പോയവാരത്തെ ജനപ്രിയ പുസ്തകങ്ങള്‍

best-seller-2017

ഒരു വാരംകൂടികടന്നുപോകുമ്പോള്‍ പുസ്തകവിപണി കൂടുതല്‍ സജീവമാവുകയാണ്. കെ ആര്‍ മീരയുടെ ആരാച്ചാര്‍, എന്റെ ജീവിതത്തിലെ ചിലര്‍ സുഭാഷ് ചന്ദ്രന്റെ മനുഷ്യന് ഒരു ആമുഖം,  എം മുകുന്ദന്റെ ഓട്ടോറിക്ഷക്കാരന്റെ ഭാര്യ, സി രവിചന്ദ്രന്റെ വെളിച്ചപ്പാടിന്റെ ഭാര്യ;  അന്ധവിസ്വാസത്തിന്റെ അറുപത് വര്‍ഷങ്ങള്‍, തുടങ്ങിയ പുസ്തകങ്ങാണ് വായനക്കാരെ കൂടുതല്‍ ആകര്‍ഷിച്ചത്.

ജേക്കബ് തോമസിന്റെ സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍ ,  ബെന്യാമിന്റെ ആടുജീവിതം, കഥകള്‍ ഉണ്ണി ആര്‍, സിബി മാത്യൂസിന്റെ നിര്‍ഭയം, എം മുകുന്ദന്റെ കുടനന്നാക്കുന്ന ചോയി,, ഇന്നസെന്റിന്റെ കാന്‍സര്‍വാര്‍ഡിലെ ചിരി, കെ എസ് അനിയന്റെ ജീവിതമെന്ന അത്ഭുതം, സന്തോഷ് ഏച്ചിക്കാനത്തിന്റെ ബിരിയാണി, ക്രിസോസ്റ്റം തിരുമേനിയുടെ ആത്മകഥ, ദീപാനിശാന്തിന്റെ നനഞ്ഞുതീര്‍ത്തമഴകള്‍,, എം ജയചന്ദ്രന്റെ വരിക ഗന്ധര്‍വ്വഗായകാ, പി നേന്ദ്രനാഥിന്റെ കുഞ്ഞിക്കൂനന്‍, , ബാബുജോണിന്റെ ഹിമാലയം യാത്ര-ഒരു കൈപുസ്തകം, സി രവിചന്ദ്രന്റെ ബീഫും ബിലീഫും തുടങ്ങിയ കൃതികള്‍ക്കും ആവശ്യക്കാര്‍ ഏറെയായിരുന്നു.

ക്ലാസിക് കൃതികളുടെ കാര്യമെടുത്താല്‍ ഒ വി വിജയന്റെ ഖസാക്കിന്റെ ഇതിഹാസം, എം ടി വാസുദേവന്‍നായരുടെ രണ്ടാമൂഴം എന്നിവയാണ് വായനയില്‍ തരംഗംതീര്‍ക്കുന്ന പുസ്തകങ്ങള്‍.  പെരുമ്പടവത്തിന്റെ ഒരു സങ്കീര്‍ത്തനം പോലെ, ബഷീറിന്റെ പ്രേമലേഖനം, മുട്ടത്തുവര്‍ക്കിയുടെ ഒരു കുടയും കുഞ്ഞുപെങ്ങളും, തകഴിയുടെ രണ്ടിടങ്ങഴി, വിഢികളുടെ സ്വര്‍ഗം, എം മുകുന്ദന്റെ മയ്യഴിപ്പുഴയുടെ തീരങ്ങളില്‍,എന്നിവയും ആവശ്യക്കാര്‍ തേടിയെത്തി.

വിവര്‍ത്തനകൃതികളില്‍ മാറ്റമില്ലാതെ എന്നും മുന്നില്‍ നില്‍ക്കുന്നത് പൗലോകൊയ്‌ലോയുടെ ആല്‍കെമിസ്റ്റും, ശശീതരൂരിന്റെ ഇരുളടഞ്ഞ കാലം ; ബ്രിട്ടീഷ സാമ്രാജ്യം ഇന്ത്യയോട് ചെയ്തത് എന്ന പുസ്തകമാണ് മുന്നിലുള്ളത്. അരുന്ധതി റോയിയുടെ കുഞ്ഞുകാര്യങ്ങളുടെ ഉടേതമ്പുരാന്‍,  ചാരസുന്ദരി , കലാമിന്റ അഗ്നിച്ചിറകുകള്‍ എന്നിവയും വായനക്കാര്‍ക്ക് പ്രിയപ്പെട്ടതുതന്നെ..!