പോയവാരം വായനക്കാര്‍ തിരഞ്ഞെടുത്ത പുസ്തകങ്ങള്‍

BEST--289

പുസ്തകവിപണി വീണ്ടു സജീവമാവുകയാണ്. ഇത്തവണ കെ ആര്‍ മീരയുടെ ആരാച്ചാര്‍, സുഭാഷ് ചന്ദ്രന്റെ മനുഷ്യന് ഒരു ആമുഖം,  എം മുകുന്ദന്റെ ഓട്ടോറിക്ഷക്കാരന്റെ ഭാര്യ,,  കുടനന്നാക്കുന്ന ചോയി, സി രവിചന്ദ്രന്റെ വെളിച്ചപ്പാടിന്റെ ഭാര്യ;  അന്ധവിസ്വാസത്തിന്റെ അറുപത് വര്‍ഷങ്ങള്‍ എന്നീ അഞ്ച് പുസ്തകങ്ങളാണ് വിപണികീഴടക്കിയത്.

ജേക്കബ് തോമസിന്റെ സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍, സിബി മാത്യൂസിന്റെ നിര്‍ഭയം,  ബെന്യാമിന്റെ ആടുജീവിതം,  ഇന്നസെന്റിന്റെ ക്യാന്‍സര്‍വാര്‍ഡിലെ ചിരി, കെ ആര്‍ മീരയുടെ എന്റെ ജീവിതത്തിലെ ചിലര്‍, കഥകള്‍ ഉണ്ണി ആര്‍, കെ എസ് അനിയന്റെ ജീവിതമെന്ന അത്ഭുതം, സി രവിചന്ദ്രന്റെ ബീഫും ബിലീഫും , ഭാഗ്യലക്ഷ്മിയുടെ സ്വരഭേദങ്ങള്‍, സന്തോഷ് ഏച്ചിക്കാനത്തിന്റെ ബിരിയാണി, സി ആര്‍ പരമേശ്വരന്റെ നമ്മുടെ ആവാസ വ്യവസ്ഥ, ദീപാനിശാന്തിന്റെ നനഞ്ഞുതീര്‍ത്തമഴകള്‍, ക്രിസോസ്റ്റം തിരുമേനിയുടെ ആത്മകഥ, , ടി ഡി രാമകൃഷ്ണന്റെ സിറാജുന്നിസ, എന്നീ പുസ്തകങ്ങളും വായനക്കാര്‍ തേടിയെത്തി.

ഒ വി വിജയന്റെ ഖസാക്കിന്റെ ഇതിഹാസം, എം ടി വാസുദേവന്‍നായരുടെരണ്ടാമൂഴം, രണ്ടിടങ്ങഴി,  പെരുമ്പടവത്തിന്റെ ഒരു സങ്കീര്‍ത്തനം പോലെ, എം മുകുന്ദന്റെ മയ്യഴിപ്പുഴയുടെ തീരങ്ങളില്‍, മുട്ടത്തുവര്‍ക്കിയുടെ ഒരു കുടയും കുഞ്ഞുപെങ്ങളും, ബഷീറിന്റെ പ്രേമലേഖനം, ഒരു ദേശത്തിന്റെ കഥ, ബാല്യകാലസ്മരണകള്‍, അഗ്നിസാക്ഷി തുടങ്ങിയ ക്ലാസിക്‌ കൃതികളാണ് ഇത്തവണ പുസ്തകവിപണിയില്‍ തരംഗംസൃഷ്ടിച്ചത്.

വിവര്‍ത്തനകൃതികളിലാകട്ടെ പൗലോകൊയ്‌ലോയുടെ ആല്‍കെമിസ്റ്റ്,ശശീതരൂരിന്റെ ഇരുളടഞ്ഞ കാലം ; ബ്രിട്ടീഷ സാമ്രാജ്യം ഇന്ത്യയോട് ചെയ്തത്ചാരസുന്ദരി, പെരുമാള്‍ മുരുകന്റെ അര്‍ദ്ധനാരീശ്വരന്‍, അരുന്ധതി റോയിയുടെ കുഞ്ഞുകാര്യങ്ങളുടെ ഒടേതമ്പുരാന്‍, ചെഗുവാരെയുടെ മോട്ടോര്‍ സൈക്കിള്‍ ഡയറിക്കുറിപ്പുകള്‍ തുടങ്ങിയകൃതികളാണ് മുന്നില്‍.