പോയവാരം വായനക്കാര്‍ തിരഞ്ഞെടുത്ത പുസ്തകങ്ങള്‍

BEST-SELLER 3

കെ ആര്‍ മീരയുടെ ആരാച്ചാര്‍, സി രവിചന്ദ്രന്റെ വെളിച്ചപ്പാടിന്റെ ഭാര്യ;  അന്ധവിസ്വാസത്തിന്റെ അറുപത് വര്‍ഷങ്ങള്‍, ശശിത്തരൂരിന്റെ ഇരുളടഞ്ഞ കാലം, സുഭാഷ് ചന്ദ്രന്റെ മനുഷ്യന് ഒരു ആമുഖം,കെ ആര്‍ മീരയുടെ എന്റെ ജീവിതത്തിലെ ചിലര്‍ തുടങ്ങിയ പുസ്തകങ്ങളാണ് പോയവാരം പുസ്തകവിപണി കീഴടക്കിയത്.

ജേക്കബ് തോമസിന്റെ സ്രാവുകള്‍ നീന്തുമ്പോള്‍,  ബെന്യാമിന്റെ ആടുജീവിതം, എം മുകുന്ദന്റെ കുടനന്നാക്കുന്ന ചോയി,  ഓട്ടോറിക്ഷക്കാരന്റെ ഭാര്യ, മാര്‍ ക്രിസോസ്റ്റം തിരുമേനിയുടെ എന്റെ ബാല്യകാലസ്മരണകള്‍, എം ജയചന്ദ്രന്റെ വരിക ഗന്ധര്‍വ്വഗായകാ, സന്തോഷ് ഏച്ചിക്കാനത്തിന്റെ ബിരിയാണി, ക്രിസോസ്റ്റം തിരുമോനിയുടെ തിരുഫലിതങ്ങള്‍, ദീപാനിശാന്തിന്റെ നനഞ്ഞുതീര്‍ത്തമഴകള്‍ തുടങ്ങിയ കൃതികള്‍ക്കും ആവശ്യക്കാര്‍ ഏറെയായിരുന്നു.

ടി ഡി രാമകൃഷ്ണന്റെ സിറജുന്നിസ, കഥകള്‍ ഉണ്ണി ആര്‍, സ്വരഭേദങ്ങള്‍, ടി ഡി രാമകൃഷ്ണന്റെ സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി, മീരയുടെ നോവെല്ലകള്‍(സെപ്ഷ്യല്‍ എഡിഷന്‍), സക്കറിയയുടെ തേന്‍, മാറുന്ന മലയാളി യൗവ്വനം, പൂണൂലും കൊന്തയും, ബുദ്ധമാര്‍ഗ്ഗം, ആത്മകഥ മാര്‍ ഫിലിപ്പോസ് ക്രിസോസ്റ്റം, തുടങ്ങിയ കൃതികളും പോയവാരത്തെ ബെസ്റ്റ് സെല്ലറില്‍ ഇടംനേടിയിട്ടുണ്ട്.

മലയാളത്തിലെ പുതിയ സാഹിത്യസൃഷ്ടികളെ ആവേശപൂര്‍വ്വം സ്വീകരിക്കുന്ന വായനക്കാര്‍ നമ്മുടെ ക്ലാസിക് കൃതികളെയും മറന്നിട്ടില്ല. ഒ വി വിജയന്റെ ഖസാക്കിന്റെ ഇതിഹാസം, . എം ടി വാസുദേവന്‍നായരുടെ രണ്ടാമൂഴം, എം മുകുന്ദന്റെമയ്യഴിപ്പുഴയുടെ തീരങ്ങളില്‍, മാധവിക്കുട്ടിയുടെ നീര്‍മാതളം പൂത്തകാലം,  ബാല്യകാലസ്മരണകള്‍, ഒരു കുടയും കുഞ്ഞുപെങ്ങളുംഎന്നിവയും വായക്കാര്‍ ചോദിച്ചെത്തി.

വിവര്‍ത്തനകൃതികളില്‍ മുന്നില്‍ നില്‍ക്കുന്നത്പൗലോകൊയ്‌ലോയുടെ ആല്‍കെമിസ്റ്റ്, കലാമിന്റ അഗ്നിച്ചിറകുകള്‍, ചാരസുന്ദരി എന്നിവയാണ്.