DCBOOKS
Malayalam News Literature Website

മലയാളിയുടെ പ്രിയവായനകളിലൂടെ

ഇതിഹാസ കഥാകാരന്‍ ഒ.വി വിജയന്റെ ഖസാക്കിന്റെ ഇതിഹാസമാണ് പോയവാരം ഏറ്റവുമധികം വിറ്റഴിഞ്ഞ കൃതി. ലളിതാംബിക അന്തര്‍ജ്ജനത്തിന്റെ ആത്മകഥയ്ക്ക് ഒരാമുഖം എന്ന കൃതിയാണ് തൊട്ടുപിന്നില്‍. എസ് ഹരീഷിന്റെ നോവലായ മീശബെന്യാമിന്‍ രചിച്ച മുല്ലപ്പൂ നിറമുള്ള പകലുകള്‍, ബ്രസീലിയന്‍ സാഹിത്യകാരന്‍ പൗലോ കൊയ്‌ലോയുടെ ആല്‍ക്കെമിസ്റ്റ് എന്നിവയാണ് പോയവാരം ഏറ്റവുമധികം വിറ്റഴിഞ്ഞ കൃതികള്‍.

മാധവിക്കുട്ടിയുടെ ആത്മകഥാപരമായ കൃതി എന്റെ കഥ, നീര്‍മ്മാതളം പൂത്തകാലം, ജോസഫ് മര്‍ഫിയുടെ നിങ്ങളുടെ ഉപബോധമനസ്സിന്റെ ശക്തി,  എം.ടി വാസുദേവന്‍ നായരുടെ മാസ്റ്റര്‍പീസ് കൃതിയായ രണ്ടാമൂഴംപെരുമ്പടവം ശ്രീധരന്റെ ഒരു സങ്കീര്‍ത്തനംപോലെ എന്നീ കൃതികളും തൊട്ടുപിന്നിലുണ്ട്.

ദീപാനിശാന്തിന്റെ   ഒറ്റമരപ്പെയ്ത്ത്, റോബര്‍ട്ട് കിയോസാക്കിയുടെ റിച്ച് ഡാഡ് പുവര്‍ ഡാഡ്, ബെന്യാമിന്റെ ആടുജീവിതം, റോണ്‍ഡ ബയേണിന്റെ രഹസ്യം,മുഹമ്മദ് അലി ശിഹാബ് ഐ.എ.എസിന്റെ ആത്മകഥയായ വിരലറ്റം എന്നീ കൃതികളും പോയവാരം ഏറ്റവുമധികം വിറ്റഴിഞ്ഞ കൃതികളില്‍ ഉള്‍പ്പെടുന്നു.

Comments are closed.