DCBOOKS
Malayalam News Literature Website

കെ ആര്‍ മീരയുടെ ജന്മദിനം

എഴുത്തുകാരി കെ.ആര്‍. മീര 1970 ഫെബ്രുവരി 19 ന് കൊല്ലം ജില്ലയിലെ ശാസ്താംകോട്ടയില്‍ ജനിച്ചു. കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷില്‍ ഒന്നാം റാങ്കോടെ ബിരുദാനന്തര ബിരുദം നേടി. 1993 മുതല്‍ മലയാള മനോരമയില്‍ പത്രപ്രവര്‍ത്തകയായി ജോലിയില്‍ പ്രവേശിച്ചു. പിന്നീട് മനോരമയില്‍ നിന്നും രാജിവച്ചു. ഇപ്പോള്‍ സ്വതന്ത്ര പത്രപ്രവര്‍ത്തകയും മുഴുവന്‍ സമയ എഴുത്തുകാരിയും.

ഓര്‍മ്മയുടെ ഞരമ്പ്, മോഹമഞ്ഞ, നേത്രോന്മീലനം, ആവേ മരിയ, ഗില്ലറ്റിന്‍, ആ മരത്തെയും മറന്നു മറന്നു ഞാന്‍, യൂദാസിന്റെ സുവിശേഷം, മീരാസാധു, ആരാച്ചാര്‍, മാലാഖയുടെ മറുകുകള്‍, മഴയില്‍ പറക്കുന്ന പക്ഷികള്‍, കഥകള്‍ കെ.ആര്‍. മീര, പെണ്‍പഞ്ചതന്ത്രവും മറ്റ് കഥകളും, മീരയുടെ നോവെല്ലകള്‍ തുടങ്ങിയവയാണ് പ്രധാനകൃതികള്‍.

ആവേ മരിയ എന്ന ചെറുകഥക്ക് 2009ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ആരാച്ചാര്‍ എന്ന നോവലിന് 2014ലെ വയലാര്‍ അവാര്‍ഡ്, 2013ലെ ഓടക്കുഴല്‍ പുരസ്‌കാരം 2013ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം എന്നീ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

 

Comments are closed.