DCBOOKS
Malayalam News Literature Website

മലയാളിയുടെ പ്രിയപുസ്തകങ്ങള്‍

ജോസഫ് അന്നംകുട്ടി ജോസിന്റെ ദൈവത്തിന്റെ ചാരന്മാരാണ് പോയവാരം ഏറ്റവുമധികം വിറ്റഴിഞ്ഞ കൃതി. ഉണ്ണി ആര്‍ രചിച്ച പ്രതി പൂവന്‍കോഴിയാണ് തൊട്ടുപിന്നില്‍. ടി.ഡി രാമകൃഷ്ണന്റെ മാമ ആഫ്രിക്കഒ.വി വിജയന്റെ വിഖ്യാത നോവല്‍ ഖസാക്കിന്റെ ഇതിഹാസംടി.പി സെന്‍കുമാറിന്റെ സര്‍വ്വീസ് സ്റ്റോറി എന്റെ പോലീസ് ജീവിതം എന്നിവയാണ് പോയവാരം ഏറ്റവുമധികം വിറ്റഴിഞ്ഞ പുസ്തകങ്ങളുടെ ആദ്യപട്ടികയില്‍ ഉള്‍പ്പെടുന്നത്.

പൗലോ കൊയ്‌ലോയുടെ ആല്‍ക്കെമിസ്റ്റ്, പ്രൊഫ. പന്മന രാമചന്ദ്രന്‍ നായരുടെ നല്ല ഭാഷ,ഡോ.അലക്സാണ്ടര്‍ ജേക്കബ് ഐ.പി.എസിന്റെ വ്യത്യസ്തരാകാന്‍എച്ച്മുക്കുട്ടിയുടെ ഇതെന്റെ രക്തമാണിതെന്റെ മാംസമാണെടുത്തുകൊള്ളുക, ബെന്യാമിന്റെ മാന്തളിരിലെ 20 കമ്യൂണിസ്റ്റ് വര്‍ഷങ്ങള്‍ എന്നീ കൃതികളും തൊട്ടുപിന്നിലുണ്ട്.

താഹ മാടായിയുടെ ആയിരത്തൊന്ന് മലബാര്‍ രാവുകള്‍, ബെന്യാമിന്റെ ആടുജീവിതംഡോ. എ.പി.ജെ.അബ്ദുള്‍ കലാമിന്റെ അഗ്നിച്ചിറകുകള്‍,കെ.ആര്‍ മീരയുടെ സൂര്യനെ അണിഞ്ഞ ഒരു സ്ത്രീ, ഫ്രാന്‍സിസ് നൊറോണയുടെ ചെറുകഥാസമാഹാരമായ തൊട്ടപ്പന്‍ എന്നീ കൃതികളും പോയവാരം ഏറ്റവുമധികം വില്പന നടന്ന പുസ്തകങ്ങളാണ്.

Comments are closed.