എന്റെ പ്രണയം ചുറ്റുമുള്ള എല്ലാ ജീവജാലങ്ങളോടുമാണ്- കെ.പി. ഉദയഭാനു

December 15, 2012 · Posted in Authors, Books 

താരപ്രഭകളാല്‍ പ്രകാശമാനമായതും ഔപചാരികതകള്‍ നിറഞ്ഞതുമായ സിനിമാലോകത്ത് ഒരു അനൗപചാരിക കലാകാരനാണ് കെ.പി. ഉദയഭാനു. ആ മനുഷ്യന്റെ വ്യക്തിപരജീവിതത്തിനെന്നപോലെ കലാജീവിതത്തിനുമു്യു് ഒരു ആഗന്തുകസ്വഭാവം.ഏതൊരു കലയിലും ഒളിഞ്ഞിരിപ്പു്യു് ആ കലാകാരന്റെ ഒരു മനഃശാസ്ത്രവും. ഇതൊരുപക്ഷേ, ആ വ്യക്തിയിലും കലാകാരനിലും ഏകാത്മകമായോ വിപരീത (വിഭിന്ന) ഭാവങ്ങളിലോ പ്രവര്‍ത്തനക്ഷമമാവാം. ഇതില്‍ ആദ്യത്തേതില്‍, വ്യക്തിയും കലാകാരനും ഒന്നായിത്തീരുകയാണ്. അതായത്, അവര്‍ അദൈ്വതഭാവത്തിലെത്തുന്നു. ര്യുാമത്തേതില്‍, വ്യക്തിയും കലാകാരനും വിപരീത/വിഭിന്ന ഭാവങ്ങളോടെ ഒരു മനുഷ്യനില്‍ പ്രതിഫലിക്കുന്നു. കെ.പി. ഉദയഭാനു എന്ന മനുഷ്യനെ സംബന്ധിച്ച്, അദ്ദേഹത്തിലെ വ്യക്തിയും കലാകാരനും ര്യുാണ്. ഈ രണ്ട് മനഃശാസ്ത്രങ്ങളും ആ മനുഷ്യനില്‍ പരസ്പരം വിരുദ്ധഭാവത്തില്‍ മുഖം തിരിഞ്ഞുനില്ക്കുന്നു. കെ പി ഉദയഭാനുവുമായി രമേഷ് ഗോപാലകൃഷ്ണന്‍ നടത്തിയ അഭിമുഖം

കെ.പി. ഉദയഭാനു.

സ്വന്തം സംഗീതജീവിതത്തെ ഒന്നു വിലയിരുത്തി സംസാരിക്കാമോ?

ഞാന്‍ നൂറില്‍ താഴെ പാട്ടുകള്‍ സിനിമകള്‍ക്കുവേണ്ടി പാടിയിട്ടുണ്ട്. ഇതില്‍ മലയാളം, തമിഴ് ഭാഷകള്‍ ഉള്‍പ്പെടുന്നു. മലയാളത്തില്‍ ആദ്യചിത്രം ‘നായരുപിടിച്ച പുലിവാല്’ ആയിരുന്നു, 1956-ല്‍. അതില്‍ ”വെളുത്ത പെണ്ണേ”,”എന്തിനിത്ര പഞ്ചസാര”തുടങ്ങിയ ഗാനങ്ങളാണ് ആലപിച്ചത്. അതിനുശേഷം പാടിയ ചില പ്രധാന ഗാനങ്ങള്‍ ”അനുരാഗനാടകത്തില്‍”, ചുടുകണ്ണീരാലെന്‍”, ”താരമേ താരമേ”, ”താമരത്തുമ്പീ വാ വാ”, ”പൊന്‍വളയില്ലെങ്കിലും”, ”എവിടെനിന്നോ എവിടെനിന്നോ”, ”വെള്ളി നക്ഷത്രമേ”, ”മന്ദാര പുഞ്ചിരി”, ”വാടരുതീമലരിനി”, ”യാത്രക്കാരി യാത്രക്കാരി”, ”കരുണാസാഗരമേ”, ”കാനനഛായയില്‍” എന്നിവയാണ്. പിന്നെ രണ്ട് കോമഡിഗാനങ്ങള്‍ പറയാവുന്നത് ”പാലാട്ടു കോമന്‍ വന്നാലും”, ”വിരലൊന്നില്ലെങ്കിലും വീരനല്ലെങ്കിലും” എന്നിവയാണ്. മറ്റൊന്ന് ഒരു പുള്ളുവന്‍ പാട്ടാണ്. ശാന്താ പി. നായരോടൊപ്പം എം.ബി. ശ്രീനിവാസന്റെ സംഗീതസംവിധാനത്തില്‍ പാടിയ ”തേവാടിതമ്പുരാന്റെ” എന്നു തുടങ്ങുന്ന ഗാനം. ഇതെല്ലാമാണ് ഞാന്‍ പാടിയ പ്രധാന പാട്ടുകള്‍. പിന്നെ ചില ചിത്രങ്ങള്‍ക്കു സംഗീതസംവിധാനം നിര്‍വഹിച്ചു. ‘സമസ്യ’, ‘വെളിച്ചമില്ലാത്ത വീഥി’, ‘മയില്‍പ്പീലി’ തുടങ്ങിയ നാലഞ്ചു സിനിമകളാണു ചെയ്തത്. ‘സമസ്യ’യില്‍ യേശുദാസ് പാടിയ ”കിളി ചിലച്ചു” എന്ന ഗാനം, ‘മയില്‍പ്പീലി’യില്‍ ”ഇന്ദുസുന്ദരസുസ്മിതം തൂകും” എന്നിവ നന്നായി സ്വീകരിക്കപ്പെട്ടു. തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിനു വേണ്ടി ”ശബരിഗിരീശ്വരാ സൗഭാഗ്യദായക” എന്ന യേശുദാസ് പാടിയ അയ്യപ്പ ഭക്തിഗാനത്തിന്റെ സംഗീതസംവിധാനം നിര്‍വഹിച്ചതു ഞാനാണ്. സിനിമാരംഗത്തെ പ്രവര്‍ത്തനങ്ങള്‍ക്കു കുറച്ച് അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. ശാസ്ത്രീയസംഗീതവും കുറെ അഭ്യസിച്ചു. ഇതെല്ലാമാണ് എന്റെ കലാജീവിതം.

ചില ദേശഭക്തിഗാനങ്ങള്‍ക്കും സംഗീതസംവിധാനം നിര്‍വഹിച്ചിട്ടുണ്ടല്ലോ?

അതെ; ഇന്ത്യയില്‍ വിവിധ ഭാഷകളിലായി ഏറ്റവുമധികം ദേശഭക്തിഗാനങ്ങള്‍ക്ക് സംഗീതസംവിധാനം നിര്‍വഹിച്ചിട്ടുള്ളതു ഞാനാണ്. മലയാളത്തില്‍ മാത്രമായി എണ്‍പതില്‍പ്പരം ദേശഭക്തിഗാനങ്ങള്‍ക്കു സംഗീതം നല്കി. മറ്റു ഭാഷകളില്‍ ഇരുപതോളം വരും. തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി, ബംഗാളി, ഗുജറാത്തി, പഞ്ചാബി, ആസാമീസ്, സിന്ധി, കാശ്മീരി, മറാഠി, ഒറിയ മുതലായ ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലെ ദേശഭക്തിഗാനങ്ങള്‍ക്കും ഞാന്‍ സംഗീതം നല്കി.

ചലച്ചിത്രസംഗീതത്തെ പഴയതും പുതിയതുമെന്ന് കാലാനുസൃതമായി തരംതിരിക്കുമ്പോള്‍ എന്തു തോന്നുന്നു?

ശരിയായ സംഗീതം എന്നാല്‍ കഥയ്ക്കും കാലഘട്ടത്തിനും അനുസരിച്ചുള്ളതാണ്. മുമ്പൊക്കെ സിനിമയ്ക്കു നല്ല കഥയും അതിനുചേര്‍ന്ന സാഹിത്യരചനകളും ഉണ്ടായിരുന്നു. അതുകൊണ്ട് ഭാവപ്രധാനമായ ഗാനങ്ങള്‍ ഉണ്ടായി. അന്നത്തെ കാലഘട്ടത്തില്‍ സിനിമാസംഗീതം ശാസ്ത്രീയമോ അര്‍ദ്ധശാസ്ത്രീയമോ ആയിരുന്നു. എന്നാല്‍ ഇന്നത്തെ കാലഘട്ടത്തിന്, വേഗം കൂടിയ സാമൂഹ്യജീവിതശൈലിക്ക്, അതുപോലുള്ള സംഗീതവും ഉടലെടുക്കുന്നു. അതിനെ തെറ്റായി കാണുവാന്‍ സാധിക്കില്ല.

ഇഷ്ടഗായകനും ഗായികയും ആരൊക്കെയാണ്?

യേശുദാസും ചിത്രയും. ഈ രണ്ടുപേരുടെയും ആലാപനത്തിന് ശാസ്ത്രീയമായ അടിത്തറയുണ്ട്.

ശാസ്ത്രീയസംഗീതം പഠിച്ചിട്ടു്യുെന്നു പറഞ്ഞല്ലോ. ആരുടെ കീഴിലാണ്?

അമ്മാവനായ കെ. പി. അപ്പുക്കുട്ട മേനോന്‍ (കെ.പി. കേശവമേനോന്റെ സഹോദരന്‍) തന്നെയായിരുന്നു ആദ്യഗുരു. പിന്നീട് ഈറോഡ് വിശ്വനാഥഅയ്യര്‍, കല്പാത്തി ഫ്‌ളൂട്ട് കൃഷ്ണയ്യര്‍, മുണ്ടായ രാമഭാഗവതര്‍ എന്നിവരുടെ കീഴിലും പഠിച്ചു. അതിനുശേഷം എം.ഡി. രാമനാഥന്‍ കുറച്ചുകാലം എന്നെ സംഗീതം അഭ്യസിപ്പിച്ചു.

ശാസ്ത്രീയസംഗീതത്തില്‍ ഇഷ്ടപ്പെട്ട മറ്റു സംഗീതജ്ഞര്‍ ആരെല്ലാമാണ്?

ബാലമുരളീകൃഷ്ണ. ഹിന്ദുസ്ഥാനിയില്‍ ബഡേഗുലാം അലിഖാന്‍, ഭീംസെന്‍ ജോഷി എന്നിവരും.

സിനിമയിലേക്കുള്ള പ്രവേശനത്തെക്കുറിച്ച്…?

കോഴിക്കോട് റേഡിയോനിലയത്തില്‍ അനൗണ്‍സര്‍ ആയി ഞാന്‍ ജോലി ചെയ്തിരുന്നു. അന്ന് ഉറൂബ്, തിക്കോടിയന്‍, എന്‍.എന്‍. കക്കാട്, കെ.എ. കൊടുങ്ങല്ലൂര്‍, പി. ഭാസ്‌കരന്‍, കെ. പത്മനാഭന്‍ നായര്‍, ശാന്താ പി. നായര്‍, കെ. രാഘവന്‍, പഴയന്നൂര്‍, എന്‍. പരശുരാമന്‍ എന്നിവരെല്ലാം അവിടെ ഉണ്ടായിരുന്നു. കെ. രാഘവനുമായുള്ള അടുപ്പമാണ് എന്നെ സിനിമാ പിന്നണി
ഗായകനാക്കുന്നത്. 1956 മുതല്‍ സിനിമയിലായി. 1964-’65 ല്‍ ഊട്ടിയില്‍ സംഗീതദ്ധ്യാപകനായി സേവനം ചെയ്തു. കോഴിക്കോട് നിലയത്തിലെ എന്റെ കരാര്‍ അവസാനിച്ചപ്പോള്‍ നൃത്ത അധ്യാപികയായ അന്ന ചൗധരി എന്നെ അവിടെ ലോറന്‍സ് സ്‌കൂളിലേക്കു ക്ഷണിക്കുകയായിരുന്നു. ഒരു വര്‍ഷത്തിനുശേഷം ആ ജോലി രാജിവച്ച് മദ്രാസ്സിലെത്തി വീണ്ടും സിനിമയില്‍ കേറി.

അതിനുശേഷം…?
1965-ല്‍തന്നെ തിരുവനന്തപുരം റേഡിയോനിലയത്തില്‍ അനൗണ്‍സര്‍ ആയി വീണ്ടും ജോലിയില്‍ പ്രവേശിച്ചു. പിന്നെ 1993-ല്‍ അവിടെനിന്ന് സ്വമനസ്സാലെ പിരിഞ്ഞു. കെ. കരുണാകരന്‍ മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ രണ്ടുതവണ അദ്ദേഹത്തിന്റെ

കലാമണ്ഡലം ഗോപിയാശാനോടൊപ്പം

പി.ആര്‍.ഒ.യുമായിരുന്നു ഞാന്‍.

ഒരു ചോദ്യം കൂടി; പ്രണയം എന്ന വികാരത്തെ വാക്കുകളിലൂടെ എങ്ങനെ ആവിഷ്‌കരിക്കാം?

പ്രണയം മനുഷ്യന്റെ ഒരു സൗന്ദര്യദര്‍ശനമാണ്. അത് കലകളിലൂടെയും സാഹിത്യത്തിലൂടെയും ആവിഷ്‌കരിക്കപ്പെടുന്നു എന്നുമാത്രം. എന്നെ സംബന്ധിച്ച്, പ്രണയം ചുറ്റുമുള്ള എല്ലാ ജീവജാലങ്ങളോടുമാണ്. സൗന്ദര്യം ആസ്വദിക്കുന്ന ഒരാളാണ് ഞാന്‍. ഒരു പുരുഷനില്‍ ഏതൊരു സ്ത്രീയും ഉണര്‍ത്തുന്ന സൗന്ദര്യപരമായ ഒരു വികാരംതന്നെയാണ് പ്രണയം. അതുപോലെ മറിച്ച്, ഒരു സ്ത്രീയില്‍ ഏതൊരു പുരുഷനും പ്രണയം ഉണര്‍ത്തുന്നുണ്ട്. എന്നാല്‍ സ്‌നേഹം കുറെക്കൂടി വ്യാപ്തിയുള്ളതാണ്. അത് എതിര്‍ലിംഗത്തോടും ചുറ്റുമുള്ള ജീവജാലങ്ങളോടുമാകാം. അതുമല്ലെങ്കില്‍ തന്നോടുതന്നെയാവാം. ഒരു വികാരം എന്ന രീതിയില്‍ പ്രണയത്തിന് പരിധികള്‍ ഇല്ലെങ്കിലും അതിന്റെ പ്രയോഗത്തിനാണ് പരിധികള്‍ വരുന്നത്. എന്നാല്‍ സ്‌നേഹം എന്ന വികാരത്തിനോ അതിന്റെ പ്രയോഗത്തിനോ പൊതുവില്‍ പരിധികള്‍ ഇല്ലെന്നുതന്നെയാണു പറയേണ്ടത്. ഈ വിധത്തിലൊക്കെ പറയാം എന്നല്ലാതെ പ്രണയത്തെയോ സ്‌നേഹത്തെയോ പൂര്‍ണമായി ആവിഷ്‌കരിക്കുവാനും കണ്ടെത്തുവാനും ഒരു മാധ്യമത്തിലൂടെയും മനുഷ്യനാവില്ല.

Related Posts