ആമിയില്ലാത്ത മലയാളം

March 31, 2011 · Posted in Authors 

മാധവിക്കുട്ടി എന്ന കമലാ സുറയ്യക്ക് ഇന്ന്  77-ാം പിറന്നാള്‍്. മലയാള സാഹിത്യത്തെ സ്ത്രീമനസ്സിന്റെ ആഴങ്ങളാല്‍ മനുഷ്യാനുഭവങ്ങള്‍ക്കെല്ലാം ഇടമുള്ള മറ്റൊരു ലോകമാക്കി മാറ്റിയ എഴുത്തുകാരിയാണ് മാധവിക്കുട്ടി. മലയാള സാഹിത്യത്തെ എന്നതിനേക്കാള്‍, കേരളീയ ഭാവുകത്വത്തെയാണ് ഈ എഴുത്തുകാരിയുടെ തീക്ഷ്ണപ്രതിഭ ജ്വലിപ്പിച്ചത്. മനുഷ്യനെക്കുറിച്ചും പ്രകൃതിയെക്കുറിച്ചും ഈശ്വരനെക്കുറിച്ചും പു്ല്ലിനെക്കുറ്ച്ചും പുഴുവിനെക്കുറിച്ചുമുള്ള സവിശേഷദര്‍ശനത്താല്‍ ഒരു പ്രതിഭയുടെ ആത്മമുദ്രകളാണ് മാധവിക്കുട്ടിയുടെ രചനകള്‍. കേവലതകളില്‍ അഭിരമിക്കുന്ന മലയാളി മനസ്സിന് ഇനിയും വായിക്കാനാവാത്ത ലിപിയില്ലാത്ത മറുഭാഷയാണ് ഈ എഴുത്തുകാരിയുടെ എഴുത്തും ജീവിതവും.

Related Posts