‘ഭാഗവതം അമർത്യതയുടെ സംഗീതം’ പുസ്തകം പ്രകാശനം ചെയ്യുന്നു

bhagavatham

ഡി സി ബുക്സ് പ്രസിദ്ധീകരിക്കുന്ന പ്രൊഫസർ ബി സുലോചനൻ നായർ രചിച്ച ഭാഗവതം അമർത്യതയുടെ സംഗീതം എന്ന പുസ്തകത്തിന്റെ പ്രകാശനം സി രാധാകൃഷ്ണൻ നിർവ്വഹിക്കും. ഏപ്രിൽ 23 ഞായറാഴ്ച രാവിലെ 11 മണിക്ക് തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിൽ വച്ചാണ് പ്രകാശനം. ശാരദാ മഠം , രാമകൃഷ്ണ ശാരദാമിഷൻ ഉപാധ്യക്ഷ  അജയപ്രാണ മാതാജി , ഡോ. ബി സി ബാലകൃഷ്ണൻ , വി മധുസൂദനൻ നായർ എന്നിവർ ചടങ്ങിൽ സംബന്ധിക്കും.

ഡോ. ബി സി ബാലകൃഷ്ണൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ പരിവ്രാജിക അജയപ്രാണ മാതാജി അനുഗ്രഹ വചനം ചൊരിയും.സി രാധാകൃഷ്ണൻ പ്രകാശനം ചെയ്യുന്ന ഗ്രന്ഥം വി മധുസൂദനൻ നായർ സ്വീകരിക്കും. തുടർന്ന് പ്രൊഫസർ ബി സുലോചനൻ നായർ മറുപടി പ്രസംഗം നടത്തും. ബിജു ബാലകൃഷ്ണൻ സ്വാഗതം ആശംസിക്കുന്ന ചടങ്ങിൽ രേണുക നാരായണീയം ആലാപനവും ആർ. രാമദാസ് നന്ദിയും രേഖപ്പെടുത്തും.

Categories: LATEST EVENTS