DCBOOKS
Malayalam News Literature Website

ഗുജറാത്തില്‍ ലീഡ് തിരിച്ച്പിടിച്ച് ബി.ജെ.പി

ഒരു ഘട്ടത്തില്‍ കോണ്‍ഗ്രസിന്റെ ലീഡുനില ബിജെപിയെ മറികടന്നെങ്കിലും അതിശക്തമായിത്തന്നെ ലീഡ് തിരിച്ചുപിടിച്ചുകൊണ്ട് ബിജെപി മുന്നിട്ടുനില്‍ക്കുന്നു. പ്രതീക്ഷകള്‍ക്കൊപ്പം മുന്നേറാനായില്ലെങ്കിലും ഗുജറാത്തില്‍ ബിജെപി അധികാരം പിടിക്കുമെന്ന് ഉറപ്പായി. 100ല്‍ അധികം സീറ്റുകളില്‍ ബിജെപി ലീഡ് ചെയ്യുമ്പോള്‍ കോണ്‍ഗ്രസ് എണ്‍പതിനടുത്ത് സീറ്റുകളില്‍ മുന്നിട്ടുനില്‍ക്കുന്നു.

വോട്ടെണ്ണലിന്റെ തുടക്കത്തില്‍ ബിജെപി ബഹുദൂരം മുന്നിലായിരുന്നെങ്കില്‍ ക്രമേണ കോണ്‍ഗ്രസ് തിരിച്ചുവരുകയായിരുന്നു. കോണ്‍ഗ്രസിന്റെ ലീഡുനില ബിജെപിയെ മറികടക്കുകയും ചെയ്തിരുന്നു. പിന്നീടാണ് ബിജെപി വീണ്ടും മുന്നേറിയത്.കോണ്‍ഗ്രസ് പ്രധാനമായും നേട്ടമുണ്ടാക്കിയത് സൗരാഷ്ട്രകച്ച് മേഖലയിലാണ്. ഇവിടെ കോണ്‍ഗ്രസ് സീറ്റുകള്‍ 16ല്‍നിന്ന് 31 ആയി ഉയര്‍ന്നു. ബിജെപിയുടേത് 32 സീറ്റുകളില്‍നിന്ന് 22 സീറ്റുകളായി കുറഞ്ഞു.കാര്‍ഷിക മേഖലയായ ഇവിടെ കര്‍ഷകര്‍ക്കുണ്ടായ നിരാശയും ഭരണപക്ഷത്തോടുള്ള എതിര്‍പ്പും ബിജെപിക്ക് തിരിച്ചടിയായി എന്നുവേണം കരുതാന്‍.

ന്യൂനപക്ഷ മേഖലകളിലടക്കം മികച്ച നേട്ടമുണ്ടാക്കാന്‍ ബിജെപിക്കു സാധിച്ചു എന്നാണ് പുതിയ ലീഡ് നില വ്യക്തമാക്കുന്നത്. ദളിത് മേഖലയിലും ബിജെപിക്ക് മുന്നേറ്റമുണ്ടാക്കാനായിട്ടുണ്ട്. അതേസമയം, ജിഗ്‌നേഷ് മേവാനി, അല്‍പേഷ് താക്കൂര്‍ എന്നിവര്‍ മുന്നിട്ടുനില്‍ക്കുന്നതായാണ് അവസാനം ലഭിക്കുന്ന വിവരം.

 

Comments are closed.