DCBOOKS
Malayalam News Literature Website

സ്വാതി തിരുനാള്‍ രാമവര്‍മ്മയുടെ ജന്മവാര്‍ഷികദിനം

 

പത്തൊമ്പതാം നൂറ്റാണ്ടില്‍ (1829-1846) തിരുവിതാംകൂര്‍ ഭരിച്ചിരുന്ന രാജാവായിരുന്നു സ്വാതി തിരുനാള്‍ രാമവര്‍മ്മ. സ്വാതി (ചോതി) നക്ഷത്രത്തില്‍ ജനിച്ചതു കൊണ്ട് സ്വാതി തിരുനാള്‍ എന്ന പേര് ലഭിച്ചു. ഈ പേരിലാണ് കൂടുതലായും അറിയപ്പെടുന്നത്. പ്രാകൃതമായ ശിക്ഷാരീതികളടക്കമുള്ള അനാചാരങ്ങള്‍ നിര്‍ത്തലാക്കിയ പ്രഗല്ഭനായിരുന്ന ഭരണാധികാരി ആയിരുന്നു അദ്ദേഹം. തിരുവനന്തപുരത്തെ ഏറ്റവും പഴക്കം ചെന്ന സ്ഥാപനങ്ങള്‍ക്ക് പിന്നില്‍ സ്വാതിയുടെ തിരുനാളിന്റെ നേതൃത്വവുമാണ് ഉണ്ടായിരുന്നത്.

തിരുവിതാംകൂര്‍ സൈന്യത്തിന് നായര്‍ പട്ടാളമെന്ന പേരു നല്‍കിയതും, മൃഗശാലയ്ക്ക് തുടക്കമിട്ടതും അദ്ദേഹമായിരുന്നു. വാനനിരീക്ഷണ കേന്ദ്രം, തിരുവനനതപുരം യൂണിവെര്‍സിറ്റി കോളേജ്, ആദ്യ സര്‍ക്കാര്‍ അംഗീകൃത അച്ചടിശാല, കോടതി, നീതിനിര്‍വഹണസമ്പ്രദായത്തിന്റെ അടിസ്ഥാനമായ തിരുവിതാംകൂര്‍ കോഡ് ഓഫ് റെഗുലെഷന്‍സ്, ആദ്യ കാനേഷുമാരി കണക്കെടുപ്പ് തുടങ്ങിയവ അദ്ദേഹത്തിന്റെ ഭരണപരിഷ്‌കാരങ്ങളാണ്. കേരള സംഗീതത്തിന്റെ ചക്രവര്‍ത്തി എന്നു അറിയപ്പെടുന്നു. ബഹുഭാഷാപണ്ഡിതനും, സകലകലാവല്ലഭനുമായിരുന്ന സ്വാതിതിരുനാളിന്റെ വിദ്വല്‍സ്സദസ്സ് ഇരയിമ്മന്‍തമ്പി, കിളിമാനൂര്‍ കോയിതമ്പുരാന്‍ തുടങ്ങിയ കവിരത്‌നങ്ങളാലും, ഷഡ്കാല ഗോവിന്ദമാരാര്‍ തുടങ്ങിയ സംഗീതപ്രതിഭകളാലും, വടിവേലു, ചിന്നയ്യ, പൊന്നയ്യ എന്നീ നട്ടുവന്മാരാലും അലങ്കരിക്കപ്പെട്ടിരുന്നു.

Comments are closed.