വായനയില്‍ തരംഗമായ പുസ്തകങ്ങള്‍

best-seller

ഓരോ പുസ്തകങ്ങളും വായനക്കാരന്റെ മനസ്സില്‍ തരംഗം സൃഷ്ടിക്കാറുണ്ട്. പ്രമേയവും എഴുത്തു ശൈലിയും ആഖ്യാനരീതിയും എല്ലാം ഒത്തിണങ്ങിയ കൃതികളാവ. അതിന് പക്ഷേ നോവലെന്നോ, കഥയെന്നോ, കവിതയെന്നോ, ലേഖനങ്ങളെന്നോ വേര്‍തിരിവില്ല. ബെസ്റ്റ് സെല്ലര്‍ പട്ടിക പരിശോധിച്ചാല്‍ ആ പുസ്തകങ്ങളെതെന്നു വ്യക്തം.പോയവാരം വായനക്കാരെ ഏറെ ആകര്‍ഷിച്ചത് സുഭാഷ് ചന്ദ്രന്റെ മനുഷ്യന് ഒരു ആമുഖം (നോവല്‍), എം മുകുന്ദന്റെ ഓട്ടോറിക്ഷക്കാരന്റെ ഭാര്യ (കഥാസമാഹാരം), സി രവിചന്ദ്രന്റെ വെളിച്ചപ്പാടിന്റെ ഭാര്യ;  അന്ധവിസ്വാസത്തിന്റെ അറുപത് വര്‍ഷങ്ങള്‍(പഠനം), സന്തോഷ് ഏച്ചിക്കാനത്തിന്റെ ബിരിയാണി(കഥാസമാഹാരം), ദീപാനിശാന്തിന്റെ നനഞ്ഞുതീര്‍ത്തമഴകള്‍ (ഓര്‍മ്മക്കുറിപ്പ്), കെ ആര്‍ മീരയുടെ ആരാച്ചാര്‍(നോവല്‍) എന്നീകൃതികളാണ് വാനയനക്കാരെയും പുസ്തകവിപണിയെയും കീഴടക്കിയ പുസ്തകങ്ങള്‍.

കഥകള്‍ ഉണ്ണി ആര്‍, ബെന്യാമിന്റെ ആടുജീവിതം, മുകുന്ദന്റെ കുടനന്നാക്കുന്ന ചോയി, മീരയുടെ നോവല്ലകള്‍, ടി ഡി രാമകൃഷ്ണന്റെ സിറാജുന്നിസ, ജീവിതമെന്ന അത്ഭുതം  എന്നീ പുസ്തകങ്ങളും മുന്‍നിരയിലുണ്ട്.

ക്ലാസിക് കൃതികളില്‍ മുന്നില്‍ക്കുന്നത് എം ടി വാസുദേവന്‍നായരുടെ രണ്ടാമൂഴമാണ്. ഒ വി വിജയന്റെ ഖസാക്കിന്റെ ഇതിഹാസം, മാധവിക്കുട്ടിയുടെ നീര്‍മാതളം പൂത്തകാലം, എന്റെ കഥ , പി കെ ബാലകൃഷ്ണന്റെ ഇനി ഞാന്‍ ഉറങ്ങട്ടെ, പെരുമ്പടവത്തിന്റെ ഒരു സങ്കീര്‍ത്തനം പോലെ, മട്ടത്തുവര്‍ക്കിയുടെ ഒരു കുടയും കുഞ്ഞുപെങ്ങളും, മയ്യഴിപ്പുഴയുടെ തീരങ്ങളില്‍ എന്നിവയാണ്. ആല്‍കെമിസ്റ്റ്, അഗ്നിച്ചിറകുകള്‍, ചാരസുന്ദരി, ടോട്ടോ ചാന്‍, എന്നിവയാണ് വിവര്‍ത്തനകൃതികളില്‍ മുന്നില്‍ നില്‍ക്കുന്നത്.