പോയവാരം മലയാളി വായിച്ച പുസ്തകങ്ങള്‍

best-27

ഒരാഴ്ചകൂടി കടന്നുപോകുമ്പോള്‍ പുസ്തകവിപണിയില്‍ വലിയൊരുകുതിച്ചുകയറ്റം തന്നെയാണ് ഉണ്ടായിരിക്കുന്നത്. നോവലിനെയും കഥാപുസ്തകങ്ങളെയും തള്ളി ജോസ് സെബാസ്റ്റിയന്‍ തയ്യാറാക്കിയ GST- അറിയേണ്ടതെല്ലാം എന്ന പുസ്‌കം ബെസ്റ്റ് സെല്ലര്‍ പട്ടികയില്‍ ഒന്നാമതെത്തി.  അദ്ധ്യാത്മരാമായണം ഡീലക്‌സ് ,  കെ ആര്‍ മീരയുടെ ആരാച്ചാര്‍ദീപാനിശാന്തിന്റെ നനഞ്ഞുതീര്‍ത്തമഴകള്‍സുഭാഷ് ചന്ദ്രന്റെ മനുഷ്യന് ഒരു ആമുഖം ,  പ്രദീപന്‍ പാമ്പരിക്കുന്നിന്റെ എരി എന്നിവയുമുണ്ട് തൊട്ടടുത്ത സ്ഥാനങ്ങളില്‍.

ജേക്കബ് തോമസിന്റെ സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍,   ദീപാ നിശാന്തിന്റെ കുന്നോളമുണ്ടല്ലോ ഭൂതകലക്കുളിര്‍,  സിബി മാത്യൂസിന്റെ നിര്‍ഭയം, ബെന്യാമിന്റെ ആടുജീവിതം,  എം മുകുന്ദന്റെ ഓട്ടോറിക്ഷക്കാരന്റെ ഭാര്യ,  കുടനന്നാക്കുന്ന ചോയി,  സന്തോഷ് ഏച്ചിക്കാനത്തിന്റെ ബിരിയാണി,  ക്രിസോസ്റ്റം തിരുമേനിയുടെ ആത്മകഥ,  കെ ആര്‍ മീരയുടെ എന്റെ ജീവിതത്തിലെ ചിലര്‍, ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ ചിദംബരസ്മരണ , ദയാബായിയുടെ പച്ചവിരല്‍ തുടങ്ങിയ പുസ്തകങ്ങള്‍ക്കും ബെസ്റ്റ് സെല്ലറില്‍ ഇടംനേടി.

മലയാളത്തിലെ ക്ലാസിക് കൃതികളില്‍ മുന്നില്‍നില്‍ക്കുന്നതാകട്ടെ ബഷീറിന്റെ പാത്തുമ്മയുടെ ആടാണ്.  മാധവിക്കുട്ടിയുടെ എന്റെ കഥ, എം ടി വാസുദേവന്‍നായരുടെ രണ്ടാമൂഴം, എം മുകുന്ദന്റെ മയ്യഴിപ്പുഴയുടെ തീരങ്ങളില്‍,  തകഴിയുടെ രണ്ടിടങ്ങഴി, , പെരുമ്പടവത്തിന്റെ ഒരു സങ്കീര്‍ത്തനം പോലെ, ലളിതാംബിക അന്തര്‍ജനത്തിന്റെ അഗ്നിസാക്ഷി, ,,ഒ വി വിജയന്റെ ഖസാക്കിന്റെ ഇതിഹാസംഎന്നീ നോവലുകളാണ്.

വിവര്‍ത്തനകൃതികളില്‍ എന്നും വായനക്കാര്‍ തിരഞ്ഞെടുക്കുന്നത്  പൗലോകൊയ്‌ലോയുടെ ആല്‍കെമിസ്റ്റ്, , ,ശശീതരൂരിന്റെ ഇരുളടഞ്ഞ കാലം ; ബ്രിട്ടീഷ സാമ്രാജ്യം ഇന്ത്യയോട് ചെയ്തത്, ചാരസുന്ദരി, ടോട്ടോ ചാന്‍, , പെരുമാള്‍ മുരുകന്റെ അര്‍ദ്ധനാരീശ്വരന്‍ചെഗുവാരെയുടെ മോട്ടോര്‍ സൈക്കിള്‍ ഡയറിക്കുറിപ്പുകള്‍ തുടങ്ങിയവയാണ്.

Related Articles