DCBOOKS
Malayalam News Literature Website

ശ്രീരാമകൃഷ്ണ പരമഹംസരുടെ ജന്മവാര്‍ഷികദിനം

ആധുനികഭാരതത്തിന്റെ ആധ്യാത്മിക ഗുരു എന്നു വിശേഷിപ്പിക്കപ്പെടുന്ന ഋഷിവര്യനാണ് ശ്രീരാമകൃഷ്ണ പരമഹംസര്‍. 1836 ഫെബ്രുവരി 18-ന് പശ്ചിമബംഗാളിലെ കമാര്‍പുക്കൂര്‍ എന്ന ഗ്രാമത്തിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. ഗദാധരന്‍ എന്നായിരുന്നു അദ്ദേഹത്തിന്റെ യഥാര്‍ത്ഥനാമം. തോതാപുരി എന്ന അദ്വൈതാചാര്യനില്‍ നിന്നും അദ്ദേഹം സന്യാസം സ്വീകരിച്ചു. രാമകൃഷ്ണന്‍ എന്ന പേരും സ്വീകരിച്ചു.

സൂഫി, ഇസ്‌ലാം, ക്രൈസ്തവ മതചിന്തകളെക്കുറിച്ച് ആഴത്തില്‍ പഠിച്ചിരുന്നു.ഈശ്വരസാക്ഷാത്കാരത്തിന് മതങ്ങളല്ല, കര്‍മ്മമാണ് പ്രധാനമെന്നായിരുന്നു അദ്ദേഹത്തിന്റെ നിരീക്ഷണം. സ്വാമി വിവേകാനന്ദന്‍ ശ്രീരാമകൃഷ്ണ പരമഹംസരുടെ ശിഷ്യരില്‍ പ്രധാനിയായിരുന്നു. 1886 ഓഗസ്റ്റ് 16-ന് അമ്പതാം വയസ്സില്‍ അദ്ദേഹം സമാധിയായി. സമാധിക്കു ശേഷം ശിഷ്യന്മാര്‍ ശ്രീരാമകൃഷ്ണമിഷന്‍ സ്ഥാപിച്ചു.

 

Comments are closed.