കൗതുകമായി ‘കുഞ്ഞുണ്ണിമാഷിന്റെ കത്തുകള്‍’

kunjunni-letter

കുട്ടികളുടെ പ്രിയപ്പെട്ട കുഞ്ഞുണ്ണിമാഷിന്റെ കത്തുകളുടെ പ്രദര്‍ശനം കൗതുകമാകുന്നു. ബഹ്‌റൈന്‍ കേരളീയ സമാജം ഡി.സി ബുക്‌സുമായി ചേര്‍ന്ന് നടത്തുന്ന പുസ്തകമേളയിലെ പ്രവേശനകവാടത്തിലാണ് കുഞ്ഞുണ്ണിമാഷിന്റെ കത്തുകള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. കുഞ്ഞുണ്ണി മാഷിന്റെ വരികളുടെയും വരകളുടെയും പ്രദര്‍ശനം കൂടിയാണിത്. മാഷിന്റെ ശിഷ്യനും ബഹ്‌റൈനിലെ നൃത്ത അധ്യാപകനുമായ ഭരത് രാധാകൃഷ്ണനാണ് ഇതൊരുക്കിയത്. കുഞ്ഞുണ്ണിമാഷിന്റെ ഓര്‍മക്കായി ഇവിടെ ഒരുക്കിയ സ്റ്റാളും കൗതുകമുണര്‍ത്തുന്നവയാണ്.

കുഞ്ഞുണ്ണി മാഷ് അധ്യാപകനായിരുന്ന കോഴിക്കോട് ശ്രീരാമകൃഷ്ണ മിഷന്‍ സ്‌കൂളില്‍തന്നെയാണ് രാധാകൃഷ്ണനും പഠിച്ചത്. പഠനകാലത്തെ ഓര്‍മ തുളുമ്പുന്ന മാസിക, കത്തുകളുടെ ശേഖരം, സമ്പൂര്‍ണ കൃതികള്‍, വാച്ച് എന്നിവയാണ് ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുള്ളത്.

കുടുംബസുഹൃത്തുകൂടിയായിരുന്ന മാഷാണ് തന്റെ കലാജീവിതത്തില്‍ വഴികാട്ടിയായതും, നൃത്ത അധ്യാപകനാകാന്‍ പ്രോത്സാഹനം നല്‍കിയതെന്നും രാധാകൃഷ്ണന്‍ പറഞ്ഞു. കുറെകാലം മാഷിന്റെ പകര്‍പ്പ് എഴുത്തുകാരനായിരുന്നു രാധാകൃഷ്ണന്‍