DCBOOKS
Malayalam News Literature Website

ചാര്‍ലി ചാപ്ലിന്റെ ജന്മവാര്‍ഷികദിനം

വിഖ്യാത ഇംഗ്ലീഷ് നടനും ചലച്ചിത്ര നിര്‍മ്മാതാവുമായിരുന്നു ചാര്‍ലി ചാപ്ലിന്‍. 1889 ഏപ്രില്‍ 16ന് ലണ്ടനിലെ വാല്‍വര്‍ത്തിലായിരുന്നു ചാര്‍ലി ചാപ്ലിന്റെ ജനനം. ഏറെ വിഷമതകള്‍ നിറഞ്ഞതായിരുന്നു ചാപ്ലിന്റെ കുട്ടിക്കാലം. നാടകങ്ങളിലും മറ്റും അഭിനയിച്ചായിരുന്നു അദ്ദേഹത്തിന്റെ തുടക്കം. പിന്നീട് നിരവധി ശ്രദ്ധിക്കപ്പെട്ട വേഷങ്ങളിലൂടെ സിനിമയിലെത്തി. അദ്ദേഹം സ്വയം നിര്‍മ്മിച്ച് സംവിധാനം ചെയ്ത് അഭിനയിച്ച നിശ്ശബ്ദ ചിത്രങ്ങളും അവയിലെ ചാപ്ലിന്റെ അഭിനയവും ലോകപ്രശസ്തമാണ്.

അഞ്ചാം വയസ്സുമുതല്‍ അഭിനയിച്ചുതുടങ്ങിയ ചാര്‍ളി ചാപ്ലിന്‍ 80-ആം വയസ്സുവരെ അഭിനയരംഗത്തു തുടര്‍ന്നു. ചാപ്ലിന്‍ ഏറ്റവും കൂടുതല്‍ തവണ അവതരിപ്പിച്ചത് ‘ട്രാമ്പ്’ എന്ന കഥാപാത്രമായിരുന്നു. ജാക്കറ്റും വലിയ പാന്റും ഷൂസും കറുത്ത തൊപ്പിയും ധരിച്ച ട്രാമ്പ്, നല്ല മനസ്സും നല്ല ശീലങ്ങളുമുള്ള ഒരു കഥാപാത്രമായിരുന്നു. രണ്ട് തവണ ഓസ്‌കര്‍ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. 1977 ഡിസംബര്‍ 25-ന് അദ്ദേഹം അന്തരിച്ചു.

Comments are closed.