DCBOOKS
Malayalam News Literature Website

പോയവാരത്തെ പുസ്തകവിശേഷം

പി.കെ. സജീവ് രചിച്ച ഏറ്റവും പുതിയ കൃതി ശബരിമല അയ്യപ്പന്‍ മലഅരയ ദൈവമാണ് പോയവാരം ഏറ്റവുമധികം വിറ്റഴിഞ്ഞ കൃതി.  എം.ടി വാസുദേവന്‍ നായരുടെ ക്ലാസിക് കൃതി  രണ്ടാമൂഴമാണ് തൊട്ടുപിന്നില്‍. മാധവിക്കുട്ടിയുടെ എന്റെ കഥകെ.ആര്‍ മീരയുടെ ആരാച്ചാര്‍, ഈ വര്‍ഷത്തെ കേരളസാഹിത്യ അക്കാദമി അവാര്‍ഡിന് അര്‍ഹമായ വി.ജെ.ജയിംസിന്റെ നിരീശ്വരന്‍ എന്നീ കൃതികള്‍ പോയവാരം ഏറ്റവുധികം വിറ്റഴിഞ്ഞ കൃതികളുടെ ആദ്യ പട്ടികയില്‍ ഉള്‍പ്പെടുന്നു.

റോബര്‍ട്ട് കിയോസാക്കിയുടെ റിച്ച് ഡാഡ് പുവര്‍ ഡാഡ്, വൈശാഖന്‍ തമ്പി രചിച്ച പുതിയ കൃതി അഹം ദ്രവ്യാസ്മി: പ്രപഞ്ചത്തിന്റെ പാസ്‌വേഡ്, വൈക്കം മുഹമ്മദ് ബഷീറിന്റെ പാത്തുമ്മയുടെ ആട്, റോബിന്‍ ശര്‍മ്മയുടെ വിജയം സുനിശ്ചിതംഎസ്. ഹരീഷിന്റെ  നോവലായ മീശ എന്നീ കൃതികളും പട്ടികയിലുണ്ട്.

ഡോ.എ.പി.ജെ. അബ്ദുള്‍ കലാമിന്റെ അഗ്നിച്ചിറകുകള്‍, ഇതിഹാസ കഥാകാരന്‍ ഒ.വി വിജയന്റെ   ഖസാക്കിന്റെ ഇതിഹാസം,   മാധവിക്കുട്ടിയുടെ നീര്‍മാതളം പൂത്തകാലം, ബ്രസീലിയന്‍ സാഹിത്യകാരന്‍ പൗലോ കൊയ്‌ലോയുടെ ആല്‍ക്കെമിസ്റ്റ്,ഉണ്ണി ആറിന്റെ ചെറുകഥാസമാഹാരം വാങ്ക് എന്നീ കൃതികളും പോയവാരം ഏറ്റവുമധികം വിറ്റഴിഞ്ഞ കൃതികളില്‍ ഉള്‍പ്പെടുന്നു.

Comments are closed.