കറുപ്പിനെ മനോഹരമാക്കിയവളെക്കുറിച്ച്……

BLACK-B

കറുപ്പിന്റെ ഭംഗിക്ക് നേരെ നെറ്റിച്ചുളിക്കുന്ന സമൂഹത്തില്‍ കുടുങ്ങി കിടക്കുകയാണ് ഇന്നും നമ്മള്‍. നിറത്തിന്റെ പേരിലാണ് എന്നും മത്സരങ്ങളും അതിക്രമങ്ങളും ഒറ്റപ്പെടുത്തലുകളും അവഗണനകളും വംശഹത്യകളുമൊക്കെയുണ്ടായിട്ടുള്ളത്. അത് നമ്മുടെ നാട്ടിലായാലും മറ്റ് രാജ്യങ്ങളിലായാലും. കറുപ്പിനെ ജയിച്ച ഒരുവളെ പരിചയപ്പെടുത്തുകയാണിവിടെ.. ദക്ഷിണ സുഡാനിലെ ന്യാകിം ഗേത്വെച്ചി എന്ന പെണ്‍കുട്ടിയെ.

blcak-2ശരീരത്തില്‍ ബ്ലീച്ച് ഒഴിക്കാനായിരുന്നു ഒരിക്കല്‍ ന്യാകിം ഗേത്വെച്ചിയോട് ഒരു യൂബര്‍ ഡ്രൈവര്‍ പറഞ്ഞത്. കറുകറുത്ത കറുപ്പിന്റെ മേല്‍ വെള്ള വിതറുന്ന പരിഹാസമായിരുന്നു യൂബര്‍ ഡ്രൈവറിന്റേത്. എന്നാല്‍ തന്റെ കറുപ്പ് മറയ്ക്കാന്‍ ശ്രമിക്കുന്നതിന് പകരം കറുപ്പിനെ മനോഹരമാക്കാനായിരുന്നു ന്യാകിയുടെ ശ്രമം. അഴകു നിറഞ്ഞ തന്റെ കറുപ്പിനെ അവള്‍ പ്രദര്‍ശിപ്പിച്ചു. ഇപ്പോള്‍ കറുപ്പിന്റെ റാണി എന്നാണ് ഈ ദക്ഷിണ സുഡാനില്‍ നിന്നുമുള്ള മോഡലിനെ ലോകം വിളിക്കുന്നത്.

കറുപ്പിന്റെ പേരില്‍ തന്നിലേക്ക് നീളുന്ന ചോദ്യങ്ങളും, നോട്ടങ്ങളും പറഞ്ഞാല്‍ നിങ്ങള്‍ക്ക് വിശ്വസിക്കാന്‍ സാധിക്കില്ലെന്ന് ന്യാകി പറയുന്നു. സമൂഹത്തിന്റെ സൗന്ദര്യ സങ്കല്‍പ്പങ്ങള്‍ക്ക് പുറത്തുവരാനാണ് ന്യാകി കറുപ്പിന്റെ അഴക് പേറുന്നവരോട് ആവശ്യപ്പെടുന്നത്. ഫാഷന്‍ ലോകത്തെ കറുപ്പിന്റെ വക്താവ് മാത്രമല്ല ന്യാകി. കറുത്തവര്‍ക്ക് ലഭിക്കേണ്ട തുല്യാവകാശത്തിന് വേണ്ടിയും അവള്‍ ശബ്ദമുയര്‍ത്തുന്നു. കറുപ്പ് മനോഹരമാണ്, കറുപ്പ് സ്വര്‍ണമാണ്, കറുപ്പ് നിര്‍ഭയമാണെന്നും ന്യാകിം പറയുന്നു…!

Categories: LIFESTYLE