DCBOOKS
Malayalam News Literature Website

സ്റ്റാന്‍ലീയുടെ ജന്മവാര്‍ഷികദിനം

കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ ഇഷ്ടപ്പെടുന്ന അതിമാനുഷ കഥാപാത്രങ്ങളുടെ ശില്പിയായിരുന്നു സ്റ്റാന്‍ ലീ. സ്‌പൈഡര്‍മാന്‍, ദി ഹള്‍ക്ക്, എക്‌സ് മെന്‍, ദി ഫന്റാസ്റ്റിക് ഫോര്‍, തുടങ്ങിയ സാങ്കല്പിക കഥാപാത്രങ്ങളുടെ സ്രഷ്ടാവും മാര്‍വ്വല്‍ കോമിക്‌സിന്റെ എഡിറ്റര്‍ ഇന്‍ ചീഫുമായിരുന്നു അദ്ദേഹം. 1922 ഡിസംബര്‍ 28-ന് ന്യൂയോര്‍ക്കിലെ മാന്‍ഹട്ടണിലായിരുന്നു സ്റ്റാന്‍ ലീയുടെ ജനനം. കുട്ടിക്കാലം മുതല്‍ക്കേ അദ്ദേഹം സാഹസിക കൃതികളുടെയും കോമിക് കഥാപാത്രങ്ങളുടെയും കടുത്ത ആരാധകനായിരുന്നു. പിന്നീട് മാര്‍വെല്‍ കോമിക്‌സില്‍ എത്തിയതോടെയാണ് ലീയുടെ ജീവിതത്തില്‍ വഴിത്തിരിവുണ്ടാകുന്നത്.

അയണ്‍മാന്‍, എക്‌സ്‌മെന്‍, തോര്‍, അവഞ്ചേഴ്‌സ്, ബ്ലാക്ക് പാന്തര്‍, ഫന്റാസ്റ്റിക് ഫോര്‍ തുടങ്ങിയ കഥാപാത്രങ്ങളെല്ലാം ആരാധകലക്ഷങ്ങളാണ് നെഞ്ചിലേറ്റിയത്. മാര്‍വല്‍ കോമിക്‌സിന്റെ കഥാപാത്രങ്ങളെ ആസ്പദമാക്കി വന്ന പല സിനിമകളും വന്‍ വിജയമായിരുന്നു. ചില ചിത്രങ്ങളില്‍ സ്റ്റാന്‍ ലീ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. 2019-ല്‍ റിലീസ് ചെയ്യുന്ന അവഞ്ചേഴ്‌സ് 4-ാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്. 2018 നവംബര്‍ 12ന് സ്റ്റാന്‍ ലീ അന്തരിച്ചു.

Comments are closed.