DCBOOKS
Malayalam News Literature Website

മലയാളിയുടെ പ്രിയപ്പെട്ട പുസ്തകങ്ങള്‍

പുതിയതും പഴയതുമായ നിരവധി പുസ്തകങ്ങളാണ് പോയവാരം ബെസ്റ്റ് സെല്ലര്‍ പട്ടികയില്‍ ഇടം പിടിച്ചത്. അതില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത് കെ.ആര്‍.മീരയുടെ ഏറ്റവും പുതിയ നോവല്‍ സൂര്യനെ അണിഞ്ഞ ഒരു സ്ത്രീ .  മാധവിക്കുട്ടിയുടെ ആത്മകഥാംശമുള്ള  എന്റെ കഥ, തിരുവിതാംകൂര്‍ രാജവംശത്തിന്റെ അതിശയകരമായ നാള്‍വഴികള്‍ പറയുന്ന മനു എസ് പിള്ളയുടെ ദന്തസിംഹാസനം, കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ ടി ഡി രാമകൃഷ്ണന്റെ സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകിഒ വി വിജയന്‍ എഴുതിയ മലയാളത്തിലെ ക്ലാസിക് നോവല്‍ ഖസാക്കിന്റെ ഇതിഹാസം എന്നീ പുസ്തകങ്ങള്‍ ബെസ്റ്റ് സെല്ലറിന്റെ മുന്‍നിരയില്‍ സ്ഥാനംപിടിച്ചു.

കൊല്‍ക്കത്തയുടെ പശ്ചാത്തലത്തില്‍ പെണ്‍ ആരാച്ചാരുടെ കഥ പറഞ്ഞ  കെ ആര്‍ മീരയുടെ ആരാച്ചാര്‍പെരുമ്പടവം ശ്രീധരന്റെ ഒരു സങ്കീര്‍ത്തനം പോലെ, ശശി തരൂര്‍ എഴുതിയ ഞാന്‍ എന്തുകൊണ്ട് ഒരു ഹിന്ദുവാണ്സുഭാഷ് ചന്ദ്രന്റെ മനുഷ്യന് ഒരു ആമുഖം , ബി ഉമാദത്തന്റെ ഒരു പോലീസ് സര്‍ജന്റെ ഓര്‍മ്മക്കുറിപ്പുകള്‍,  ബ്രസീലിയന്‍ സാഹിത്യകാരന്‍ പൗലോ കൊയ്‌ലോ എഴുതിയ നോവല്‍ ആല്‍ക്കെമിസ്റ്റ്,  മാധവിക്കുട്ടിയുടെ നീര്‍മാതളം പൂത്തകാലം, ഫ്രാന്‍സിസ് നൊറോണ എഴുതിയ തൊട്ടപ്പന്‍, നിക്കോസ് കാസാന്‍സാകീസ് എഴുതിയ സോര്‍ബ, എം മുകുന്ദന്റെ   നൃത്തം ചെയ്യുന്ന കുടകള്‍ തുടങ്ങിയവയും ആദ്യ പട്ടികയില്‍ ഇടംപിടിക്കുന്നു.

എം മുകുന്ദന്റെ മയ്യഴിപ്പുഴയുടെ തീരങ്ങളില്‍,  ബെന്യാമിന്റെ മഞ്ഞവെയില്‍ മരണങ്ങള്‍,  മാന്തളിരിലെ 20 കമ്മ്യൂണിസ്റ്റ് വര്‍ഷങ്ങള്‍,  സന്തോഷ്എച്ചിക്കാനം എഴുതിയ ബിരിയാണിവൈക്കംമുഹമ്മദ്ബഷീറിന്റെ ബാല്യകാലസഖി, തുടങ്ങിയവയും പോയവാരം ഏറ്റവും അധികം വിറ്റഴിക്കപ്പെട്ട പുസ്തകങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുന്നു

 

 

 

 

Comments are closed.