സുഖമുള്ള വായന…

March 12, 2011 · Posted in Books 

  കാല്‍പനികതയെന്നോ ആധുനികതയെന്നോ ഉത്തരാധുനികതയെന്നോ ഏതു പേരിട്ടു വിളിച്ചാലും സാഹിത്യത്തിന്റെ നിലനില്‍പ്പ് ജനകീയമായ വായനകളിലാണ്. സങ്കീര്‍ണ്ണമായ കഥാഘടനയും ദുര്‍ഗ്രഹമായ വിവരണങ്ങളും വായനക്ക് തടസ്സങ്ങളൊരുക്കാതെ, തുടക്കക്കാര്‍ക്കും അല്ലാത്തവര്‍ക്കും സുഖകരമായ വായനാനുഭവമൊരുക്കുന്ന പത്തു നോവലുകളാണ് ഡി.സി ബുക്‌സിന്റെ ‘സുഖമുള്ള വായന’ നോവല്‍ പരമ്പര..

 മലയാളത്തിന്റെ ഹാരോള്‍ഡ് റോബിന്‍സായ പമ്മന്റെ അതി പ്രശസ്ത രചനയാണ് ‘ഭ്രാന്ത്. മേല്പ്പാട്ട് തറവാട്ടിലെ അമ്മുക്കുട്ടി താന്‍ ഭര്‍ത്താവിന്റെ കാമശാന്തിക്ക്  മാത്രമുള്ള ഉപകരണമാണെന്ന് തിരിച്ചറിയുന്നു.. ആത്മാവിന്റെ ഏകാന്തതയില്‍ അമ്മുവിനു തുണയായത് മനസ്സിലുണരുന്ന കഥയും കവിതയും മാത്രമായിരുന്നു.് അത് ലോകമറിഞ്ഞതോടെ അവള്‍ ഒരു പ്രസിദ്ധ എഴുത്തുകാരിയായിമാറി. തന്റെ അശാന്തികളെ തലോടിയമര്‍ത്താന്‍ അവള്‍ പല പുരുഷന്‍മാരെയും മനസ്സിലേക്കും ശരീരത്തിലേക്കും ആവാഹിച്ചു. പക്ഷേ ആ ബന്ധങ്ങളൊക്കെ ആഗ്രഹിച്ച ശാന്തി നല്‍കാതെ അവളെ ഭ്രാന്തിലേക്കാ്ണ് നയിച്ചത്.

 നിത്യജീവിതത്തിലെ വൈയക്തികവും സാമൂഹികവുമായ യാഥാര്‍ഥ്യങ്ങളെ അയത്‌നലളിതമായി ആവിഷ്‌കരിക്കുന്നതും അക്കാരണംകൊണ്ടുതന്നെ തലമുറകളില്‍നിന്ന് തലമുറകളിലേക്ക് സാധാരണ മലയാളി വായനയിലൂടെ കൈമാറി വരുന്ന കൃതികളാണ് സുഖമുള്ള വായനാ പരമ്പരയില്‍ ഡി.സി.ബുക്‌സ് അവതരിപ്പിക്കുന്നത്. പരമ്പരയെ,നോവല്‍ വായനാഭിരുചിയെ ‘ഭ്രാന്ത’ കൂടുതല്‍ കൂടുതല്‍ ശക്തമാക്കുന്നു…്

Related Posts