DCBOOKS
Malayalam News Literature Website

പോയവാരം മലയാളിയുടെ ഇഷ്ടവായനകള്‍

പി.കെ. സജീവ് രചിച്ച ഏറ്റവും പുതിയ കൃതി ശബരിമല അയ്യപ്പന്‍ മലഅരയ ദൈവമാണ് പോയവാരം ഏറ്റവുമധികം വിറ്റഴിഞ്ഞ കൃതി. ബ്രസീലിയന്‍ സാഹിത്യകാരന്‍ പൗലോ കൊയ്‌ലോയുടെ ആല്‍ക്കെമിസ്റ്റാണ് തൊട്ടുപിന്നില്‍. എം.ടി വാസുദേവന്‍ നായരുടെ രണ്ടാമൂഴംഎസ്. ഹരീഷിന്റെ  നോവലായ മീശബെന്യാമിന്‍ രചിച്ച മുല്ലപ്പൂ നിറമുള്ള പകലുകള്‍ എന്നീ കൃതികളും പോയവാരം ഏറ്റവുമധികം വിറ്റഴിഞ്ഞ കൃതികളില്‍ ഉള്‍പ്പെടുന്നു.

നമ്പി നാരായണന്റെ ആത്മകഥയായ ഓര്‍മ്മകളുടെ ഭ്രമണപഥം, ഇതിഹാസ കഥാകാരന്‍ ഒ.വി വിജയന്റെ ഖസാക്കിന്റെ ഇതിഹാസംമാധവിക്കുട്ടിയുടെ  എന്റെ കഥ,  ബി.രാജീവന്‍ രചിച്ച പ്രളയാനന്തര മാനവികത ശബരിമലയുടെ പശ്ചാത്തലത്തില്‍, കെ.ആര്‍ മീരയുടെ ആരാച്ചാര്‍ എന്നീ കൃതികളും പട്ടികയിലുണ്ട്.

റോബര്‍ട്ട് കിയോസാക്കിയുടെ റിച്ച് ഡാഡ് പുവര്‍ ഡാഡ്പെരുമാള്‍ മുരുകന്റെ അര്‍ദ്ധനാരീശ്വരന്‍ബെന്യാമിന്‍ രചിച്ച മഞ്ഞവെയില്‍മരണങ്ങള്‍ഡോ.എ.പി.ജെ. അബ്ദുള്‍ കലാമിന്റെ അഗ്നിച്ചിറകുകള്‍,  മാധവിക്കുട്ടിയുടെ നീര്‍മാതളം പൂത്തകാലം എന്നീ കൃതികളും പോയവാരം ഏറ്റവുമധികം വിറ്റഴിഞ്ഞ കൃതികളില്‍ ഉള്‍പ്പെടുന്നു.

Comments are closed.