DCBOOKS
Malayalam News Literature Website

മലയാളിയുടെ പ്രിയപുസ്തകങ്ങള്‍

ജോസഫ് അന്നംകുട്ടി ജോസിന്റെ ദൈവത്തിന്റെ ചാരന്മാരാണ് പോയവാരം ഏറ്റവുമധികം വിറ്റഴിഞ്ഞ കൃതി. ഉണ്ണി ആര്‍ രചിച്ച പ്രതി പൂവന്‍കോഴി, ടി.പി സെന്‍കുമാറിന്റെ സര്‍വ്വീസ് സ്റ്റോറി എന്റെ പോലീസ് ജീവിതം, ടി.ഡി രാമകൃഷ്ണന്റെ മാമ ആഫ്രിക്ക, ഫ്രാന്‍സിസ് നൊറോണയുടെ ചെറുകഥാസമാഹാരമായ തൊട്ടപ്പന്‍ എന്നിവയാണ് പോയവാരം ഏറ്റവുമധികം വിറ്റഴിഞ്ഞ പുസ്തകങ്ങളുടെ ആദ്യപട്ടികയില്‍ ഉള്‍പ്പെടുന്നത്.

ഫാ.ജോസഫ് പുത്തന്‍പുരയ്ക്കലിന്റെ ജീവിതം കൊച്ചുകൊച്ചു സന്തോഷങ്ങള്‍, ഒ.വി വിജയന്റെ വിഖ്യാത നോവല്‍ ഖസാക്കിന്റെ ഇതിഹാസം,ഡോ. എ.പി.ജെ.അബ്ദുള്‍ കലാമിന്റെ അഗ്നിച്ചിറകുകള്‍,എച്ച്മുക്കുട്ടിയുടെ ഇതെന്റെ രക്തമാണിതെന്റെ മാംസമാണെടുത്തുകൊള്ളുക,ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ ആദ്യ നോവല്‍ ഹിരണ്യം എന്നീ കൃതികളും തൊട്ടുപിന്നിലുണ്ട്.

എം.ടി.വാസുദേവന്‍ നായരുടെ രണ്ടാമൂഴം, ഡോ.അലക്സാണ്ടര്‍ ജേക്കബ് ഐ.പി.എസിന്റെ മറക്കാതിരിക്കാന്‍ ബുദ്ധിയുള്ളവരാകാന്‍,യുവാല്‍ നോവാ ഹരാരിയുടെ ഹോമോ ദിയൂസ്എസ്. ഹരീഷിന്റെ നോവലായ മീശ,  കെ.ആര്‍ മീരയുടെ സൂര്യനെ അണിഞ്ഞ ഒരു സ്ത്രീ എന്നീ കൃതികളും പോയവാരം ഏറ്റവുമധികം വില്പന നടന്ന പുസ്തകങ്ങളാണ്.

Comments are closed.