ഒരേസമയം നേരായിട്ടും കഥയായിട്ടും

January 11, 2012 · Posted in Authors, Books 

മലയാളസമൂഹത്തിന് കഥനത്തിന്റെ കഴിവും താല്‍പര്യവും കുറഞ്ഞുവരികയാണോ? ആളുകള്‍ ദീര്‍ഘമായും സരസമായും സംസാരിക്കുന്നത് ഏതാണ്ട് മതിയാക്കിയതുപോലെ തോന്നുന്നു. ഓരോ പ്രദേശത്തുനിന്നും, അവിടത്തെ പ്രശ്‌നങ്ങളില്‍നിന്നും സാഹചര്യങ്ങളില്‍നിന്നും, ഉണ്ടാവുന്ന കഥനങ്ങള്‍ക്കു പകരം മാധ്യമശക്തികൊണ്ട്കേരളമെങ്ങും പ്രചരിക്കുന്ന കഥകള്‍ പറയാനും കേള്‍ക്കാനുമാണ് ഇന്ന് കൂടുതല്‍ താല്പര്യം കാണുന്നത്. വ്യക്തികള്‍ പതുക്കെ സ്ഥലം എന്ന സാമൂഹ്യ-സാംസ്‌കാരിക യാഥാര്‍ത്ഥ്യത്തില്‍നിന്ന് വിടുതി നേടുകയും നിര്‍മ്മിതികളിലേക്ക്- വീട്, വാഹനം, ജോലിസ്ഥലം- താമസം മാറ്റുകയുമാണ്. സ്വകാര്യവ്യക്തിയാണ് ശരി എന്ന തീരുമാനം വ്യാപകമാവുന്നു. ജീവന്‍ കുറഞ്ഞ ഔപചാരികതയാണ് പൊതുവേദികളില്‍ നിറയുന്നത്. ബന്ധങ്ങളില്‍ യാന്ത്രികത കൂടിക്കൂടി വരുന്നു. തുറന്ന ചിരിപോലും മറയുകയാണ്. ചെറുകഥ എന്ന സാഹിത്യരൂപത്തിന് പണിയേറുന്നു എന്നതിന്റെ സൂചനയാണ് ഈ മരവിപ്പിന്റെ സാഹചര്യം. തുറന്നതും ധീരവുമായ ജീവിതാലോചനകള്‍ രൂപനിര്‍ബന്ധങ്ങളൊന്നും ദീക്ഷിക്കാതെ അവതരിപ്പിക്കാനുള്ള സാമൂഹ്യസംവിധാനം എന്ന നിലയില്‍ ചെറുകഥ പുനര്‍നിര്‍വ്വചിക്കപ്പെടേണ്ടിയിരിക്കുന്നു.  ഇത്തരമൊരു നിര്‍വ്വചനം സാധ്യമാക്കുന്ന ഏതാനും സമാഹാരങ്ങളുടെ കൂടെയിരുന്നാണ് ഈ വരികളെഴുതുന്നത്.

വി.ആര്‍ . സുധീഷ് മൂന്നുപതിറ്റാണ്ടിലേറെയായി ചെറുകഥകളെഴുതുന്നയാളാണ്. അദ്ദേഹത്തിന്റെ പന്ത്രണ്ട് സമാഹാരങ്ങളില്‍നിന്ന് തെരഞ്ഞെടുത്ത ഇരുപത് കഥകളാണ് ‘പ്രിയപ്പെട്ട കഥകള്‍ ‘ എന്ന പുസ്തകമായി തീര്‍ന്നിരിക്കുന്നത്. ആളുകളിലും അനുഭവങ്ങളിലുമുള്ള നേരിട്ടുള്ള ശ്രദ്ധയും അതിലെ സൂക്ഷ്മതയും അതിലൂടെ തെളിയുന്ന ദാര്‍ശനികമായ കഥാന്ത്യവുമാണ് സുധീഷിന്റെ കഥകളുടെ രഹസ്യം. പരാജയപ്പെട്ട കഥകള്‍ സുധീഷിന്റെ കഥയരങ്ങില്‍ തീരെ കുറവാണ്. എഴുത്തിലെ അനൗപചാരികതയും സന്ദര്‍ഭങ്ങളുടെ നവീനതയും നിര്‍വ്വഹണത്തിലെ ഗൗരവവും ഇവയെ വ്യത്യസ്തമായ കലാരേഖകളാക്കുന്നു. ഈ കഥകളിലെ ‘ഞാന്‍ ‘ പഴയ കാല്പനിക വ്യക്തിത്വമല്ല. കൃത്രിമമായ ആദര്‍ശവത്ക്കരണത്തിന്റെ എളുപ്പപ്പണിയിലേക്ക് പോകുന്നതിന് പകരം ജീവിതത്തിന്റെ യഥാര്‍ത്ഥമായ എടങ്ങേറുകളിലേക്ക് ആത്മഭാവത്തോടെ ഇടപെടുകയും താന്‍ കാണുന്ന സന്ദര്‍ഭങ്ങളിലെല്ലാം നേരിട്ടുമല്ലാതെയും കഥാപാത്രമാവുകയും ചെയ്യുന്ന ആളാണ് ഈ കഥകളിലെ പൊതുവായ ആഖ്യാതാവ്.

പരീക്ഷണശാലയിലെ തവളയുടെ രക്തസാക്ഷിത്വത്തിന്റെ ജ്ഞാനമൂല്യം ക്യുെത്താനും (വംശാനന്തരതലമുറ) സിനിമകാണലിന്റെ അനുഭവശാസ്ത്രം രേഖപ്പെടുത്താനും (തിയേറ്റര്‍ ) സന്ദേശവാഹകനും സന്ദേശവും തമ്മിലുള്ള ബന്ധത്തിലെ വൈപരീത്യം നിരീക്ഷിക്കാനും (കല്ലേരിയിലെത്തുന്ന തപാല്‍ക്കാരന്‍ ) ബാലപീഡനത്തെ ഭീകരമായൊരു സാരള്യത്തില്‍ ഫ്രെയിം ചെയ്യാനും (മരക്കൂടുകള്‍ക്കിടയിലെ നനഞ്ഞ മണ്ണ്) മരണത്തിന്റെ കഥനങ്ങള്‍ക്ക് അറുതിയില്ലെന്ന് ബോധ്യപ്പെടുത്താനും (ഓര്‍മ്മകളുടെ അച്ഛന്‍, ചരമവാക്യങ്ങള്‍) ഇഷ്ടഗായകസ്മൃതിയെ സാംസ്‌ക്കാരികമായൊരു രാഗമാലികപോലെ ചിട്ടപ്പെടുത്താനും (ബാബുരാജ്) രാഷ്ട്രീയവിമര്‍ശനത്തെ വികാരാഖ്യാനം തന്നെയായി നിലനിര്‍ത്താനും (സ്വാതന്ത്ര്യത്തിന് വയസ്സാകുന്നു) സാധിക്കുന്ന, ആത്മാര്‍ത്ഥതയുടെയും മാധ്യമപരമായ കൃത്യതയുടെയും വിലയറിയാവുന്ന എഴുത്തുകാരനായി ഈ സവിശേഷസമാഹാരത്തിലൂടെ വി.ആര്‍. സുധീഷ് വായനക്കാര്‍ക്ക് മുന്നില്‍ നില്ക്കുകയാണ്.

പി. സുരേന്ദ്രന്‍ അനുഭവങ്ങളെ അനുഭവങ്ങളായി ആഖ്യാനത്തിലേക്ക് സ്വീകരിക്കുന്നതിന് പകരം ധൈഷണികതയുടെ ചേരുവകൂടി ഉള്‍ക്കൊള്ളിക്കാനാണ് ഇഷ്ടം കാണിക്കുന്നത്. അതിനാല്‍ സുരേന്ദ്രന്റെ കഥകള്‍ക്ക് കനം ഉണ്ട് – അതാണവയുടെ സ്വകീയമായ ഭാവം. ‘ഭൂതനേത്ര‘ത്തിലെ കഥകളും അനുഭവത്തിന്റെ പ്രാഥമികതയില്‍നിന്ന് അന്യവത്കരിക്കപ്പെട്ട്, കളിക്കാരന്റെയും കാണിയുടേയുമല്ലാത്ത, ഒരു മൂന്നാംപാഠമായി സ്വയം മാറിത്തീര്‍ന്നവയാണ്. കഥ വികാരരേഖമാത്രമല്ല എന്ന ബോധ്യത്തിന്റെ ഭാഗമാണ് ഈ നിലപാട്. ‘മൈഥിലി’ എന്ന കഥ നോക്കാം. വിവാഹമോചനം, കുടുംബശൈഥില്യം, അഹമ്യഗമനം, അനുരാഗം, രഹസ്യാത്മകത, ഏകാന്തത എന്നീ വിഷയങ്ങള്‍ കഥയില്‍ തിടംവെച്ച് നില്ക്കുന്നു. ”ജീവിതത്തിന്റെ വ്യാകരണം” പോലൊരു പ്രയോഗം ഇന്ന് കഥയില്‍ ഒരു ധൈഷണികസൂചകമല്ലായിരിക്കാം. എന്നാല്‍ ”ബോധാബോധങ്ങളെ കുഴച്ചുമറിച്ചുകളയുന്ന ജൈവികത” അങ്ങനെയൊന്നല്ല. അത് ചിന്താമാനമുള്ള ഒന്നാണ്. ജീവിതത്തിലെ നിമിഷങ്ങളും വിഷമങ്ങളും എല്ലാം സങ്കീര്‍ണ്ണമായ ഉള്ളടക്കമുള്ളവയാണെന്നും, ലഘുവായി ഒന്നുമില്ല എന്നുമുള്ള വിചാരം സുരേന്ദ്രന്റെ കഥാദര്‍ശനത്തിന്റെ ഭാഗമാണ്. അതിനാല്‍ പലതരം കഥകളെഴുതി ധൈഷണികതയെ ബോധ്യപ്പെടുത്താന്‍ സുരേന്ദ്രന് കഴിയുന്നു.

‘മൈഥിലി’യിലെ മകളുടെ ആത്മഹത്യാഖ്യാനം പുരാണസ്പര്‍ശിയായ ഒന്നാകുന്നത് ഈ പശ്ചാത്തലത്തിലാണ് കാണേണ്ടത്. മൈഥിലിയായ സീതയുടെ അന്തര്‍ ധാനത്തിന്റെ കഥയിലേക്ക് കടക്കാതെ, വായനക്കാര്‍ക്ക് ഈ കഥാന്ത്യം സഗൗരവം മനസ്സിലാക്കാനാവില്ല. വ്യത്യസ്തസ്വരങ്ങളില്‍ കഥാനിര്‍വ്വഹണം സാധിക്കാന്‍ സുരേന്ദ്രന് കഴിയുന്നതും അനുഭവങ്ങളെയും അറിവുകളെയും ചിന്താ മാനത്തോടെ കൈക്കൊള്ളുന്നതുകൊണ്ടാണ്. കാലേക്കൂട്ടി തീരുമാനിച്ച രൂപങ്ങളിലേക്ക് അവയെ പകരുവാനല്ല സുരേന്ദ്രന്‍ ശ്രദ്ധിക്കുക. അതിനാല്‍ പലതരം രൂപ ങ്ങള്‍ സുരേന്ദ്രന്റെ ഒറ്റസമാഹാരത്തില്‍ തന്നെ ക്യുെത്താന്‍ കഴിയുന്നു. ‘വിപരിണാമം’ എന്ന കഥ ഡാര്‍വ്വിന്റെ ജീവിതസംഘര്‍ഷങ്ങളുടെ ഗൗരവപൂര്‍ണ്ണമായ ആഖ്യാനമാണ്. അപരിചിതമാക്കലിന്റെ  തന്ത്രംകൂടി നല്ല മാധ്യമബോധത്തോടെ എടുത്തുപയോഗിച്ചുകൊണ്ടാണ് ഈ കഥ വിജയമായിത്തീരുന്നത്. ഇതിന്റെ മറുവശത്താണ് ‘ഗൗതമവിഷാദയോഗം’. ഇവിടെ നാടന്‍ചക്കയാണ് പ്രധാന കഥാസാമഗ്രി. നാട്ടുജീവിതത്തിന്റെ ആ രസക്കുടുക്കയും പരിസ്ഥിതിചിന്തയുടെ സമകാലികതയും ചേര്‍ന്ന് ഈ കഥ ഒരു പ്രശ്‌നരൂപമായിത്തീര്‍ന്നിരിക്കുന്നു. പുസ്തകത്തില്‍ ഒടുവിലായി ചേര്‍ത്ത ഭക്ഷണം, ചെറുത് എന്നീ കഥകളിലും വേറൊരു തരത്തില്‍ ഈ ചേര്‍ച്ച കാണാം. ‘സര്‍പ്പവിഷാദ’വും ഒപ്പം ചേര്‍ ക്കാവുന്ന കഥയാണ്. തായ്‌വേര്, എലിക്കെണി എന്നീ കഥകളില്‍ ഇത് തെളിമയേറിയ നിത്യജീവിതസമസ്യയായി മുഖം കാട്ടുന്നു. സുരേന്ദ്രന്റെ ആക്റ്റിവിസ്റ്റ് ജീവി തവുമായി കണ്ണിചേരുന്നവയാണ് മിക്ക കഥകളും എന്നും എടുത്തുപറയട്ടെ.

തീവ്രമായ ഭാവങ്ങള്‍ ഇളവില്ലാതെ അവതരിപ്പിക്കാനുള്ള എഴുത്തുവേലകള്‍ എന്ന് ബി. മുരളിയുടെ ‘പഞ്ചമിബാറി’ലെ കഥകളെ വിവരിക്കാം. പല കഥകളിലും സംസാരഭാഷ ചെറുതായൊന്ന് ചിട്ടപ്പെടുത്തിയാണ് കഥനം സാധ്യമാക്കുന്നത്. സാധാരണഭാഷയ്ക്കുതന്നെ കനത്ത കാര്യവാഹകശേഷി  തെളിയിക്കുന്നവയാണ് ഈ രചനകള്‍ . ’ഗുണ്ടുകാട്’ എന്ന കഥ എടുത്തുപറയാം. പണ ത്തോണിയുടെ താഴെപ്പടവില്‍ നില്ക്കുന്ന ഒരു തിരുവനന്തപുരത്തുകാരന്‍ അക്രമവാസനയെ മുന്‍നിര്‍ത്തി നടത്തുന്ന ജീവിതവിചാരമാണത്. ഉരുപ്പടികളെല്ലാം നഗരത്തിന്റെ ഒച്ചകളില്‍നിന്നും കാഴ്ചകളില്‍നിന്നും കണ്ടെടുക്കുകയും മികച്ച ഔചിത്യബോധത്തോടെ അവയെ വിന്യസിക്കുകയും ചെയ്തിരിക്കുന്നു. ‘പ്ലേറ്റിലെ സ്രാവി’ലെ ഭ്രമാത്മകതയും നാടന്‍മട്ടുള്ളതാണ്. ‘പഞ്ചമിബാറി’ല്‍ അക്രമവാസനയെ ഒരു നിയതസ്ഥലത്തിന്റെ ഉള്ളിലേക്ക് ചുരുക്കിയെഴുതിയിരിക്കുന്നു. ‘പഞ്ചമി’ എന്ന കാല്പനികശബ്ദത്തോട് ‘ബാര്‍’ വരുമ്പോഴുള്ള ഭാഷാശീര്‍ഷാസനം തന്നെ ഒരു ചെറിയ സ്‌ഫോടനമാണ്. ഈ സ്‌ഫോടനത്തിന്റെ അധികവ്യാഖ്യാനമായിപ്പോലും വായിക്കാം കഥയ്ക്കകത്തെ സംഭവങ്ങളെയെല്ലാം. നാടന്‍സൗന്ദര്യപദ്ധതി തരുന്ന സ്വാതന്ത്ര്യത്തിന്റെ ആഘോഷംപോലെയാണ് ‘പാളയം ചന്തയില്‍ മുട്ട വാങ്ങാന്‍പോയ രണ്ടു  പിടക്കോഴികളുടെ കഥ’ വായിച്ചത്.

ദേശീയവും അന്തര്‍ദേശീയവുമായ വാര്‍ത്തകളും വിഷയങ്ങളും മലയാളിയുടെ സംവേദനത്തില്‍ ഉണ്ടാക്കുന്ന പ്രതീതികളും പ്രതികരണങ്ങളും ഏതൊക്കെ സവിശേഷതകളുള്ളവയാണ് എന്ന അന്വേ ഷണത്തിന്റെ ഭാഗമായി പരിഗണിക്കാവുന്ന കഥകള്‍ എന്ന് പി.ജെ.ജെ. ആന്റണിയുടെ ‘പിതൃക്കളുടെ മുസോളിയം’ എന്ന സമാഹാരത്തിലെ രചനകളെ സാമാന്യമായി പരിചയപ്പെടുത്താം. റഷ്യന്‍ കമ്യൂണിസത്തിന്റെ ചരിത്രത്തോടുള്ള ചോദ്യങ്ങളാണ് പുസ്തകപ്പേരായിമാറിയ കഥയു
ടെ ഉള്ളടക്കമെങ്കില്‍, ‘ഉള്ളടക്കം’ എന്ന കഥയില്‍ ‘കോമാ’അവസ്ഥയിലായ രോഗിയും അയാളുടെ ഹോം നഴ്‌സും ഒരുഭാഗത്തും വീട്ടിലെ ടെലിവിഷന്റെ സജീവതയും ചലനചിത്രവൈവിധ്യവും മറുഭാഗത്തും നില്ക്കുന്നു. ”ഭൈരവനാശാന്‍ സത്യത്തില്‍ ആരായിരുന്നു?” എന്ന കഥയില്‍ കെ.കെ. കൊച്ചും മാതൃഭൂമി ആഴ്ച
പ്പതിപ്പും താഷ്‌ക്കെന്റും ഹോംങ്കോങ്ങും കന്യാകുമാരിയും നാഗര്‍കോവിലും പൊയ്കയില്‍ അപ്പച്ചനും തമിഴ്പാട്ടുമൊക്കെച്ചേര്‍ന്നാണ് അനുഭവസ്ഥലം നിര്‍മ്മിക്കുന്നത്. ‘ചരിത്രവും നിഷ്‌ക്കളങ്കതയും’ ഇതേ മാനമുള്ള മറ്റൊരു കഥ. രാഷ്ട്രമീമാംസയുടെയും ദൈനംദിന രാഷ്ട്രീയപ്രവര്‍ത്തനത്തിന്റെയും സൂചനകളും ഭാവ
നകളും ഒപ്പം ആഗോളീകൃതഭാവുകത്വത്തിന്റെ പ്രശ്‌നങ്ങളും ചേര്‍ന്ന് ഈ കഥകളെ തീവ്രമായി സമകാലികമാക്കുന്നു.

രാഷ്ട്രീയജീവിതത്തിലെ ഗതിവിഗതികള്‍ ജേണലിസ്റ്റ് വ്യാഖ്യാനങ്ങള്‍ക്കും ചരിത്രകാരന്മാരുടെ ആഖ്യാനങ്ങള്‍ക്കുമപ്പുറം രാഷ്ട്രീയത്തില്‍ മാത്രമല്ലാതെ ജീവിക്കുന്ന സാധാരണക്കാരുടെ ജീവിതത്തിലും അവരറിഞ്ഞും അറിയാതെയും ഇളക്കങ്ങളുണ്ടാക്കും. ഈ ധാരണയുടെ വിപുലനമാണ് വത്സലന്‍ വാതുശ്ശേരിയുടെ’ചുവരെഴുത്തി’ലെ എല്ലാ കഥകളും. തന്റെ കഥകളെ ”ചരിത്രസ്മരണകളുടെയും ചരിത്രബാധകളുടെയും രേഖകളാ”യിട്ടാണ് വത്സലന്‍ കണക്കാക്കുന്നതും. അവകാശസമരങ്ങളുടെ കൊടിചുരുട്ടിക്കെട്ടുന്ന പുതിയകാലത്തിന്റെ ചിത്രം ചരിത്രസ്മൃതികളുടെ നീളന്‍നിഴലുകളോടെ ലേഖനം ചെയ്ത ‘ചുവരെഴുത്ത്’ എന്ന ആദ്യകഥ ഈ ബോധ്യത്തെ നന്നായി വ്യക്തമാക്കി തരുന്നുമുണ്ട്. ‘ബേണിങ് ഇന്ത്യ’യിലെ സ്ഥലം ദില്ലിയാണ്. ഒരു ശവത്തിന്റെ സൂക്ഷിപ്പുകാര്യമാണ് ‘ഗാന്ധി
മാര്‍ഗ്ഗം – ഒരു ഡോക്യുമെന്ററി’ എന്ന കഥയിലെ വിഷയമെങ്കിലും അത് സ്വാതന്ത്ര്യസമരഭടന്റെ ശവമാകയാല്‍ കഥ ഒരു രാഷ്ട്രീയചര്‍ച്ചയുടെ ഗതി നേടുന്നു. ഡ്രാക്കുളാക്കഥ ഒരു രാഷ്ട്രീയാന്യാപദേശമാണെന്ന വിമര്‍ശകമന്ത്രം ഓര്‍മ്മിച്ചാല്‍ ‘എവിടെയോ മറഞ്ഞിരുന്ന്’ എന്ന കഥയ്ക്കും സാമൂഹികധ്വനികള്‍ ഏറും.

ധാരാളമായി, തുടര്‍ച്ചയായി എഴുതിയില്ലെങ്കിലും നല്ല കഥാവായനക്കാരുടെ ശ്രദ്ധയില്‍ നിലനില്ക്കുന്ന ചില കഥകള്‍ എഴുതിയ രാജേഷ് ആര്‍ . വര്‍മ്മയുടെ ഒന്നാമത്തെ സമാഹാരമാണ് ‘കാമകൂടോപനിഷത്ത്’. അമേരിക്കയില്‍ ജോലിചെയ്യുന്ന മലയാളിയാണ് രാജേഷ് ആര്‍. വര്‍മ്മ. ര്യുുതരം കഥകള്‍ ‘കാമോകൂടോപനിഷത്തി’ല്‍ വായിക്കാം. സൂചിതകഥകള്‍  കൂടാതെ ഒരനുഭവത്തെ ഒരു അനുഭവം മാത്രമായി ശുദ്ധീകരിച്ച് കാണുന്ന കഥകളാണ് ‘ജോണ്‍ സാമുവല്‍ ഒരു കഥകൂടി പറയുന്നു’, ‘മരിച്ചുപോയവര്‍ക്ക് ഒരു മുന്നറിയിപ്പ്’ എന്നിവ. എന്നാല്‍ സൂചിതകഥകളുടെ സാന്നിധ്യം നിര്‍ണ്ണായകമായിത്തീരുന്നവയാണ് ‘തള്ളയെ അനുസരിക്കാത്ത ആട്ടിന്‍കുട്ടിയുടെ സമ്പൂര്‍ണ്ണജീവിതകഥ’, ‘കാമോകൂടോപനിഷത്ത്’, ‘യന്ത്രങ്ങളുടെ രാജാവ്’ എന്നിവ. ഇവയിലെ സൂചിതകഥാധര്‍മ്മം പരമ്പരാഗതമോ നിഷ്‌കളങ്കമോ അല്ല. വര്‍ത്തമാനകാലത്തിന്റെ വിചാരണയില്‍നിന്ന് വിട്ടുമാറിപ്പോകാനുള്ള സാംസ്‌കാരികോപാധികളുമല്ല അവ. ‘കാമോകൂടോപനിഷത്തി’ല്‍ നിന്ന് ഹോട്ടല്‍ ഉത്സവ് റീജന്‍സിയിലെ കൊണാര്‍ക്ക് ഓഡിറ്റോറിയത്തില്‍നിന്ന് ശ്രീ വാത്സ്യായനമഹര്‍ഷിയുടെ വാക്കുകള്‍ കേള്‍ക്കുക: ”പക്ഷിമൃഗാദികളെ നോക്കുക. അവ മനുഷ്യനെ പ്പോലെ സ്ത്രീധനം മോഹിച്ച് ഇണ തേടുന്നില്ല. കുളിമുറിയില്‍ ഒളിഞ്ഞുനോക്കു ന്നില്ല. ബലാത്സംഗവും വ്യഭിചാരവും ചെയ്യു ന്നില്ല.” സമകാലികതയുടെ വിഷയങ്ങളെ കൂടുതല്‍ പ്രശ്‌നവത്ക്കരിക്കാനായാണ് ഇവിടെ പൗരാണികതയില്‍നിന്ന് ഭാവഖണ്ഡങ്ങള്‍ കയ്യേല്‍ക്കുന്നത്.’ആട്ടിന്‍കുട്ടി’യില്‍ നാടോടിക്കഥാസംസ്‌കൃതിയില്‍നിന്നാണ് കയ്യേല്‍ക്കല്‍ . ‘യന്ത്രങ്ങളുടെ രാജാവി’ല്‍ കാലത്തിന്റെ നീളല്‍ ദാര്‍ശനികമായ ഛായയൊരുക്കുന്നു. അത് അനിവാര്യമായും നടപ്പുകാലത്തില്‍ ചെന്നുചേരുകയും ചെയ്യുന്നു.

Related Posts

Comments

78 Responses to “ഒരേസമയം നേരായിട്ടും കഥയായിട്ടും”

  1. anitha nair on January 11th, 2012 11:14 am

    I’ve always loved and admired sudheeshs storys

  2. DILEP jANARDANAN on January 11th, 2012 1:51 pm

    കുറെ വര്‍ഷങ്ങള്‍ക്കു മുന്‍പ് മാതൃഭൂമി ‘ വാരികയുടെ പണിപ്പുരയില്‍ വെച്ചാണ്‌ ഞാന്‍ ആദ്യമായി സുധീഷിനെ പരിചയപ്പെടുനത്. ആ കഥകള്‍ ഒരുപാട് വായിച്ചിട്ടുമുണ്ട്… മനുഷ്യ മനസ്സിന്റെ വ്യാകുലതകള്‍ വാക്കുകളില്‍ പകര്‍ന്നു തരാന്‍ തോമസിനുള്ള മിടുക്ക് അപാരം തന്നെയാണ്….

  3. PADMARAO on January 11th, 2012 1:52 pm

    പി സുരേന്രന്‍, മലയാള കഥയില്‍ ഭാവനയുടെ എകാന്തപാതയിലൂടെ ഒറ്റയ്ക്ക് നടന്നുപോകുന്ന ഒരാള്‍…

  4. latheef on January 11th, 2012 1:53 pm

    കുറിപ്പ് അതീവ മനോഹരം…Thank u:)

  5. kj antony on January 11th, 2012 2:00 pm

    എന്‍ എസ് മാധവന്റെ കഥ ഇതിനകത്ത് ഉള്‍പ്പെടില്ലേ?

  6. KIRAN on January 11th, 2012 2:00 pm

    I’ll preface this with two things. One, all of the stories in this collection were extremely well-written. Language, grammar, story consistency, character development – there’s a reason that these are the best of the year. Two, I love literary fiction. The more it makes you think, the better.

  7. poul zkariah on January 11th, 2012 2:02 pm

    some of these stories I loved, and some I hated

  8. ganagadharan on January 11th, 2012 2:07 pm

    മലയാളത്തില്‍ ഇപ്പോഴിറങ്ങുന്ന കവിതകളെക്കാള്‍ ചെറുകഥകള്‍ നന്നാവുന്നുണ്ട്. പ്രതിഭയുള്ള കുറെ ചറുപ്പക്കാര്‍ ഇന്ന കഥാലോകത്തുണ്ട്‌

  9. jithesh on January 11th, 2012 2:09 pm

    പി സുരേന്ദര്‌ന്റെ ബര്‍മുഡ എന്ന പുസ്തകം ഇപ്പോള്‍ ലഭ്യമാണോ?

  10. indukuttan on January 11th, 2012 2:13 pm

    പി സുരേന്ദ്രന്റെ പുസ്തകങ്ങള്‍ എനിക്കിഷ്ടമാണ്, എന്നാല്‍ വി എസ് കഥാപാത്രവാമാവുന്നു എന്ന ലേബലോടെ പുറത്തിറങ്ങിയ ഗ്രീഷ്മമാപിനി എന്ന നോവല്‍ ഒട്ടും സുഖമുള്ള ഒന്നായിരുന്നില്ല

  11. jeevan on January 11th, 2012 2:14 pm

    so fun. i didn’t love all of these stories, but so many of them were fantastic.

  12. renjith pattambi on January 11th, 2012 2:18 pm

    പി സുരേന്ദ്രന്റെ പുസ്തകങ്ങള്‍ എനിക്കിഷ്ടമാണ്, എന്നാല്‍ വി എസ് കഥാപാത്രവാമാവുന്നു എന്ന ലേബലോടെ പുറത്തിറങ്ങിയ ഗ്രീഷ്മമാപിനി എന്ന നോവല്‍ ഒട്ടും സുഖമുള്ള ഒന്നായിരുന്നില്ല

  13. DEEPTHY on January 11th, 2012 2:22 pm

    Very good language and thoughts….Great work…

  14. mejo jose on January 11th, 2012 2:25 pm

    വി ആര്‍ സുധീഷിന്റെ ആത്മഗാനം എന്നൊരു പുസ്തകമുണ്ട്. അദ്ദേഹത്തിന്റെ കഥകളെക്കാള്‍ എനിക്കിഷ്ടം ആ കുറിപപ്പുകളാണ്. പിന്നീടരിഞ്ഞു അത് മാത-ഭുമില്‍ പ്രസിദ്ധീകരിച്ച കുറിപ്പുകള്‍ സമാഹരിച്ചതാണെന്ന്. ഡി സിയ്ക്ക് നന്ദി അറിയിക്കുന്നു അങ്ങനെയൊരു പുസ്തകം പ്രസിദ്ദീകരിച്ചതിന്‌

  15. ullas on January 11th, 2012 2:26 pm

    തുറന്നതും ധീരവുമായ ജീവിതാലോചനകള്‍ രൂപനിര്‍ബന്ധങ്ങളൊന്നും ദീക്ഷിക്കാതെ അവതരിപ്പിക്കാനുള്ള സാമൂഹ്യസംവിധാനം എന്ന നിലയില്‍ ചെറുകഥ പുനര്‍നിര്‍വ്വചിക്കപ്പെടേണ്ടിയിരിക്കുന്നു.

  16. naveen mohan on January 11th, 2012 2:26 pm

    terrific collection again

  17. baburaj on January 11th, 2012 2:28 pm

    നമ്മുടെ കഥകള്‍ പ്രണയത്തെ കൈയ്യൊഴിഞ്ഞിരിക്കുന്നു

  18. SUBHASH on January 11th, 2012 2:29 pm

    സാഹിത്യരംഗം ആകെ വിപണി വല്‍ക്കരിച്ച കാലത്ത് മുന്നോട്ടു പോകാനുള്ള strategy കണ്ടെത്താനാകട്ടെ.

  19. SAJITH on January 11th, 2012 2:30 pm

    കഥ വായനയോ? എന്താണത്? ഏന്തിനാണത്? വല്ല നാല് ചക്രം തടയുമോ? ഇല്ലെങ്കില്‍ ചങ്ങായീ എന്തിനാ നേരം മെനക്കെടുത്തുന്നെ? എനിക്ക് ഒറക്കം വരുന്നൂ. നമ്മുടെ വായന-ഉറക്കം ഭാവുകത്വം മാറിയല്ലോ!

  20. VADAYAR AJMAL on January 11th, 2012 2:31 pm

    ഒരാളെ അറിയുക എന്നത് ഒരു പുസ്തകം
    വായിക്കുന്നതുപോലെയാണു,
    പുറം താളിലെ കുറുവാക്കുകളില്‍ തുടങ്ങി
    വാക്കും വരികളും താളുകളുംതാണ്ടി
    പുറം താളിലെത്തുന്ന വായന

  21. pradeep cheruvally on January 11th, 2012 2:33 pm

    കുട്ടിക്കാലം മുതല്‍ വായന എന്റെ കുടപിറപ്പിനെ പോലെ കൂടെ ഉണ്ടായിരുന്നു. ബാലരമ, പൂബാറ്റ് തുടങ്ങിയ രൂപത്തില്‍ ആയിരുന്നു. പിന്നിട് മാ പ്രസിദ്ധികരണങ്ങള്‍ ആ സ്ഥാനം കയ്യടകി. വായനയെ ഗൌരവത്തോടെ സമിപിക്കാന്‍ പ്രചോദനം നല്‍കിയത് അവനു ഓഫ് ആര്‍ട്സ്‌ ലെ ഇംഗ്ലീഷ് അദ്യപകന്‍ വിജയന്‍ മാഷ്‌ ആണ്. പീ ഡിഗീ കാലത്ത് ഇംഗ്ലീഷ് ടുഷിന്ന്‍ പോകുമ്പോള്‍ അദേഹം സ്ഥിരമായി കല കൌമുദില്‍ എം കൃഷ്ണന്‍ നായരുടെ “സാഹിത്യ വാരഫലം ” വയികുന്നത് മാഷ് പോലും അറിയാതെ ഞാന്‍ നിരിക്ഷികും. അദേഹത്തിന്റെ ക്ലാസ്സ്‌ പലപോയും ഒരു പ്രഭാഷണം പോലെ ആവും തോന്നുക . കവിതയുടെ നാലു വരിയെ ചിലപ്പോള്‍ ഒരു ദിവസേം എടുക്കുക . അപ്പോള്‍ ആ ക്ലാസ്സില്‍ കീറ്റ്സിന്റെയും, ഷെല്ലിയുടെയും ബൈറന്‍റെയും വാക്യങ്ങള്‍ അദേഹം വര്‍ണ മഴ പോലെ വര്‍ണ്ണിക്കും. സത്യത്തില്‍ സാഹിത്യ ലോകത്തെക്കും അത് വഴി വായനയുടെ ലോകത്തേക് ഞാന്‍ പോലും അറിയാതെ എന്നെ നയിച്ചത് അദേഹത്തിന്റെ ക്ലാസ്സ്‌ മുറിയില്‍ നിന്നും കിട്ടിയ ആ കൊച്ചു കൊച്ചു ചിന്ത ശകലങ്ങളും മറ്റും ആയിരികം. പിന്നിട് ഞാനും കലാകൌമുദിയില്‍ നിന്നും ഗൌരവമാര്‍ന്ന വായനക് തുടക്കം കുറിച്ച്. അങ്ങിനെ കൃഷ്ണന്‍ നായരും, ജയചന്ദ്രന്‍ നായരും ഭട്ടതിരിയും , നമ്പൂതിരിയും , എന്‍.പി നാരായണപിള്ളയും വയനയിലേ എന്റെ തുടക്കത്തിലേ കുട്ടുകാര്‍ ആയി കടന്നുവന്നു .(ഫേസ് ബുക്കില്‍ വായിച്ചത് )

  22. BIJI GEORGE on January 11th, 2012 2:36 pm

    I do not intend to offer extended comments on the twenty stories this year, but will simply indicate why I liked some of the stories and did not like others.

  23. thoolika on January 11th, 2012 2:38 pm

    I have only recently discovered the stories of basheer mechery.. dc must publish his works

  24. vinod on January 11th, 2012 2:40 pm

    -:)

  25. nandu on January 11th, 2012 2:44 pm

    കഥയ മമ കഥയ മമ കഥകളതിസാദരം കഥകളതിസാദരം

  26. k ramachandran on January 11th, 2012 2:45 pm

    I just started reading’ chuvarezhuthu’ about a month ago, so I’m glad to see your post.

  27. jayakumar on January 11th, 2012 2:48 pm

    സമൂഹത്തെ ശീര്‍ഷാസനത്തില്‍ നിര്‍ത്തി വിമര്‍ശിക്കുന്ന കൊമാലപോലുള്ള സമാഹാരങ്ങള്‍ ഇനിയും ഉണ്ടാകട്ടെ. സന്‌ചോഷ് എച്ചിക്കാനത്തിന്റെ പുതിയ പുസ്തകം വന്നോ?

  28. DIJO on January 11th, 2012 2:49 pm

    I agree with almost everything you said here

  29. aniruddhan on January 11th, 2012 2:50 pm

    സുരേന്ദ്രന്റെ കഥകള്‍ക്ക് കനം ഉണ്ട്

  30. kunjikkannan on January 11th, 2012 2:52 pm

    I like the diversity

  31. beena on January 11th, 2012 2:58 pm

    വേഗമേറിയ ഈ ലോകത്ത് കഥകല്‍ ജീവിക്കുന്നതുതന്നെ മഹാത്ഭുതം..ഇന്ന് കഥ പറയാനും വായിക്കാനും കേള്‍ക്കാനും ആര്‍ക്കും സമയമില്ല

  32. prasanth on January 11th, 2012 2:59 pm

    മലയാളിയുടെ പ്രിയ എഴുത്തുകാരന്‍ V .R .സുധീഷിന്റെ തെരഞ്ഞെടുത്ത പ്രണയകഥകളുടെ സമാഹാരം ……..
    “നിന്നോട് പോയിട്ട് ,എന്നോട് പോലും എനിക്കെന്നെ ബന്ധിക്കാനവുന്നില്ല.
    പ്രണയിക്കാ നോ ഒന്നിച്ചു ജീവിക്കാനോ എനിക്ക് എന്നെ മതിയാവുന്നില്ല.”

  33. niyaz on January 11th, 2012 3:01 pm

    സുധീഷിന്റെ ചെറുകഥകള്‍ മികച്ചുനില്‍ക്കുന്നു.. എല്ലാ വര്‍ഷവും ചെറുകഥാ വിളവെടുപ്പില്‍ സുധീഷിന്റെ ഏതെഹ്കിലും ഒരു പുസ്തകം ഉണ്ടായിരിക്കും

  34. SHINY VARGHESE on January 11th, 2012 11:47 pm

    പുതിയ കഥകള്‍ക് ജീവനില്ല .അതിനാല്‍ ഞാന്‍ ഇപ്പോഴും പഴയ കഥകള്‍ വാഇക്കുന്നു.കേശവദേവ്‌ .പൊറ്റെക്കാട്ട്,തകഴി,നന്ധനാര്‍,പാറപ്പുറത്ത്,മുകുന്ദന്‍,എന്‍ മോഹന്‍,പൊന്‍കുന്നം വര്‍കി,മലയാറ്റൂര്‍ ,ശ്രീരാമന്‍ ,മാധവികുട്ടി,കാരൂര്‍ .ഇവരുടെ കഥ ജീവനുള്ളവ ആയിരുന്നു

  35. P. Sivaprasad on January 14th, 2012 6:19 pm

    വ്യത്യസ്തമായി തോന്നിയത് പറയാം:
    കഴിഞ്ഞ രണ്ടു വര്‍ഷങ്ങളില്‍, പുതുമയും ചരിത്രവ്യാഖ്യാനവും അടിമുടി നിറഞ്ഞ, ജീവിതപരിതോവസ്ഥകളെ ആഴത്തില്‍ പരിശോധിച്ച ചിലകഥകള്‍ എഴുതിയത് ഈ ലേഖനത്തില്‍ പരാമര്‍ശിക്കുന്ന പി. ജെ. ജെ ആന്റണിയാണെന്ന് എനിക്ക് തോന്നുന്നു. ‘പിതുക്കളുടെ മുസോളിയം’ അത്തരത്തില്‍ ഒന്നാം തരാം കഥയാണ്. സ്ഥലകാലങ്ങള്‍ക്കപ്പുറം ഒരു തോണിയില്‍ സഞ്ചരിക്കുന്ന പുരാവസ്തു ഗവേഷകനായി ചില നിമിഷങ്ങള്‍ അനുഭവിക്കാന്‍ കഴിഞ്ഞു, ആ കഥ വായിച്ചപ്പോള്‍.

  36. Hollis Roel on February 11th, 2012 4:19 pm

    greenpeace philippines facebook…

    [...]Lennox spends but an additional Christmas away from his household [...]…

  37. dyson dc41 animal upright vacuum on February 12th, 2012 3:26 pm

    will smith and jada pinkett smith…

    [...]world using the Swedish Middle Institute associated with Gymnastics. Swedish therapeutic massage has remained [...]…

  38. silhouette cameo reviews on February 14th, 2012 10:31 am

    greenpeace t-shirt…

    [...]developed your techniques as nicely as took them inside of the [...]…

  39. Lorex LW241 best price on February 15th, 2012 12:06 am

    greenpeace commercial…

    [...]unlikely there will be any news from the courts with regards to an appeal decision[...]…

  40. homemade gift ideas on February 15th, 2012 4:54 pm

    will smith dead december 2011…

    [...]As soon while you comprehend that you will be late, you rush concerning the door, take your present wallet, cell [...]…

  41. fitness career options on February 16th, 2012 1:18 pm

    greenpeace philippines contact number…

    [...]I wouldn’t be able to go after all of these distinct ambitions whilst simultaneously dedicating the vitality [...]…

  42. Digital Catalog on February 22nd, 2012 7:23 pm

    greenpeace philippines contact…

    [...]giving myself the chance to investigate and seize new opportunities [...]…

  43. sopapilla recipe new mexico…

    [...]developed your methods as well as took them in the [...]…

  44. smoothie recipes on February 28th, 2012 5:11 am

    sopapilla recipe tortilla…

    [...]the foundation for a lot of practices whether alone or like [...]…

  45. automation on March 2nd, 2012 7:34 pm

    sopa shirt…

    [...]contact and keys on the major door which you can leave[...]…

  46. Body by Jake Tower 200 on March 7th, 2012 3:23 pm

    greenpeace 2012 calendar…

    [...]cold concrete cell with saw dust covered floor [...]…

  47. IHSS on March 9th, 2012 7:48 pm

    will smith cd sales…

    [...]have granted their choice just before Xmas but as the new yr methods it now seems to be [...]…

  48. bus rentals NJ on March 15th, 2012 5:01 pm

    greenpeace australia ultimo…

    [...]first part of the new year. Many people believe that the case [...]…

  49. Ohie Sayou on March 21st, 2012 8:03 pm

    Superb webpage…

    [...] The information described inside the post are some of the most valuable out there [...]…

  50. singer songwriter on March 23rd, 2012 11:40 am

    Recent Additions……

    [...] I’d tried out a number of blogs for fresh ideas and therefore I did [...]…

  51. found object jewelry on March 23rd, 2012 2:22 pm

    Trackback…

    [...] usually posts one or two fascinating stuff similar to this. For anyone who is not used to this page [...]…

  52. Lawn Guy on March 26th, 2012 2:22 am

    greenpeace wikipedia espa?ol…

    [...]developed your tactics as properly as took them within the [...]…

  53. Lawn Tips Guy on March 26th, 2012 5:01 pm

    will smith movies list…

    [...]I wouldn’t be capable to pursue all of these various objectives whilst simultaneously dedicating the electricity [...]…

  54. auto insurance on March 27th, 2012 9:02 pm

    Blogs to check…

    [...] very few websites that had been listed below, from our own standpoint are without any doubt well worth going over [...]…

  55. wasserkerne on March 28th, 2012 7:27 am

    Awesome site…

    [...] Below are a few of the sites that we recommend for our site visitors [...]…

  56. good hair on March 28th, 2012 3:42 pm

    will smith cds list…

    [...]Swedish therapeutic massage was designed making use of techniques used by the Swedish physiologist as [...]…

  57. villa marrakech on March 29th, 2012 7:59 pm

    calendario greenpeace 2012…

    [...]making it 13 victories from 13 races – said of her decision[...]…

  58. the grass guy on April 7th, 2012 7:18 pm

    will smith party starter…

    [...]well as fencing leader For Each Henrik Ling (1777-1839), who examined massage on China[...]…

  59. gunsmith training on April 12th, 2012 3:53 pm

    greenpeace history video…

    [...]a separate market adhering to the activity was in the end only a new make a difference of this time just before adult males and females[...]…

  60. brother cs6000i computerized sewing machine on April 13th, 2012 8:49 pm

    will smith poster pictures…

    [...]ready brief although ago, “Mom athlonsports are exceeded shin as well as knee players, I [...]…

  61. the lawn guy on April 15th, 2012 11:42 pm

    sopac water polo…

    [...]making it 13 victories from 13 races – said of her decision[...]…

  62. makan bakso on April 20th, 2012 7:35 am

    hello buddy!…

    A speech does not need to be eternal to be immortal….

  63. Sefty on April 21st, 2012 1:08 pm

    If time is money you’ve made me a waelither woman.

  64. wvytonid on April 22nd, 2012 4:25 am

    jDj6Pj eimytmrubcan

  65. ebdkerms on April 22nd, 2012 9:15 am

    eqCvKH , [url=http://kfeliokpcphb.com/]kfeliokpcphb[/url], [link=http://uasrrqunzfap.com/]uasrrqunzfap[/link], http://rxspyitatots.com/

  66. xobwtvbkj on April 22nd, 2012 3:10 pm

    3Vrrjl ogzzdosiizan

  67. mtiirex on April 23rd, 2012 1:28 pm

    PaA4lj , [url=http://kzfhxoejzdts.com/]kzfhxoejzdts[/url], [link=http://ryjjbwvyruuc.com/]ryjjbwvyruuc[/link], http://iwaenylhwdnq.com/

  68. how to hack a facebook account on April 25th, 2012 7:09 pm

    You should check this out…

    [...] A number of males and females have total-time attribute and are gonna be undertaking a profession change [...]…

  69. met life on April 26th, 2012 9:08 am

    Check this out……

    [...] Now each time a person looks at the current fashion assertion, it can be measurement zero [...]…

  70. buy steroids on April 26th, 2012 10:29 pm

    Related Websites…….

    [...] Below are a few of the sites that we highly recommend for our guests [...]…

  71. mira hair oil where to buy on April 28th, 2012 3:05 pm

    greenpeace canada contact…

    [...]last Oct and maintained her unbeaten document [...]…

  72. contractor on April 28th, 2012 10:44 pm

    greenpeace history whaling…

    [...]Chrissie, who won her fourth World Championship in Kona, Hawaii[...]…

  73. landscaper on April 29th, 2012 6:58 pm

    greenpeace international jobs…

    [...]council workers at Lennox’s ultimate charm listening to back in September. [...]…

  74. learn website designer on April 30th, 2012 6:15 am

    Check this……

    [...] The info pointed out inside the article are some of the most rewarding in existence [...]…

  75. buy hemocyl on May 1st, 2012 8:09 am

    Read was satisfying, read here……

    [...] You should never smoke a pipe or drink alcohol as they can as well cause heartburn. The correct way on how to treat heartburn is to lower the spice content [...]…

  76. Toilet Paper Holder Stand on May 12th, 2012 8:01 am

    Links…

    [...] we came across a really good site that you might enjoy. Throw a glance if you’d like [...]…

  77. payday loans on May 13th, 2012 6:51 pm

    Cool sites…

    [...] Only one site which I could quite possibly consider for deeper info [...]…

  78. Coleman Hudson double sleeping bag on May 16th, 2012 10:20 am

    will smith shirtless wallpapers…

    [...]the basis for a great deal of practices whether or not alone or like [...]…

Leave a Reply




(Press Ctrl+g to toggle between Malayalam and English)

*