വായനയില്‍ മുന്നിലെത്തിയ പുസ്തകങ്ങള്‍

best seller

ക്ലാസിക് കൃതികളോടുള്ള പ്രണയം വായനക്കാര്‍ക്ക് കുറഞ്ഞിട്ടില്ല എന്നതിനുള്ള തെളിവ് പോയവാരത്തെ ബെസ്റ്റ്‌
സെല്ലര്‍ പരിശേധിച്ചാല്‍ മനസ്സിലാകും. എം ടി വാസുദേവന്‍നായരുടെ രണ്ടാമൂഴമാണ് പോയവാരം വായനക്കാര്‍ ഏറ്റവും കൂടുതല്‍ വായിച്ചത്. ഒരുപക്ഷേ എംടിയുടെ തിരക്കഥയില്‍ ഒരുങ്ങുന്ന ബ്രഹ്മാണ്ഡചിത്രം ഭാരതത്തിന്റെ ക്ലൈമാക്‌സും ഭീമന്റെ ശക്തിയും ദുര്‍ബലതയും ഒക്കെ നേരത്തേ മനസ്സിലാക്കിവെയ്ക്കാനാകും. എന്തായാലും മെയ് ആദ്യവാരം പുസ്തകവിപണിയില്‍ ഏറ്റവുമധികം വിറ്റുപോയത് രണ്ടാമൂഴമാണ്. പി കെ ബാലകൃഷ്ണന്റെ ഇനി ഞാന്‍ ഉറങ്ങട്ടെ എന്ന കൃതി അഞ്ചാം സ്ഥാനത്തുമുണ്ട്. ഇതിന്റെയും ഇതിവൃത്തമാകാം ആളുകളെ കൂടുതല്‍ ആകര്‍ഷിച്ചത്. ഇവ രണ്ടും എന്നും ബെസ്റ്റ്‌സെല്ലറിന്റെ ഭാഗമാണെങ്കിലും ഇപ്പോള്‍ മുന്‍നിരയിലേക്ക് എത്തിനില്‍ക്കുന്നു.

പതിവുപോലെ സുഭാഷ് ചന്ദ്രന്റെ മനുഷ്യന് ഒരു ആമുഖം, കെ ആര്‍ മീരയുടെ ആരാച്ചാര്‍, സന്തോഷ് ഏച്ചിക്കാനത്തിന്റെ ബിരിയാണി, എം മുകുന്ദന്റെ ഓട്ടോറിക്ഷക്കാരന്റെ ഭാര്യ എന്നിവയാണ് സമീപകാലത്തിറങ്ങിയ പുസ്തകങ്ങളില്‍ മുന്നില്‍ നില്‍ക്കുന്നത്. മാധവിക്കുട്ടിയുടെ നീര്‍മാതളം പൂത്തകാലം, എന്റെ കഥ എന്നീ ശ്രേഷ്ഠകൃതികളും ആദ്യപത്തില്‍ ഇടം നേടിയിട്ടുണ്ട്.

ബെന്യാമിന്റെ ആടുജീവിതം, ദീപാനിശാന്തിന്റെ നനഞ്ഞുതീര്‍ത്തമഴകള്‍, മീരയുടെ നോവല്ലകള്‍, 2017ലെ ഡി സി ഇയര്‍ ബുക്ക്, കഥകള്‍ ഉണ്ണി ആര്‍, ദീപാനിശാന്തിന്റെ കുന്നോളമുണ്ടല്ലോ ഭൂതകാലക്കുളിര്‍, മുകുന്ദന്റെ കുടനന്നാക്കുന്ന ചോയി, ജീവിതമെന്ന അത്ഭുതം, ബഷീറിന്റെ വിഡ്ഢികളുടെ സ്വര്‍ഗ്ഗം, കെ ആര്‍ സി പിള്ളയുടെ സുഭാഷിതങ്ങള്‍, സക്കറിയയുടെ തേന്‍, ടി ഡി രാമകൃഷ്ണന്റെ സിറാജുന്നിസ, ഒരു സങ്കീര്‍ത്തനം പോലെ, ഒരു കുടയും കുഞ്ഞുപെങ്ങളും, അഗ്നിസാക്ഷി, ഖസാക്കിന്റെ ഇതിഹാസം, മാര്‍ക്രിസോസ്റ്റത്തിന്റെ ആത്മകഥ, മലയാറ്റൂരിന്റെ യക്ഷി, സി വി ബാലകൃഷ്ണന്റെ ആയുസ്സിന്റെ പുസ്തകം, കടല്‍ത്തീരത്ത്, ഗുരുസാഗരം, എം ടി യുടെ കഥകകള്‍, ആമേന്‍, സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി തുടങ്ങിയ പുസ്തകങ്ങളും വയനക്കാര്‍ തേടിയെത്തി.

വിവര്‍ത്തനകൃതികളില്‍ ആല്‍കെമിസ്റ്റ്, അഗ്നിച്ചിറകുകള്‍, ചാരസുന്ദരി, കുറഞ്ഞചിലവില്‍ നേട്ടമുണ്ടാക്കാന്‍, എന്നിവയാണ് വായനക്കാര്‍ തേടിയെത്തിയത്.