പോയവാരത്തെ ബെസ്റ്റ് സെല്ലര്‍ പുസ്തകങ്ങള്‍

best-seller2

കെ ആര്‍ മീരയുടെ ആരാച്ചാര്‍ മുന്നേറ്റം തുടരുന്ന കാഴ്ചയ്ക്കാണ് പോയവാരവും പുസ്തവിപണി സാക്ഷ്യം വഹിച്ചത്. ആഴ്ചകളായി ആരാച്ചാര്‍ തന്നെയാണ് പുസ്തകവിപണികീഴടക്കി നിര്‍ത്തിയിരിക്കുന്നത്.ആരാച്ചാരിന് പിന്നിലായി സി രവിചന്ദ്രന്റെ വെളിച്ചപ്പാടിന്റെ ഭാര്യ;  അന്ധവിസ്വാസത്തിന്റെ അറുപത് വര്‍ഷങ്ങള്‍, മീരയുടെ എന്റെ ജീവിതത്തിലെ ചിലര്‍, എം ജയചന്ദ്രന്റെ വരിക ഗന്ധര്‍വ്വഗായകാ, സുഭാഷ് ചന്ദ്രന്റെ മനുഷ്യന് ഒരു ആമുഖം, അരുന്ധതി റോയിയുടെ കുഞ്ഞുകാര്യങ്ങളുടെ ഉടേതമ്പുരാന്‍, സന്തോഷ് ഏച്ചിക്കാനത്തിന്റെ ബിരിയാണി എന്നിവയാണുള്ളത്. ഇവയില്‍ ആദ്യത്തെയും മൂന്നാമത്തെയും ഒരു എഴുത്തുകാരിയുടെ (കെ ആര്‍ മീര) പുസ്തകങ്ങളാണ് എന്നതും ശ്രദ്ധേയമാണ്.

വായനക്കാരുടെ അഭിരുചിമാറിമറിയുന്നതിനനുസരിച്ച് മാറ്റപ്പെടുന്ന പുസ്തകങ്ങളാണ് ഓരോവാരവും വില്പനയില്‍ മുന്നിലെത്തുന്നത്. ഇതില്‍ കെ ആര്‍ മീര, സുഭാഷ് ചന്ദ്രന്‍, സന്തോഷ് ഏച്ചിക്കാനം എന്നിവരുടെ പുസ്തകങ്ങളാണ് വായനക്കാര്‍ ഒന്നാമതായി വാങ്ങുന്നത്. ഈ അടുത്തകാലത്തിറങ്ങിയ ജേക്കബ് തോമസിന്റെ സ്രാവുകള്‍ നീന്തുമ്പോള്‍ എന്ന സര്‍വ്വീസ് സ്‌റ്റോറിയും വില്പനയില്‍ മുന്നിലാണ്.  ബെന്യാമിന്റെ ആടുജീവിതം, എം മുകുന്ദന്റെ കുടനന്നാക്കുന്ന ചോയി,  ഓട്ടോറിക്ഷക്കാരന്റെ ഭാര്യ, മാര്‍ ക്രിസോസ്റ്റം തിരുമേനിയുടെ എന്റെ ബാല്യകാലസ്മരണകള്‍, ഡി സി ബുക്‌സ് ഇയര്‍ ബുക്ക് -2017, ബാബുജോണിന്റെ ഹിമാലയം യാത്ര-ഒരു കൈപുസ്തകം, എന്‍. എം. പിയേഴ്‌സണിന്റെ പൂണൂലും കൊന്തയും, ദീപാനിശാന്തിന്റെ നനഞ്ഞുതീര്‍ത്തമഴകള്‍, കഥകള്‍ ഉണ്ണി ആര്‍, ടി ഡി രാമകൃഷ്ണന്റെ സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി തുടങ്ങിയ പുസ്തകങ്ങളും ഇവയില്‍ ഉള്‍പ്പെടുന്നു.

മുകളില്‍ പറഞ്ഞത് സമീപകാലത്ത് ഇറങ്ങിയ പുസ്തകങ്ങളുടെ കാര്യമാണ്. എന്നാല്‍ മലയാളത്തെ വിശ്വപ്രസിദ്ധമാക്കിയ ക്ലാസിക് കൃതികളുടെ കാര്യമെടുത്താല്‍ ഒ വി വിജയന്റെ ഖസാക്കിന്റെ ഇതിഹാസം, എം ടി വാസുദേവന്‍നായരുടെ രണ്ടാമൂഴം   എന്നിവയാണ് വായനയില്‍ തരംഗംതീര്‍ക്കുന്ന പുസ്തകങ്ങള്‍. എം മുകുന്ദന്റെ മയ്യഴിപ്പുഴയുടെ തീരങ്ങളില്‍,  പെരുമ്പടവത്തിന്റെ ഒരു സങ്കീര്‍ത്തനം പോലെ, മാധവിക്കുട്ടിയുടെ നീര്‍മാതളം പൂത്തകാലം , ഉറൂബിന്റെ ഉമ്മാച്ചു, ഒരു കുടയും കുഞ്ഞുപെങ്ങളും എന്നിവയും ആവശ്യക്കാര്‍ തേടിയെത്തുന്നു.

വിവര്‍ത്തനകൃതികളില്‍ മാറ്റമില്ലാതെ എന്നും മുന്നില്‍ നില്‍ക്കുന്നത് പൗലോകൊയ്‌ലോയുടെ ആല്‍കെമിസ്റ്റാണ്. എന്നാല്‍ ഇത്തവണ ശശീതരൂരിന്റെ ഇരുളടഞ്ഞ കാലം ; ബ്രിട്ടീഷ സാമ്രാജ്യം ഇന്ത്യയോട് ചെയ്തത് എന്ന പുസ്തകമാണ് മുന്നിലുള്ളത്. അരുന്ധതി റോയിയുടെ കുഞ്ഞുകാര്യങ്ങളുടെ ഉടേതമ്പുരാന്‍ചാരസുന്ദരി, ചെഗ് വാരയുടെ മോട്ടോര്‍സൈക്കിള്‍ ഡയറിക്കുറിപ്പുകള്‍, കലാമിന്റ അഗ്നിച്ചിറകുകള്‍ എന്നിവയും വായനക്കാര്‍ക്ക് പ്രിയപ്പെട്ടതുതന്നെ..!

Related Articles