DCBOOKS
Malayalam News Literature Website

മികച്ച ഗായികയ്ക്കുള്ള പുരസ്‌കാരം സിത്താരയ്ക്ക്

മികച്ച ഗായികയ്ക്കുള്ള പുരസ്‌കാരം പിന്നണി ഗായിക സിത്താരയ്ക്ക്. ഇത് രണ്ടാം തവണയാണ് മികച്ച ഗായികയ്ക്കുള്ള സംസ്ഥാന പുരസ്‌കാരം സിത്താരയെ തേടിയെത്തുന്നത്. വിമാനം സിനിമയിലെ ‘വാനം അകലുന്നുവോ’ എന്ന ഗാനത്തിലൂടെയാണ് സിത്താര വീണ്ടും പുരസ്‌കാര നേട്ടത്തിന്റെ നിറവിലെത്തിയത്. ഗോപീ സുന്ദറാണ് ചിത്രത്തിന്റെ സംഗീതമൊരുക്കിയിരിക്കുന്നത്. 2013ല്‍ പുറത്തിറങ്ങിയ കമല്‍ ചിത്രം സെല്ലുലോയ്ഡിലെ ‘ഏനുണ്ടോടി’ എന്ന ഗാനത്തിനായിരുന്നു ആദ്യമായി സിത്താരയ്ക്ക് മികച്ച ഗായികയ്ക്കുള്ള പുരസ്‌കാരം ലഭിച്ചത്.

2007 ല്‍ അതിശയനിലെ പമ്മി പമ്മി യെന്ന ഗാനം പാടിയാണ് സിത്താര മലയാള ചലച്ചിത്ര മേഖലയില്‍ ചുവടുവെച്ചത്.

Comments are closed.