ഇന്നത്തെ ചിന്താവിഷയം

September 6, 2011 · Posted in Books 

മനുഷ്യനെ മറ്റു ജീവജാലങ്ങളില്‍നിന്നും വ്യത്യസ്തനാകുന്നത് ബുദ്ധിശക്തി, വിവേചനാശീലം എന്നിവകൊണ്ടാണെന്നാണ് പൊതുവിശ്വാസം. മനനം ചെയ്യുന്നവനാണ് മനുഷ്യന്‍ എന്നൊരു നിര്‍വചനവും നാം നല്‍കാറുണ്ട്. താന്‍ വ്യത്യസ്തനാണ് എന്ന തിരിച്ചറിവുണ്ടായാല്‍ മാത്രം എല്ലാം തികയുന്നില്ല. ചില വ്യവസ്ഥകള്‍ക്ക് വിധേയമായി നാം ജീവിക്കുകയും ചെയ്യുമ്പോഴാണ്  യാഥാര്‍ഥ മനുഷ്യരാകുന്നത്്. മനുഷ്യന്‍ എന്ന ജീവിക്ക് പൊതുവെ നിയന്ത്രണങ്ങള്‍ ഇഷ്ടമല്ല. എങ്കിലും സമൂഹത്തിന്റെ നിലനിലല്‍പ്പിന് നമ്മള്‍ ചില നിയന്ത്രണങ്ങള്‍ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കിയേതീരൂ. ടി.ജെ.ജെ എന്ന പേരില്‍ മലയാളമനോരമയില്‍ കഴിഞ്ഞ ഇരുപതുവര്‍ഷമായി മനുഷ്യനെ മനുഷ്യനാക്കാന്‍ ഒരു പത്രപക്തി കൈകാര്യം ചെയ്യുന്ന ഫാദര്‍ റ്റി.ജെ ജോഷ്വായുടെ പ്രസക്തി ഇവിടെയാണ്. ഇന്നത്തെ ചിന്താവിഷയം ഇന്ന് മലയാളിയുടെ ജീവിതത്തിന്റെ ഒരു ഭാഗം തന്നെയായി മാറിയിരിക്കുന്നു.

ഏറെ ജനപ്രീതിനേടിയ ഒരു പംക്തിയാണ് ഇന്നത്തെ ചിന്താവിഷയം. ഇവയുടെ സമാഹാരമായി ചില വാല്യങ്ങള്‍ പുറത്തുവരികയും ചെയ്തിട്ടുണ്ട്. ഇതിലെ ഓരോ ലേഖനങ്ങളിലും ജീവിതകഥകളും ഉദാഹരണങ്ങളുമുണ്ട്. സംഭവകഥകള്‍ എന്ന നിലയ്ക്ക് അവയ്ക്ക് കൂടുതല്‍ ആധികാരികതയും അംഗീകാരവും ലഭിച്ചിട്ടുണ്ട്.

ഓരോ മാസത്തേക്കും ഓരോ പൊതുവിഷയം എടുത്ത് അതിന്റെ വിവിധവശങ്ങള്‍ വിശദമാക്കുന്ന രീതിയിലാണ് ഓരോദിവസത്തേക്കുമുള്ള ചിന്തകള്‍ ക്രമീകരിച്ചിരിക്കുന്നത്. ക്രിസ്മസ്സ്, നവവത്സരം, ഈസ്റ്റര്‍, തൊഴിലാളിദിനം, സ്വാതന്ത്ര്യദിനം എന്നിങ്ങനെയുള്ള വിശേഷദിവസങ്ങള്‍ക്ക് അനുയോജ്യമായ ചിന്തകളും കാണാം. ഇന്ന് ധാര്‍മ്മികവും ആത്മീയവുമായ ചിന്ത അവഗണിക്കപ്പെടുന്ന പ്രവണതയാണ് മാധ്യമലോകത്ത് പ്രത്യക്ഷപ്പെടുന്നത്. അത് ഭാവിയെപ്പറ്റി ആശങ്ക ഉളവാക്കുന്ന സംഗതിതന്നെയാണ്. നിശ്ചയമായും ഉത്കൃഷ്ടചിന്തകളും മൂല്യവത്തായ ധാരണകളും വളര്‍ത്തിയെടുക്കേണ്ടത് ഇന്നിന്റെ ആവശ്യമാണ്. സെപ്റ്റംബര്‍ 6ാം തീയതിയിലെ ഈ ചിന്ത ഒന്നു ശ്രദ്ധിക്കൂ..

‘ആശയവിനിമയത്തിനുള്ള പ്രധാന ഉപാധി നമ്മുടെ വാക്കുകളാണ്. ആ വാക്കുകള്‍ കൃത്യതയുള്ളതും ഔചിത്യപൂര്‍ണ്ണവുമെങ്കില്‍ വ്യക്തിബന്ധങ്ങളെ ഊട്ടിയുറപ്പിക്കും. മറിച്ചാണെങ്കില്‍ ബന്ധങ്ങളെ തകര്‍ക്കുകയും ചെയ്യും. ആശയവിനിമയത്തിലെ തകരാറുകളാണ് കുടുംബബന്ധങ്ങളെ ഉലയ്ക്കുന്നത്. മറ്റുള്ളവരുടെ തളര്‍ത്തുവാനും അവരുടെ വ്യക്തിത്വങ്ങളെം മുരടിപ്പിക്കുവാനും ഇടയുള്ള ചില പ്രസ്ഥാവനകള്‍ ശ്രദ്ധിക്കുക. ‘ നീ ഒരിക്കലും ശരിയാവുകയില്ല’ , ‘ നി്‌ന്നെക്കൊണ്ട് എന്തിനു കൊള്ളാം’ , ഈ വിധത്തില്‍ നീണ്ടുപോകുന്ന പ്രസ്ഥാവനകളില്‍ക്കൂടി നമ്മുടെ അമര്‍ഷവും ഈര്‍ഷ്യയും വെളിപ്പെടുത്തുകയാണ്.  നമ്മോടു വെറുപ്പും മാനസ്സിക അകല്‍ച്ചയും ഉണ്ടാക്കുവാന്‍ മാത്രമേ ഇത്തരം പ്രസ്ഥാവനകള്‍ ഉപകരിക്കൂ.  ബന്ധങ്ങളെ ഉറപ്പിക്കുന്നതിനും വ്യക്തിത്വങ്ങളെ വളര്‍ത്തുന്നതുമാണ് പ്രത്സാഹനത്തിന്റെയും അഭിനന്ദനത്തിന്റെയും വാക്കുകള്‍. ‘കൊള്ളാം നന്നായിരിക്കുന്നു’, ‘ആശ്ചര്യം..നിനക്കിതെങ്ങനെ ചെയ്യാന്‍ കഴിഞ്ഞു?’ ഇത്തരത്തിലുള്ള പ്രോത്സാഹന വാക്കുകള്‍ അതുകേള്‍ക്കുന്ന വ്യക്തിയില്‍ ഉന്‍മേഷവും ഉത്സാഹവും നിരയ്ക്കും. മാതാപിതാക്കളില്‍നിന്നും ഗുരുജനങ്ങളില്‍നിന്നും ഇത്തരം വാക്കുകള്‍ കുട്ടികളില്‍ വലിയ മാറ്റങ്ങള്‍ വരുത്തും. നല്ലയിനം ചെയികള്‍ മുരടിച്ചുപോവുന്നതിനു കാരണം അതിന്റെ നിര്‍ബാധമായ വറല്‍ച്ചയ്ക്കാവശ്യമുള്ള വളവും വെള്ളവും വെളിച്ചവും ലഭിക്കാത്തതാണ്. ഇത് അനേകം വ്യക്തിത്വങ്ങളെക്കുറിച്ചും പറയാം. മാതാപിതാക്കളില്‍നിന്നും ഗുരുജനങ്ങളില്‍നിന്നും തക്തസമയത്ത് വേണ്ടവിധത്തിലുള്ള പ്രോത്സാഹനങ്ങള്‍ ലഭിക്കാത്തതുമൂലമാണ് പലരുടെയും വ്യക്തിത്വങ്ങള്‍ മുരടിക്കുന്നത്.’

ജീവിതത്തിന്റെ പ്രതിസന്ധികളില്‍ തളര്‍ന്നുപോകാതെ തെറ്റായ സമീപനങ്ങളെ തിരുത്തുന്നതിനും ശരിയായ ദിശാബോധം വളര്‍ത്തുന്നതിനും ഉപകരിക്കുന്ന കാഴ്ച്ചപ്പാടുകള്‍ ഈ കൃതിയിലുണ്ട്. ലേഖനങ്ങളുടെയെല്ലാം അകക്കാമ്പിനെ കോര്‍ത്തിണക്കുന്നത് ഈശ്വരവിശ്വാസംതന്നെയാണ്. ഈശ്വവിശ്വാസമെന്നാല്‍ ഏതെങ്കിലുമൊരു മതവിശ്വാസമല്ല എന്ന് ഫാദര്‍ ജോഷ്വാതന്നെ ഒരു ലേഖനത്തില്‍ വിശദമാക്കുന്നുണ്ട്. മനുഷ്യനെ മനുഷ്യനാക്കുവാനുള്ള പുസ്തകം എന്ന് ഈ പുസ്തകത്തെ ലളിതമായി വ്യാഖ്യാനിക്കാം.

Related Posts