DCBOOKS
Malayalam News Literature Website

പോയവാരത്തെ പുസ്തകവിശേഷങ്ങള്‍

ഇതിഹാസ കഥാകാരന്‍ ഒ.വി വിജയന്റെ ഖസാക്കിന്റെ ഇതിഹാസമാണ് പോയവാരം ഏറ്റവുമധികം വിറ്റഴിഞ്ഞ കൃതി. ബ്രസീലിയന്‍ സാഹിത്യകാരന്‍ പൗലോ കൊയ്‌ലോയുടെ ആല്‍ക്കെമിസ്റ്റാണ് തൊട്ടുപിന്നില്‍. എസ് ഹരീഷിന്റെ നോവലായ മീശ, ബി.രാജീവന്‍ രചിച്ച പ്രളയാനന്തര മാനവികത ശബരിമലയുടെ പശ്ചാത്തലത്തില്‍ബെന്യാമിന്‍ രചിച്ച മുല്ലപ്പൂ നിറമുള്ള പകലുകള്‍ എന്നിവയാണ് പോയവാരം ഏറ്റവുമധികം വിറ്റഴിഞ്ഞ കൃതികള്‍.

മാധവിക്കുട്ടിയുടെ ആത്മകഥാപരമായ കൃതി എന്റെ കഥജോസഫ് മര്‍ഫിയുടെ നിങ്ങളുടെ ഉപബോധമനസ്സിന്റെ ശക്തിദീപാനിശാന്തിന്റെ   ഒറ്റമരപ്പെയ്ത്ത്,റോബര്‍ട്ട് കിയോസാക്കിയുടെ റിച്ച് ഡാഡ് പുവര്‍ ഡാഡ്,എം.ടി വാസുദേവന്‍ നായരുടെ മാസ്റ്റര്‍പീസ് കൃതിയായ രണ്ടാമൂഴം എന്നീ കൃതികളും തൊട്ടുപിന്നിലുണ്ട്.

വി.ടി ഭട്ടതിരിപ്പാടിന്റെ കണ്ണീരും കിനാവും, ഡോ.എ.പി.ജെ. അബ്ദുള്‍ കലാമിന്റെ അഗ്നിച്ചിറകുകള്‍, അനില്‍ ദേവസ്സിയുടെ യാ ഇലാഹി ടൈംസ്, ഉണ്ണി ആറിന്റെ കഥകള്‍, ബെന്യാമിന്‍ രചിച്ച അക്കപ്പോരിന്റെ ഇരുപതു നസ്രാണിവര്‍ഷങ്ങള്‍ എന്നീ കൃതികളും പോയവാരം ഏറ്റവുമധികം വിറ്റഴിഞ്ഞ കൃതികളില്‍ ഉള്‍പ്പെടുന്നു.

Comments are closed.