DCBOOKS
Malayalam News Literature Website

ഡി വിനയ ചന്ദ്രന്റെ ജന്മവാര്‍ഷിക ദിനം

 

കേരളത്തിലെ ഒരു ആധുനിക കവിയായിരുന്നു ഡി. വിനയചന്ദ്രന്‍. 1946 മെയ് 16 ന് കൊല്ലം ജില്ലയിലെ പടിഞ്ഞാറെ കല്ലടയില്‍ ജനനം. ഭൗതികശാസ്ത്രത്തില്‍ ബിരുദവും മലയാള സാഹിത്യത്തില്‍ ഒന്നാം റാങ്കോടെ ബിരുദാനന്തര ബിരുദവും നേടി. വിവിധ സര്‍ക്കാര്‍ കലാലയങ്ങളില്‍ അദ്ധ്യാപകനായി സേവനമനുഷ്ഠിച്ചു. 1993 ല്‍ എം.ജി. യൂനിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സില്‍ അദ്ധ്യാപകനുമായിരുന്നു. ജോലിയില്‍ നിന്ന് വിരമിച്ച ശേഷം മുഴുസമയ സാഹിത്യപ്രവര്‍ത്തനത്തില്‍ മുഴുകിയിരിക്കുകയായിരുന്നു. അവിവാഹിതനായിരുന്ന വിനയചന്ദ്രന്‍ 2013 ഫെബ്രുവരി 11 നു ശ്വാസകോശ രോഗത്തെത്തുടര്‍ന്ന് തിരുവനന്തപുരത്തെ എസ്.കെ. ആശുപത്രിയില്‍ അന്തരിച്ചു.

കവിതക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം 1992ല്‍ നരകം ഒരു പ്രേമകവിതയെഴുതുന്നു എന്ന കൃതിക്ക് ലഭിച്ചു. 2006ലെ ആശാന്‍ സ്മാരക കവിതാ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.

 

Comments are closed.