവാസനു മാത്രമേ കഴിയൂ..

കുമാരപിള്ള : താത്ത്വികമായ ഒരവലോകനമാണ് ഞാ
നുദ്ദേശിക്കുന്നത്.

ഒന്ന് – വിഘടനവാദികളും പ്രതിക്രിയാവാദികളും പ്രഥമദൃഷ്ട്യാ അകല്‍ച്ചയിലായിരുന്നെങ്കിലും അവര്‍ക്കിടയിലുള്ള അന്തര്‍ധാര സജീവമായിരുന്നു എന്നുവേണം കരുതാന്‍
(പ്രഭാകരന്‍ അത്്് ശരിവച്ചുകൊണ്ട് തലകുലുക്കി. മനസിലാവുന്നില്ലേ എന്ന അര്‍ഥത്തില്‍ ഗൗരവത്തില്‍ എല്ലാവരേയും നോക്കി വീണ്ടും കുമാരപിള്ളയിലേക്ക്)

കുമാരപിള്ള : മറ്റൊന്ന്- ബൂര്‍ഷ്വാസികളും തക്കം പാര്‍ത്തിരിക്കുകയായിരുന്നു. അങ്ങനെയാണ് തെരെഞ്ഞെടുപ്പ് നമുക്ക് പ്രതികൂലമായി ഭവിച്ചത്. അതാണ് പ്രശ്‌നം.

സദസ്സില്‍ നി
ന്നും ഉത്തമന്‍ : മനസ്സിലായില്ല -

കുമാരപിള്ള : അതായത്് വര്‍ഗാധിപത്യവും കൊളോണിയലിസ്റ്റ് ചിന്താസരണികളും റാഡിക്കലായിട്ടുള്ള മാറ്റമല്ല. ഇപ്പോള്‍ മനസ്സിലായോ..

(സന്ദേശം, ശ്രീനിവാസന്‍)

ശീനിവാസന്‍ സിനിമകള്‍ അരാഷ്ട്രീയതയാണ് മുന്നോട്ടുവയ്ക്കുന്നത് എന്നൊരു നിമര്‍ശനം എല്ലാക്കാലത്തും ഉണ്ടായിട്ടുണ്ട്്. എന്നാല്‍ തന്റെ സിനിമകളിലൂടെ വ്യക്തമായ രാഷ്ട്രീയാവബോധമുള്ള ഒരു തലമുറയെ വാര്‍ത്തെടുക്കാനാണ് അദ്ദേഹം ശ്രമിക്കുന്നതെന്ന് ശ്രീനിവാസന്‍ സിനിമകളെ ഗൗരവപൂര്‍ണം സമീപിയ്ക്കുന്ന ഏതൊരാളും സമ്മതിക്കും.

Related Posts

  • No Related Post