പോയവാരം ശ്രദ്ധിക്കപ്പെട്ട പുസ്തകങ്ങള്‍

poyavaaramഒരുവാരം കൂടി കടന്നുപോകുമ്പോള്‍ പുസ്തകവിപണിയലും കാര്യമായ മാറ്റങ്ങളൊന്നും സംഭവിച്ചിട്ടില്ല. ഈ ദിവസത്തെ ബെസ്റ്റ്‌സെല്ലര്‍ പട്ടിക പരിശോധിച്ചാല്‍ അത് മനസ്സിലാകും. മലയാളത്തിലെ മുന്‍നിര എഴുത്തുകാരുടെ കൃതികള്‍ തന്നെയാണ് ആദ്യപത്ത് സ്ഥാനങ്ങളില്‍ എത്തിനില്‍ക്കുന്നത്. സന്തോഷ് ഏച്ചിക്കാനത്തിന്റെ ബിരിയാണിയോട് തന്നെയാണ് വായനക്കാര്‍ക്ക് പ്രിയമേറയും. സക്കറിയയുടെ തേന്‍, സുഭാഷ് ചന്ദ്രന്റെ മനുഷ്യന് ഒരു ആമുഖം, , എം മുകുന്ദന്റെ ഓട്ടോറിക്ഷക്കാരന്റെ ഭാര്യ, കെ ആര്‍ മീരയുടെ  ആരാച്ചാ, എം മുകുന്ദന്റെ കുട നന്നാക്കുന്ന ചോയി, , ദീപാനിശാന്തിന്റെ  നനഞ്ഞുതീര്‍ത്ത മഴകള്‍, ജി എസ് നാരായണന്റെ കേരള ചരിത്രത്തിലെ 10 കള്ളക്കഥകള്‍. പ്രഭാവര്‍മ്മയുടെ ശ്യാമമാധവം, എന്നിവയാണ് ബെസ്റ്റ് സെല്ലറിന്റെ ആദ്യപത്ത് സ്ഥാനങ്ങളില്‍ എത്തിയ പുസ്തകങ്ങള്‍.

എന്നാല്‍ഡി രാമകൃഷ്ണന്റെ  സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി, മാര്‍ ക്രിസോസ്റ്റം തിരുമേനിയുടെ കാന്‍സര്‍ എന്ന അനുഗ്രഹം, സി വി ബാലകൃഷ്ണന്റെ രതിസാന്ദ്രത, ഡി രാമകൃഷ്ണന്റെ സിറാജുന്നിസ, സോണിയാ റഫീക്കിന്റെ ഹെര്‍ബേറിയം,, കഥകള്‍ കെ ആര്‍ മീര, ബന്യാമിന്റൈ കുടിയേറ്റം, ഭാഗ്യലക്ഷ്മിയുടെ സ്വരഭേദങ്ങള്‍,ടി എന്‍ ഗോപകുമാറിന്റെ ഒരു അര്‍ബുദകഥ,  , ഫിദല്‍ കാസ്‌ട്രോ, അരുണ്‍ എഴുത്തച്ഛന്റെ വിശുദ്ധപാപങ്ങളുടെ ഇന്ത്യ, കഥകള്‍ ഉണ്ണി ആര്‍, കലാം കഥകള്‍ എന്നിവയാണ് പത്തു മുതല്‍ ഇരിപത്തിയഞ്ചുവരെയുള്ള സ്ഥാനങ്ങളിലുള്ളത്.

മലയാളത്തിന്റെ ശ്രേഷ്ഠകൃതികളില്‍ പരിശോധിച്ചാല്‍ ഒ വി വിജയന്റെ ഖസാക്കിന്റെ ഇതിഹാസം മാറ്റമില്ലാതെ തുടരുന്ന കാഴ്ചയാണ് കാണാനാവുക. മാധവിക്കുട്ടിയുടെ നീര്‍മാതളം പൂത്തകാലം, ഇനി ഞാന്‍ ഉറങ്ങട്ടെ, മയ്യഴിപ്പുഴയുടെ തീരങ്ങളില്‍,  തകഴിയുടെ രണ്ടിടങ്ങഴി,  ഒരു ദേശത്തിന്റകഥ എന്നിവയാണ് വായനക്കര്‍ തിരഞ്ഞെടുത്ത മറ്റ് പുസ്തകങ്ങള്‍.

പതിവ് പോലെ വിവര്‍ത്തനകൃതികളില്‍ ചാരസുന്ദരി, അര്‍ദ്ധനാരീശ്വരന്‍ , ആല്‍കെമിസ്റ്റ് എന്നിവയാണ് മുന്നില്‍നില്‍ക്കുന്നത്.